ലാംഗന്‍സ്റ്റൈനില്‍ അത്തരം പത്ത് ഗുഹാവീടുകളില്‍ അഞ്ചെണ്ണം സംരക്ഷിക്കപ്പെട്ടിട്ടുമുണ്ട്. അവ ഇപ്പോഴിതാ സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കുകയാണ്. അതിമനോഹരങ്ങളാണ് ഈ ഗുഹാവീടുകൾ.

എന്നാൽ, ഇത് ഇത്തരത്തിലുള്ള ആദ്യവീടുകളല്ല. ആള്‍ട്ടണ്‍ബര്‍ഗിലെ ഗുഹകളില്‍ 1877 മുതല്‍ 1916 വരെ ഇതുപോലെ വീടുകൾ നിർമ്മിച്ച് ആളുകള്‍ താമസിച്ചിരുന്നു എന്നും പറയുന്നു.

പക്ഷേ, ഈ വീടുകൾ നിർമ്മിച്ചത് സാധാരണക്കാരായ തൊഴിലാളികളാണ്. അവർക്കും കുടുംബത്തിനും താമസിക്കുന്നതിനായിട്ടാണ് ഈ വീടുകൾ നിർമ്മിക്കപ്പെട്ടത്.

പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനി അതിവേഗത്തില്‍ വ്യവസായവൽക്കരണത്തിനും നഗരവൽക്കരണത്തിനും വിധേയമായി. അതേസമയം, ജനസംഖ്യ ഇരട്ടിയിലധികമായി, ഭൂമി പിടിച്ചെടുക്കലും തൊഴിലില്ലായ്മയും വ്യാപകമായിരുന്നു. കുടിയേറ്റത്തോടൊപ്പം ആഭ്യന്തര കുടിയേറ്റ നിരക്കും ഗണ്യമായി ഉയർന്നു.

ഗ്രാമീണ ജനങ്ങൾ സുരക്ഷിതമായ ഉപജീവനമാർഗങ്ങൾ തേടി യാത്ര ചെയ്തു കൊണ്ടേയിരിക്കേണ്ട ഗതികേടിലായി. ഭൂരഹിതരായ ആളുകള്‍ക്ക് അവിടം വിട്ട് നീങ്ങുകയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നും തന്നെ ഇല്ലായിരുന്നു. കാരണം, അവരെയാണ് ഈ മാറ്റങ്ങളെല്ലാം ഏറ്റവുമധികം ബാധിച്ചത്.

ഈ നൂറ്റാണ്ടിന്റെ മധ്യത്തിൽ, ലാംഗൻസ്റ്റൈൻ മാനറും അയൽപ്രദേശവും റിംപൗ കുടുംബത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ഓഗസ്റ്റ് വിൽഹെം റിംപൗ ഒരു പ്രശസ്‍ത കൃഷിക്കാരനും രാഷ്ട്രീയക്കാരനും ആയിരുന്നു, അദ്ദേഹം കൃഷിസ്ഥലം ഗണ്യമായി വിപുലീകരിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ തൊഴിലാളികളോട് തനിക്ക് വേണ്ടി ജോലിചെനും റിംപൗ ആവശ്യപ്പെട്ടു.

കര്‍ഷകത്തൊഴിലാളികൾ അടങ്ങുന്ന കുടുംബങ്ങളെ കണ്ടെത്താൻ എളുപ്പമായിരുന്നു. പക്ഷേ, അവര്‍ക്ക് താമസിക്കാന്‍ ഒരു സ്ഥമില്ലായിരുന്നു. അങ്ങനെയാണ് ലോക്കല്‍ കൗണ്‍സില്‍ ഇത്തരം ഗുഹകളില്‍ ഇവരെ താമസിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്.

അങ്ങനെ ഓരോ വീടുകളായി തയ്യാറായി. അത് കാണുന്തോറും കൂടുതല്‍ കൂടുതല്‍ ആളുകള്‍ വീടിന് വേണ്ടി ആഗ്രഹിച്ചു. കിടക്കാൻ ഒന്നുമില്ലാത്തിടത്തു നിന്നും ഗുഹാ വീടുകൾ എന്നത് ആഡംബരം തന്നെയായിരുന്നു.

