അച്ഛന്‍റെ കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ പെണ്‍മക്കള്‍

First Published Oct 19, 2020, 11:57 AM IST

പഠനത്തിനിടയില്‍ ദിവസേനയെന്നോണമുള്ള സുപ്രീം കോടതിയിലേക്കുള്ള യാത്ര കിഞ്ചലിന് ഒരു പണി തന്നെയായിരുന്നു. എന്നാല്‍, അവള്‍ ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ പ്രവേശനം നേടി. എന്നാല്‍, ആ സമയത്താണ് അവളെയും സഹോദരിയെയും തകര്‍ത്ത അടുത്ത ദുരന്തം കടന്നുവരുന്നത് അവരുടെ അമ്മയ്ക്ക് കാന്‍സറാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു. 

തന്‍റെ ഭര്‍ത്താവിനെ കൊന്നവരെ കണ്ടെത്തി ശിക്ഷ വാങ്ങിക്കൊടുക്കുന്നതിലൂടെയേ അദ്ദേഹത്തിന് നീതി ലഭ്യമാകൂ എന്ന് വിശ്വസിച്ച ഒരാളായിരുന്നു സിങ്ങിന്‍റെ ഭാര്യ. അതിനായി അവരോടൊപ്പം നില്‍ക്കാന്‍ മകള്‍ കിഞ്ചല്‍ സിംഗും ഉണ്ടായിരുന്നു. തന്‍റെ അച്ഛനെ ഇല്ലാതാക്കിയവരെ അഴിക്കുള്ളിലാക്കും എന്ന ദൃഢനിശ്ചയം തന്നെ അവളെടുത്തിട്ടുണ്ടായിരുന്നു. സിങ് മരിക്കുമ്പോള്‍ ഇളയ മകള്‍ പ്രഞ്ജയെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു വിഭ.
undefined
വളരെ ചെറിയ പ്രായത്തില്‍ തന്നെ തന്‍റെ പ്രായത്തിലുള്ള കുട്ടികളെല്ലാം കളിച്ചു നടക്കുമ്പോള്‍ കിഞ്ചല്‍ തന്‍റെ അമ്മ വിഭയോടൊപ്പം ഉത്തര്‍ പ്രദേശിലെ ആ ഗ്രാമത്തില്‍ നിന്നും സുപ്രീം കോടതിയിലേക്കുള്ള യാത്രയിലായിരിക്കും. വളരെ കരുത്തുറ്റ സ്ത്രീയായിരുന്നു വിഭ. അതുപോലെ തന്നെയായിരുന്നുു കിഞ്ചലും.
undefined
പിന്നീട് വരാണസിയിലെ ട്രഷറിയില്‍ ജോലി കിട്ടിയപ്പോള്‍ തന്‍റെ മക്കളുടെ വിദ്യാഭ്യാസത്തിനും ഭര്‍ത്താവിന് നീതി തേടിയുള്ള യാത്രയ്ക്കും വേണ്ടിയാണ് അവര്‍ തന്‍റെ ശമ്പളമെല്ലാം ഉപയോഗിച്ചിരുന്നത്. എന്നാല്‍, 31 വര്‍ഷക്കാലം വേണ്ടിവന്നു നീതി കിട്ടാന്‍. അതിനായി പോരാട്ടം പിന്നീടേറ്റെടുത്തത് കിഞ്ചലും പ്രഞ്ജലുമായിരുന്നു.
undefined
ഡിഎസ്‍പി കെ.പി സിങ്ങിനെ വധിച്ചത് പൊലീസ് ഉദ്യോഗസ്ഥനായ സരോജ് ആയിരുന്നു. താന്‍ നടത്തിയിട്ടുള്ള അഴിമതിയും കള്ളത്തരവുമെല്ലാം സിങ് മനസിലാക്കിയിട്ടുണ്ട് എന്നും അത് മേലുദ്യോഗസ്ഥര്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും ഭയന്നപ്പോഴാണ് ഒടുവില്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ തന്നെ സരോജ് തീരുമാനിക്കുന്നത്. അത് കലാശിച്ചത് വ്യാജഏറ്റുമുട്ടലിലേക്കും സിങ്ങിന്‍റെ മരണത്തിലേക്കുമായിരുന്നു.
undefined
രാം ഭുലവാന്‍, അര്‍ജുന്‍ പശി എന്നീ ക്രിമിനലുകളൊളിച്ചിരിപ്പുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് മാധവ്പൂരിലെത്തിയതാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും. ക്രിമിനലുകള്‍ ഒളിച്ചിരിപ്പുണ്ട് എന്ന് പ്രതീക്ഷിച്ച വീട്ടിലെത്തിയ പൊലീസുദ്യോഗസ്ഥര്‍ വാതിലില്‍ മുട്ടുന്നു. പ്രതികരണമൊന്നും കിട്ടാത്തപ്പോള്‍ സരോജിനെ നോക്കാനായി പിറകോട്ട് തിരിഞ്ഞ സിങ്ങിന്‍റെ നെഞ്ചിലേക്ക് സരോജ് വെടിയുതിര്‍ത്തു. ആശുപത്രിയിലെത്തിച്ചെങ്കിലും സിംഗ് മരിച്ചു. ഈ വ്യാജ ഏറ്റുമുട്ടലില്‍ മറ്റ് 12 ഗ്രാമീണരും കൊല്ലപ്പെടുകയുണ്ടായി.
