പൊലീസാടാ പറയുന്നത്, വണ്ടി നിര്‍ത്തെടാ; ബസ് തട്ടിയെടുത്ത് നഗരത്തിലൂടെ 11 കാരന്റെ അതിവേഗയാത്ര

First Published Oct 13, 2020, 2:22 PM IST

മൂന്ന് വാഹനങ്ങളിലിടിക്കുകയും ഒരു ഗ്യാസ് ലൈന്‍ തകര്‍ക്കുകയും സ്വകാര്യ സ്ഥലത്തുകൂടി കടന്നുപോവുകയും ചെയ്ത വാഹനം അവസാനം ഒരു മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.  

സ്‌കൂള്‍ ബസ് തട്ടിയെടുത്ത് അരമണിക്കൂര്‍ നഗരത്തിലൂടെ ഓടിച്ച 11 വയസ്സുകാരനെ പൊലീസ് വാഹനങ്ങള്‍ പിന്തുടര്‍ന്ന് പിടികൂടി.
undefined
മൂന്ന് വാഹനങ്ങളിലിടിക്കുകയും ഒരു ഗ്യാസ് ലൈന്‍ തകര്‍ക്കുകയും സ്വകാര്യ സ്ഥലത്തുകൂടി കടന്നുപോവുകയും ചെയ്ത വാഹനം അവസാനം ഒരു മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.
undefined
അമേരിക്കയിലെ ലൂസിയാനയിലെ ബാറ്റണ്‍ റൂഷിലാണ് നാടിനെയാകെ ഞെട്ടിച്ച സംഭവം.
undefined
13 മൈല്‍ ദൂരമാണ് പയ്യന്‍ സാഹസിക യാത്ര നടത്തിയത്.
undefined
തുടര്‍ന്ന് പൊലീസ് ഇവനെ അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഡിറ്റന്‍ഷന്‍ കേന്ദ്രത്തില്‍ അടച്ചു.
undefined
വാഹനം തട്ടിയെടുക്കല്‍, വസ്തുവകകള്‍ക്ക് നഷ്ടം വരുത്തല്‍, വാഹനങ്ങള്‍ കേടുവരുത്തല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ ബാലനെതിരെ ചുമത്തിയിട്ടുണ്ട്.
undefined
പ്രായപൂര്‍ത്തിയാവാത്ത കുട്ടി ആയതിനാല്‍ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.Representational image
undefined
എന്നാല്‍, ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുട്ടിക്കെതിരെ ചുമത്തിയത്.
undefined
സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 11-വയസ്സുകാരനാണ് അവധി ദിവസമായ ഞായറാഴ്ച വഴിയരികിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ് തട്ടിക്കൊണ്ടുപോയത്.
undefined
താക്കോല്‍ ഇല്ലാതെ ബട്ടണ്‍ അമര്‍ത്തിയാല്‍ സ്റ്റാര്‍ട്ടാകുന്ന ബസാണ് ഇത്.Representational image
undefined
ബാറ്റണ്‍ റൂഷിലെ പ്രോഗസ് ഹെഡ് സ്റ്റാര്‍ട്ട് സെന്ററിലെ പാര്‍ക്കിംഗ് കേന്ദ്രത്തില്‍ നിര്‍ത്തിയിട്ടതായിരുന്നു ഇത്.
undefined
കാലത്ത് 11 മണിയോടെയാണ് ബസിനകത്തേക്ക് കടന്നു കയറി സ്റ്റാര്‍ട്ട് ചെയ്ത കുട്ടി അതുമായി പുറത്തേക്ക് ഇറങ്ങിയത്.Representational Image
undefined
ആക്‌സിലേറ്ററില്‍ കാല്‍ എത്താന്‍ സാദ്ധ്യതയില്ലാത്ത ബസാണ് കുട്ടി ഓടിച്ചത്.
undefined
ബാറ്റന്‍ റൂഷ് തെരുവിലൂടെ അതിവേഗമാണ് സ്‌കൂള്‍ ബസ് പോയത്.Representational Image
undefined
മൂന്ന് വാഹനങ്ങളില്‍ ചെറിയ തോതില്‍ ഇടിച്ച കാര്‍ അവിടവിടെ ഇടിച്ചെങ്കിലും ആര്‍ക്കും പരിക്കേല്‍ക്കാതെയും അത്യാഹതം ഉണ്ടാക്കാതെയും മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു.
undefined
വിവരമറിഞ്ഞു വന്ന പൊലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും കുട്ടി നിര്‍ത്താന്‍ തയ്യാറാവാതെ യാത്ര തുടരുകയായിരുന്നു.
undefined
click me!