55 മുറികളുള്ള ബംഗ്ലാവില്‍നിന്നും 476 കോടിയുടെ കൊള്ള; സൂത്രധാരനായ 23 കാരന്‍ അറസ്റ്റില്‍

Web Desk   | stockphoto
Published : Oct 19, 2020, 05:43 PM IST

55 മുറികളുള്ള പടുകൂറ്റന്‍ ബംഗ്ലാവില്‍ കവര്‍ച്ച നടത്തി 50 മില്യന്‍ ഡോളറിന്റെ (476 കോടി രൂപ) വസ്തുവകകള്‍ കവര്‍ന്ന സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. 

PREV
117
55 മുറികളുള്ള ബംഗ്ലാവില്‍നിന്നും 476 കോടിയുടെ കൊള്ള; സൂത്രധാരനായ 23 കാരന്‍ അറസ്റ്റില്‍

55 മുറികളുള്ള പടുകൂറ്റന്‍ ബംഗ്ലാവില്‍ കവര്‍ച്ച നടത്തി 50 മില്യന്‍ ഡോളറിന്റെ (476 കോടി രൂപ) വസ്തുവകകള്‍ കവര്‍ന്ന സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. 

55 മുറികളുള്ള പടുകൂറ്റന്‍ ബംഗ്ലാവില്‍ കവര്‍ച്ച നടത്തി 50 മില്യന്‍ ഡോളറിന്റെ (476 കോടി രൂപ) വസ്തുവകകള്‍ കവര്‍ന്ന സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. 

217

ലണ്ടനിലെ ഹൈഡ് പാര്‍ക്കിലുള്ള റ്റമാര എക്‌സില്‍സ്റ്റണ്‍ ബംഗ്ലാവില്‍നിന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അമൂല്യ വസ്തുക്കള്‍ അടക്കം കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. 

317

മുന്‍ ഫോര്‍മുലാ വണ്‍ ഗ്രൂപ്പ് ഉടമയും ബ്രിട്ടനിലെ എണ്ണം പറഞ്ഞ കോടീശ്വരനുമായ ബെര്‍നി എക്‌സില്‍സ്റ്റണിന്റെ മകള്‍ റ്റമാരയുടെ വസതിയിലാണ് കവര്‍ച്ച നടന്നത്. 

417

കവര്‍ച്ചാ സംഘത്തിലെ മുഖ്യസൂത്രധാരന്‍ യുഗോസലാവ് ജൊവാനോവിച്ചാണ് ഇറ്റലിയിലെ ഒളിസങ്കേതത്തില്‍ അറസ്റ്റിലായത്. 23 കാരനായ ഇയാള്‍ കവര്‍ച്ചക്കു ശേഷം ഇറ്റലിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. 

517

റോമിലെ കടല്‍ത്തീര വസതിയില്‍ കടന്നുചെന്ന മെട്രോപോളിറ്റന്‍ പൊലീസിന്റെ സായുധ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

617

തുടര്‍ന്ന് ഇയാളെ ഇറ്റലിയിലെ അതീവസുരക്ഷാ ജയിലിലാക്കി. കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരം ഇനി ഇയാളെ ബ്രിട്ടന് കൈമാറും. 

717

സംഭവത്തില്‍ നേരത്തെ അറസ്റ്റിലായ സംഘാംഗം അലസാന്ദ്രോ മാള്‍ട്ടീസിനെ കഴിഞ്ഞ ആഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി കോടതി ഇയാളെ റിമാന്റ് ചെയ്തു

817

ഇറ്റാലിയന്‍ പൗരനായ ഈ 43 കാരനെ കുറ്റവാളികളെ കൈമാറുന്ന കരാര്‍ പ്രകാരമാണ് കഴിഞ്ഞ ആഴ്ച എത്തിച്ചത്. 

917

ബംഗ്ലാവിലെ വീട്ടുവേലക്കാരിയായ മരിയ മെസ്റ്റര്‍, മകന്‍ എമില്‍ ബോഗ്ദന്‍ സവസ്ത്രു, സുരക്ഷാ ജോലിക്കാരനായ സോറിന്‍ മാര്‍കോവിച് എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1017

ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്.മൂവവരും കുറ്റം നിഷേധിച്ചു. 

1117

ഘത്തിന് വാഹന സൗകര്യം ചെയ്തു കൊടുത്ത ഹോട്ടല്‍ ജീവനക്കാരന്‍ അലക്‌സാന്‍ഡ്രു സ്റ്റാനിനെയും അറസ്റ്റ് ചെയ്തിരുന്നു. 

1217

മുന്‍ ഫോര്‍മുലാ വണ്‍ ഗ്രൂപ്പ് ഉടമയും ബ്രിട്ടനിലെ എണ്ണം പറഞ്ഞ കോടീശ്വരനുമായ ബെര്‍നി എക്‌സില്‍സ്റ്റണിന്റെ മകള്‍ റ്റമാരയുടെ വസതിയിലാണ് കവര്‍ച്ച നടന്നത്. 

മുന്‍ ഫോര്‍മുലാ വണ്‍ ഗ്രൂപ്പ് ഉടമയും ബ്രിട്ടനിലെ എണ്ണം പറഞ്ഞ കോടീശ്വരനുമായ ബെര്‍നി എക്‌സില്‍സ്റ്റണിന്റെ മകള്‍ റ്റമാരയുടെ വസതിയിലാണ് കവര്‍ച്ച നടന്നത്. 

1317

ചെല്‍സിയയിലെ ട്രെഗുന്റര്‍ റോഡിലുള്ള ബംഗ്ലാവില്‍ നവംബര്‍ 29നും ഡിസംബര്‍ 18 നുമാണ് കവര്‍ച്ച നടന്നത്. 

1417

റ്റമാരയും ഭര്‍ത്താവ് ജെയ് റൂറ്റ്‌ലന്റും മകള്‍ സോഫിയയും ക്രിസ്മസ് അവധി ആഘോഷിക്കാന്‍ വിദേശത്തായിരുന്നപ്പോഴായിരുന്നു കവര്‍ച്ച. 

1517

കോടികള്‍ വില മതിക്കുന്ന അമൂല്യമായ രത്‌നങ്ങളടക്കമാണ് അപഹരിക്കപ്പെട്ടത്. 

1617

ബംഗ്ലാവിലെ രഹസ്യ സേഫുകളില്‍ സൂക്ഷിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമാണ് സംഘം മോഷ്ടിച്ചത്. 

1717

വീട്ടുവേലക്കാരും സുരക്ഷാ ജീവനക്കാരും ഉള്‍പ്പെട്ട ഗൂഢാലോചനയെ തുടര്‍ന്നാണ് കവര്‍ച്ച നടന്നത് എന്നാണ് പൊലീസ് കേസ്. 

click me!

Recommended Stories