റോഡ്നി ബുദ്ധിമാനും, ഉത്സാഹിയും, സന്തോഷവാനുമായിരുന്നു. സ്ത്രീകളും കുട്ടികളും അയാളിലേക്ക് എളുപ്പത്തിൽ ആകർഷിക്കപ്പട്ടു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധരായ സീരിയൽ കില്ലർമാരിൽ ഒരാളാണ് അയാൾ. 'ഡേറ്റിംഗ് ഗെയിം കില്ലർ' എന്നറിയപ്പെട്ടിരുന്ന അയാൾ 130 കൊലപാതകങ്ങൾ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. എല്ലാ സീരിയൽ കില്ലർമാർക്കും കൊലപ്പെടുത്തുന്നതിൽ അവരുടേതായ ഒരു രീതി ഉണ്ടാകും. താൻ തേടിപ്പിടിച്ച് കൊണ്ട് വരുന്ന പെൺകുട്ടികളെ അടിക്കുകയും, ബലാത്സംഗം ചെയ്യുകയും ഒടുവിൽ പിച്ചിച്ചീന്തിയ ആ ശരീരങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുകയുമായിരുന്നു അയാളുടെ രീതി. ഓരോ അടിയിലും അവരുടെ ശരീരത്തിൽ നിന്ന് ചോര പൊടിയുന്നത് അയാൾ ആനന്ദത്തോടെ കണ്ട് നിന്നു. അയാളുടെ ക്രൂരത അവിടം കൊണ്ട് തീർന്നില്ല, കൊന്നശേഷം ആ ശവശരീരത്തിന്റെ വിവിധ രീതിയിലുള്ള ചിത്രങ്ങൾ അയാൾ എടുക്കുമായിരുന്നു.