undefined
പഠനത്തിനിടയില്‍ ദിവസേനയെന്നോണമുള്ള സുപ്രീം കോടതിയിലേക്കുള്ള യാത്ര കിഞ്ചലിന് ഒരു പണി തന്നെയായിരുന്നു. എന്നാല്‍, അവള്‍ ദില്ലിയിലെ ലേഡി ശ്രീറാം കോളേജില്‍ പ്രവേശനം നേടി. എന്നാല്‍, ആ സമയത്താണ് അവളെയും സഹോദരിയെയും തകര്‍ത്ത അടുത്ത ദുരന്തം കടന്നുവരുന്നത് അവരുടെ അമ്മയ്ക്ക് കാന്‍സറാണ് എന്ന് പരിശോധനയില്‍ തെളിഞ്ഞു.
undefined
അച്ഛന്‍റെ മരണവും അമ്മയുടെ രോഗവും രണ്ട് പെണ്‍മക്കളെയും വല്ലാതെ ഉലച്ചു കളഞ്ഞു. ചികിത്സ നടന്നു. രോഗവുമായുള്ള പോരാട്ടത്തിനിടയ്ക്ക് അവരുടെ അമ്മ മരിച്ചു. എങ്കിലും വളരെ സമാധാനത്തോടെയാണ് അവര്‍ കണ്ണടച്ചത്. തന്‍റെ പെണ്‍മക്കള്‍ ഐഎഎസ് ഉദ്യോഗസ്ഥരാകുമെന്നും അവരുടെ പിതാവിന് നീതിനേടിക്കൊടുക്കുമെന്നും ഉറപ്പിച്ചാണ് അവര്‍ മരിച്ചത്.
undefined
ടൈംസ് ഓഫ് ഇന്ത്യയോട് കിഞ്ചല്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു, ''എന്‍റെ അച്ഛനെയും അമ്മയേയും കുറിച്ചോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. എന്‍റെ അച്ഛന്‍ സത്യസന്ധനായ ഉദ്യോസ്ഥനായിരുന്നു. എന്‍റെ അമ്മയാവട്ടെ വളരെ ശക്തയായ ഒരു രക്ഷാകര്‍ത്താവും വിധവയുമായിരുന്നു. അവരുടെ ഭര്‍ത്താവിന് നീതി നേടിക്കൊടുക്കാനായി ശക്തമായിത്തന്നെ അവര്‍ നിലകൊണ്ടു.''
undefined
കെ.പി സിങ്ങിന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാവണം എന്ന മോഹമുണ്ടായിരുന്നു. ആ മോഹമാണ് അദ്ദേഹത്തിന്‍റെ പെണ്‍മക്കള്‍ സാക്ഷാത്കരിച്ച് നല്‍കിയത്. അമ്മയുടെ മരണശേഷം കിഞ്ചല്‍ തന്‍റെ പരീക്ഷ എഴുതിപ്പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങി.
undefined
അവിടെ അനിയത്തി പ്രഞ്ചല്‍ സിങ്ങിന്‍റെ പരീക്ഷ കഴിഞ്ഞപ്പോള്‍ അവളെയും ദില്ലിയിലേക്ക് കൊണ്ടുപോന്നു. അവിടെവച്ച് ഇരുവരും യുപിഎസ്‍സി പരീക്ഷയ്ക്ക് വേണ്ടി കഠിനമായി പരിശ്രമിച്ചു. ഇരുവരും 2017 -ല്‍ പരീക്ഷ ക്ലിയര്‍ ചെയ്തു. കിഞ്ചല്‍ 25 ഉം പ്രഞ്ചല്‍ 252 ഉം റാങ്ക് നേടി.
undefined
പിന്നീടിരുവരുടെയും പോരാട്ടം തങ്ങളുടെ അച്ഛന്‍റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നിലെത്തിക്കാനുള്ളതായിരുന്നു. 2013 -ല്‍ അവരുടെ 31 വര്‍ഷക്കാലം നീണ്ട പോരാട്ടത്തിന് ഫലം കിട്ടി. ലഖ്‍നൗവിലെ സിബിഐ പ്രത്യേക കോടതി അവരുടെ പിതാവ് ഡിഎസ്‍പി സിങ്ങിന്‍റെ മരണത്തിന് കാരണമായ 18 പേരെയും ശിക്ഷിച്ചു.
undefined
ആ സമയത്ത് കിഞ്ചല്‍ കൂടുതലൊന്നും പ്രതികരിച്ചില്ലെങ്കിലും കിഞ്ചല്‍ പിന്നീട് പറയുകയുണ്ടായി, 'അച്ഛന്‍ കൊല്ലപ്പെടുമ്പോള്‍ രണ്ട് വയസ് കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂവെനിക്ക്. അദ്ദേഹത്തെ കുറിച്ചുള്ള ഒരോര്‍മ്മയും എനിക്കില്ല. എന്നാല്‍, 2004 -ല്‍ കാന്‍സര്‍ കീഴടക്കും വരെ എന്‍റെ അമ്മ വിഭ നടത്തിയ നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഞാന്‍ കണ്ടതാണ്. അവരിന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഏറ്റവുമധികം സന്തോഷിച്ചിരുന്നേനെ ആ നിമിഷമെന്ന് എനിക്കുറപ്പുണ്ട്' എന്നാണ് കിഞ്ചല്‍ പ്രതികരിച്ചത്.
undefined
click me!