പേടിപ്പിക്കുന്ന രൂപം, കഴുകന്റെ കൊക്കുകൾ, അറിയാം 'ഡ്രാക്കുളത്തത്ത'യുടെ വിശേഷങ്ങൾ, ചിത്രങ്ങൾ കാണാം

First Published Oct 19, 2020, 3:11 PM IST

ഇത് കഴുകന് തത്തയിൽ ഉണ്ടായ ഒരു സങ്കരയിനം ജീവിയാണ്. അത്യപൂർവമായ ഒരു ജനുസ്സ്. പേര് 'ഡ്രാക്കുളത്തത്ത' അഥവാ 'ഡ്രാക്കുളാ പാരറ്റ്.

പട്ടുപോലുള്ള ചുവന്ന വയറ്. കറുപ്പും ചാരവും ഇടകലർന്ന തൂവൽപ്പൂടയും തൊങ്ങലും. കഴുകന്റേതുപോലെ വളഞ്ഞ കൊക്ക്, ഉരുണ്ട ചെറിയ മൊട്ടത്തല, മൂർച്ചയേറിയ നോട്ടം - ഇത്രയുമാണ് 'ഡ്രാക്കുളത്തത്ത'യുടെ രൂപപരമായ സവിശേഷതകൾ.
undefined
നാടുകൾ കറങ്ങിയുള്ള ജീവിതമാണ് ഇതിന്റേത്. വളരെ കണിശമായ ഡയറ്റും ഇതിനുണ്ട്.
undefined
പേര് സൂചിപ്പിക്കുംപോലെ അത് അങ്ങനെ രക്തദാഹിയൊന്നും അല്ലായിരിക്കും, പക്ഷെ വിജനമായ എവിടെയെങ്കിലും വെച്ച് പെട്ടെന്ന് കണ്ണിൽ പെട്ടാൽ ആരായാലും ഒന്ന് നടുങ്ങി വിറച്ചു പോകും.
undefined
അപൂർവ്വയിനത്തിൽ പെട്ട ഒരു തരം അത്തിപ്പഴവും, തേനും ഒക്കെയാണ് ഈ ഡ്രാക്കുളത്തത്തയുടെ ഒരേയൊരു ഭക്ഷണം. ഈ ഭക്ഷണം ഒഴിച്ച് മറ്റൊന്നും ഇവ കഴിക്കില്ല എന്നതുകൊണ്ട്, ഇവക്ക് ക്ഷാമം നേരിട്ടാൽ ഒപ്പം ഈ തത്തയും പട്ടിണി കിടന്ന് ചത്തുപോകും.
undefined
ആൺ പെൺ ഡ്രാക്കുളത്തത്തകളെ തമ്മിൽ വേർതിരിച്ചറിയുക പ്രയാസമാണ്. ആൺ തത്തകൾക്ക് കണ്ണിനു പിന്നിലായി ഒരു ചുവന്ന പാടുണ്ടാകും എന്നതാണ് ഒരു വ്യത്യാസം.
undefined
ഇതിന്റെ ഔദ്യോഗിക നാമധേയം, പെസ്ക്വെറ്റ്സ് പാരറ്റ് (Pesquet's parrot) എന്നാണ്. Psittrichas fulgidus എന്നാണിതിന്റെ ശാസ്ത്രനാമം.
undefined
മരത്തിലെ പൊത്തുകളിൽ മുട്ടയിടാണ് ഈ തത്തകൾ പ്രത്യുത്പാദനം നടത്തുന്നത്.
undefined
പതിനെട്ടിഞ്ചോളം വലിപ്പത്തിൽ വളരുന്ന ഈ പക്ഷിക്ക് കഷ്ടിച്ച് 800 ഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്.
undefined
വേട്ടയാടാനും ഇണകളോട് സംവദിക്കാനും ഒക്കെ വെവ്വേറെ കൂക്കി വിളികളുണ്ട്. ഈ ശബ്ദങ്ങൾ ഇണയ്ക്ക് കിലോമീറ്റർ അകലെ വെച്ചും കേട്ട് പിടിച്ചെടുക്കാൻ ഇണകക്ക് ആകും.
undefined
ഇതൊരു അപൂർവയിനം ജീവിയാണ് എന്ന് പറഞ്ഞല്ലോ. ന്യൂ ഗിനിയ താഴ്വരയ്ക്കടുത്തുള്ള മലനിരകളിലെ മഴക്കാടുകളിലാണ് ഈ പക്ഷി കണ്ടുവരുന്നത്. ഈ സ്വാഭാവികമായ വാസസ്ഥാനത്തിനു പുറമെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മൃഗശാലകളിലും ഇതേ പക്ഷിയെ കാണാം.
undefined
click me!