'പത്രക്കാര്‍ക്ക് വെളിവുപോയി', ബി.ജെ.പിയില്‍ ചേരുന്ന  വാര്‍ത്തയോട് ജുലൈയില്‍ ഖുശ്ബു പ്രതികരിച്ചത്

First Published Oct 12, 2020, 6:27 PM IST

താന്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന മാധ്യമ റിപ്പോര്‍ട്ട് കണ്ട് പ്രകോപിതയായാണ് മൂന്നര മാസംമുമ്പ് അവര്‍  ട്വിറ്ററില്‍ ഇങ്ങനെ പറഞ്ഞത്. 

''ഒരു പണിയുമില്ലാത്ത പത്രക്കാര്‍, കൊറോണ പിടിച്ച് വെളിവുപോയി''-ഇത് മുന്‍ എ ഐ സിസി വക്താവ് ഖുശ്ബുവിന്റെ വാക്കുകളാണ്.
undefined
അവര്‍ ഇങ്ങനെ പറഞ്ഞത് മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണ്. താന്‍ ബി.ജെ.പിയിലേക്ക് പോവുകയാണെന്ന മാധ്യമ റിപ്പോര്‍ട്ട് കണ്ട് പ്രകോപിതയായാണ് മൂന്നര മാസംമുമ്പ് അവര്‍ ട്വിറ്ററില്‍ ഇങ്ങനെ പറഞ്ഞത്.
undefined
ഏഷ്യാനെറ്റ് ന്യൂസ് തമിഴ് പോര്‍ട്ടല്‍ ജുലൈ 16-ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് ഖുശ്ബുവിനെ രോഷാകുലയാക്കിയത്.
undefined
കോണ്‍ഗ്രസ് നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന ഖുശ്ബു ബി.ജെ.പിയില്‍ ചേരാന്‍ ആലോചിക്കുന്നു എന്നതായായിരുന്നു സെല്‍വ കതിറിന്റെ റിപ്പോര്‍ട്ട്.
undefined
ഇതിനായി ബി.ജെ.പി നേതൃത്വം ഖുശ്ബുവുമായി ബന്ധപ്പെട്ടതായും വാര്‍ത്തയില്‍ പറയുന്നു. ഖുശ്ബു അനുകൂല നിലപാടിലേക്ക് എത്തുമെന്നാണ് സൂചനകളെന്നും വാര്‍ത്തയില്‍ പറയുന്നു.
undefined
ഇതിനു തൊട്ടുപിന്നാലെയാണ്, ആ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തെയും അതു തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകനെയും പുച്ഛിച്ചും പരിഹസിച്ചും ഖുശ്ബു രംഗത്തു വന്നത്.
undefined
''ഒരു പണിയുമില്ലാത്ത പത്രക്കാര്‍. പാവങ്ങള്‍. കൊറോണ പിടിച്ച് വെളിവുപോയി. ബുദ്ധി വളര്‍ച്ചയെത്താത്തവരോട് സഹതാപം മാത്രം'-ഇതായിരുന്നു ഖുശ്ബുവിന്റെ ട്വീറ്റ്.
undefined
ഇതിന്റെ ചുവടു പിടിച്ച് ധാരാളം പേര്‍ മാധ്യമങ്ങള്‍ക്കെതിരെ തെറിവിളിയുമായി രംഗത്തുവന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനും മാധ്യമപ്രവര്‍ത്തകയ്ക്കുമെതിരെ കലി തുള്ളി.
undefined
അതു കഴിഞ്ഞ് മൂന്നര മാസം. അപ്പോഴേക്കും ഖുശ്ബു നിലപാടില്‍നിന്നും തല കീഴായി മറിഞ്ഞു.
undefined
ബി.ജെ.പിയില്‍ പോവുമെന്ന് വാര്‍ത്ത നല്‍കിയവരുടെ മനസ്സുകള്‍ വളര്‍ച്ച പ്രാപിച്ചില്ലെന്നു പറഞ്ഞ, ഖുശ്ബു ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപിയുടെ ഭാഗമായി.
undefined
കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തന്നെയാണ് ബിജെപിയില്‍ ചേരാന്‍ കാരണമെന്നു ഖുശ്ബു ഏഷ്യാനെറ്റ് ന്യൂസിനോട് തന്നെ പറഞ്ഞു.
undefined
പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയെയടക്കം സമീപിച്ചതായും അവര്‍ പറഞ്ഞു.
undefined
താന്‍ പാര്‍ട്ടി വിട്ടതിന് കേന്ദ്ര നേതൃത്വത്തിനും തമിഴ്‌നാട് സംസ്ഥാന നേതൃത്വത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
undefined
നേരത്തെ ഖുശ്ബുവിനെ എഐഎസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
undefined
അതിനെ തുടര്‍ന്നാണ് ഖുശ്ബു ബിജെപിയില്‍ ചേരാനുള്ള ആേലാചനകളിലെത്തിയത്.
undefined
തുടര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് തമിഴ് പോര്‍ട്ടല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
undefined
click me!