കുടിയേറ്റത്തൊഴിലാളികള്‍ വളരെ പെട്ടെന്ന് തന്നെ അവിടെ എത്തിച്ചേര്‍ന്നു. ഒരുമാസത്തെ കൂലി കിട്ടിയതോടെ അവര്‍ ഗുഹ തുരന്ന് വീടുകളാക്കി തുടങ്ങി. രാവിലെ പാടത്ത് പണിയെടുക്കുകയും രാത്രികളില്‍ ഗുഹ തുരന്ന് അവര്‍ വീടുണ്ടാക്കാനുള്ള പ്രവൃത്തികൾ തുടങ്ങുകയും ചെയ്‍തു. മിക്കവാറും പേര്‍ക്ക് ഒന്നരവര്‍ഷം വരെ വേണ്ടി വന്നു ഇങ്ങനെ ഉള്ള ഗുഹാവീടുകള്‍ നിര്‍മ്മിക്കാന്‍.

അതിനകത്ത് തണുപ്പും ചൂടും കൃത്യമായി ക്രമീകരിക്കപ്പെട്ടിരുന്നു എന്നതിനാല്‍ തന്നെ ആളുകള്‍ അതൊരു ആഡംബരമായി തന്നെ കണ്ടിരുന്നു. എന്നാൽ, ചില മഴക്കാലങ്ങളിൽ ഗുഹയ്ക്കകത്ത് തണുപ്പ് കൂടുതലായി അനുഭവപ്പെട്ടു.

ഒരു കുഞ്ഞ് ജനാലയും വാതിലുമാണ് ഗുഹയ്ക്കുണ്ടായിരുന്നത്. വെയിലുള്ള ദിവസങ്ങളിലെല്ലാം അകം ഉണങ്ങുന്നതിനായി വാതിലുകൾ തുറന്നിട്ടു.

അതിനകത്ത് അത്യാവശ്യം ഫര്‍ണിച്ചറുകള്‍ തയ്യാറാക്കി, വിളക്കുകള്‍ ശേഖരിച്ചു. അടുക്കള, ലിവിംഗ് റൂം, ബെഡ് റൂം, ചിൽഡ്രൻസ് ബെഡ്, സ്റ്റോറേജ് സ്പേസ് എന്നിവയെല്ലാം ഇതിനകത്ത് ഉണ്ടായിരുന്നു. ടോയ്‍ലെറ്റ് പുറത്ത് പണിതു.

അവസാനമായി ഗുഹാവീടുണ്ടാക്കിയ ആള്‍ മരിക്കുന്നത് 1910 -ലാണ്. ഉടമസ്ഥാവകാശം തന്റെ പിൻ തലമുറകള്‍ക്ക് നല്‍കിയിട്ടില്ലായിരുന്നു എന്നതിനാല്‍ അവ മുനിസിപ്പാലിറ്റിയുടെ കീഴിലായി.

1990 -ൽ ജർമ്മൻ പുനസംഘടന വരെ അവ സംഭരണ നിലവറകളായി ഉപയോഗിച്ചു. അല്ലെങ്കിൽ വ്യക്തികൾ വാങ്ങി. ഒരു ഗുഹയിൽ കോൺക്രീറ്റ് നിറച്ച് മുകളിൽ ഒരു പുതിയ വീട് നിർമ്മിച്ചു.

ഇന്ന്, ലങ്കൻസ്റ്റൈനിന്റെ ചരിത്രപരമായ ഗുഹാ വാസസ്ഥലങ്ങൾ പരിപാലിക്കുന്നത് പ്രദേശത്തെ 10 അംഗങ്ങൾ അടങ്ങുന്ന രജിസ്റ്റർ ചെയ്ത സംഘടനയായ ലങ്കൻസ്റ്റൈനർ ഹൗലെൻ വോഹ്‌നുൻഗെൻ ആണ്.