ചുവപ്പ്, നീല, പച്ച; ഈ നിറങ്ങൾ വെറുതെയല്ല! ഇന്ത്യൻ ട്രെയിനുകളുടെ 'കളർ കോഡി'നെ കുറിച്ച് അറിയാം

Published : Jan 16, 2026, 05:52 PM IST

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ​ഗതാ​ഗത മാർ​ഗമാണ് ട്രെയിൻ. എന്നാൽ, ട്രെയിനുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. അത്തരത്തിലൊന്നാണ് ട്രെയിൻ കോച്ചുകൾക്ക് നൽകുന്ന വ്യത്യസ്തമായ നിറങ്ങൾ.

PREV
17
നിറങ്ങളുടെ പ്രാധാന്യം

കോച്ചുകൾക്ക് വെറുതെ ഏതെങ്കിലുമൊരു നിറം നൽകുന്നതല്ല. ഓരോ നിറത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്.

27
പല നിറങ്ങൾ

നീല, ചുവപ്പ്, പച്ച തുടങ്ങിയ നിറങ്ങളിലുള്ള കോച്ചുകൾ പല ട്രെയിനുകളിലും കാണാറുണ്ട്. ഈ നിറങ്ങൾ എന്താണ് സൂചിപ്പിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. 

37
നീല

ഇന്ത്യൻ ട്രെയിനുകളിലെ കോച്ചുകൾക്ക് സാധാരണയായി കാണുന്ന നിറമാണ് നീല. എയർ കണ്ടീഷൻ ഇല്ലാത്ത യാത്രയെയാണ് നീല നിറം സൂചിപ്പിക്കുന്നത്. ജനറൽ കോച്ചുകൾക്കും സ്ലീപ്പർ കോച്ചുകൾക്കുമാണ് നീല നിറം നൽകുന്നത്. സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കും ഇത് സൂചിപ്പിക്കുന്നു.

47
മെറൂൺ

മുമ്പ് ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ കോച്ചുകളുടെ പ്രധാന നിറം മെറൂണായിരുന്നു. ഇന്ന് കാണുന്ന നീല നിറം വരുന്നതിന് മുമ്പ് മെറൂൺ കോച്ചുകളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നത്. ഇപ്പോഴും ചില പഴയ ട്രെയിനുകളിൽ മെറൂൺ നിറം കാണാം. യാത്രക്കാർക്ക് പഴയ കാല യാത്ര ഓർമ്മകളും ഗൃഹാതുരത്വവുമെല്ലാം സമ്മാനിക്കുന്നവയാണ് ഈ നിറത്തിലുള്ള കോച്ചുകൾ.

57
പച്ച

ട്രെയിൻ കോച്ചുകൾക്ക് നൽകുന്ന പച്ച നിറം ചില പ്രത്യേക സർവീസുകളിലാണ് ഉപയോ​ഗിക്കുന്നത്. പരിസ്ഥിതി സൗഹൃദ ട്രെയിനുകൾക്ക് ഈ നിറം നൽകാറുണ്ട്. ഗരീബ് രഥ് ട്രെയിനുകളിൽ പച്ച നിറത്തിലുള്ള കോച്ചുകൾ ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ എ.സി യാത്ര വാഗ്ദാനം ചെയ്യുന്നവയാണ് ഗരീബ് രഥ് ട്രെയിനുകൾ. 

67
ചുവപ്പ്

ഇന്ന് ചുവപ്പ് നിറമുള്ള കോച്ചുകൾ സാധാരണയായി കാണാറുണ്ട്. എയർ കണ്ടീഷൻ ചെയ്ത കോച്ചുകളെയാണ് ഈ നിറം സൂചിപ്പിക്കുന്നത്. പ്രീമിയം സേവനങ്ങളെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. സുഖസൗകര്യങ്ങളും ഉയർന്ന നിലവാരമുള്ള യാത്രയുമാണ് ഈ നിറം സൂചിപ്പിക്കുന്നത്. നീല നിറത്തിലുള്ള കോച്ചുകളെ അപേക്ഷിച്ച് ഈ കോച്ചുകളിൽ മികച്ച ഇന്റീരിയറുകളും സൗകര്യങ്ങളും ഉണ്ടാകും.

77
മഞ്ഞ

വളരെ താങ്ങാനാവുന്ന നിരക്കിലുള്ള യാത്രകളാണ് മഞ്ഞ നിറത്തിലുള്ള കോച്ചുകൾ സൂചിപ്പിക്കുന്നത്. ഈ കോച്ചുകൾ എയർകണ്ടീഷൻ ചെയ്തതായിരിക്കില്ല.

Read more Photos on
click me!

Recommended Stories