തടാകത്തിനടിയിലെ 'പ്രേതഗ്രാമം'; 2021 -ല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടേക്കും, കൗതുകത്തോടെ കാത്തിരുന്ന് ജനങ്ങള്‍

First Published Jun 7, 2020, 2:12 PM IST

മധ്യ ഇറ്റലിയിലെ മലകള്‍ക്ക് നടുവില്‍ ഒരു ഗ്രാമമുണ്ടായിരുന്നു. പണ്ടുപണ്ട്, അതായത് നൂറ്റാണ്ടുകള്‍ക്കും മുമ്പ്... ഒരുപാട് ജനങ്ങള്‍ വസിച്ചിരുന്ന ഗ്രാമം. എന്നാല്‍, പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ ഗ്രാമം 1946 മുതല്‍ വെള്ളത്തിനടിയിലാണ്. ഗ്രാമവാസികളെല്ലാം ഗ്രാമം വിട്ടതോടെ അത് 'പ്രേതഗ്രാമം' എന്നറിയപ്പെട്ടു തുടങ്ങി. വല്ലപ്പോഴും അത് പ്രത്യക്ഷമാകും. ആ ഗ്രാമത്തെ കുറിച്ചാണിത്. 
 

ഒരു ചെറിയ ഗ്രാമമായിരുന്നു Fabbriche di Careggine. ടസ്‍കണിയിലെ ലൂക്കാ പ്രവിശ്യയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗ്രാമത്തിലേറെയും ഇരുമ്പ് പണിക്കാരായിരുന്നു. എന്നാല്‍, 1946 -ല്‍ ഇവിടെ ഒരു ഡാം പണിതു. കൃത്രിമമായി വാഗ്‍ലി എന്ന തടാകം കൂടി വന്നതോടെ ഗ്രാമം തടാകത്തിലായി. അതോടെയാണ് ഇത് പ്രേതഗ്രാമം എന്ന് അറിയപ്പെട്ടു തുടങ്ങിയതും.
undefined
ഡാം പണിയുകയും ഗ്രാമമാകെ വെള്ളത്തില്‍ മുങ്ങുകയും ചെയ്‍തതോടെ പ്രദേശവാസികളെല്ലാം ഗ്രാമം വിട്ടുപോകാന്‍ നിര്‍ബന്ധിതരായി. തടാകത്തില്‍ വെള്ളം വറ്റുമ്പോള്‍ മാത്രമാണ് ഗ്രാമം പ്രത്യക്ഷമാവുക. നാല് തവണയാണ് ഇങ്ങനെ ഗ്രാമം പ്രത്യക്ഷപ്പെട്ടത്. 1958, 1974, 1983, 1994 എന്നീ വര്‍ഷങ്ങളിലായിരുന്നു അത്. അതായത്, 26 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗ്രാമം അവസാനമായി പ്രത്യക്ഷപ്പെട്ടത് എന്ന്. വീണ്ടും 2021 -ല്‍ തടാകത്തില്‍ വെള്ളം വറ്റുകയും ഗ്രാമം കാണാനാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
undefined
ലോണ്‍ലി പ്ലാനറ്റ്, എനെല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് ഈ ഡാമുള്ളത്. ഒരിക്കല്‍ കൂടി തടാകം വറ്റിക്കാനുള്ള പദ്ധതിയുണ്ട് എന്ന് കമ്പനി തങ്ങളുടെ പ്രസ്ഥാവനയില്‍ വ്യക്തമാക്കിയിരുന്നു. മിക്കവാറും അത് 2021 -ലായിരിക്കും എന്നും അവരറിയിച്ചിരുന്നു. നേരത്തെ ഇതുപോലെ 2016 -ല്‍ തടാകം വറ്റിക്കാന്‍ പദ്ധതിയുണ്ടായിരുന്നുവെങ്കിലും അന്നത് നടന്നിരുന്നില്ല. ഡാമിന്‍റെ അറ്റകുറ്റ പണികള്‍ക്ക് കൂടി വേണ്ടിയാണ് തടാകത്തിലെ വെള്ളം വറ്റിക്കുന്നത്. ഏതായാലും ഇങ്ങനെ ഗ്രാമം പ്രത്യക്ഷപ്പെടുമ്പോള്‍ തങ്ങളുടെ മുന്‍ തലമുറകള്‍ കഴിഞ്ഞിരുന്ന ഗ്രാമം കാണുക എന്നത് പലര്‍ക്കും സന്തോഷമാണ്.
undefined
അവസാനമായി 26 വര്‍ഷം മുമ്പ് വെള്ളം വറ്റി ഗ്രാമം പ്രത്യക്ഷമായപ്പോള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഗ്രാമം കാണുന്നതിനായി എത്തിയത്. പതിമൂന്നാം നൂറ്റാണ്ടിലെ ഗ്രാമം കാണുക എന്നത് പലരേയും സംബന്ധിച്ച് വലിയ സന്തോഷം തന്നെയായിരുന്നു. ഒരുപക്ഷേ, ഇനിയൊരിക്കല്‍ക്കൂടി ഗ്രാമം പ്രത്യക്ഷപ്പെടുകയാണെങ്കില്‍ വീണ്ടും വിനോദസഞ്ചാരികളെ വലിയതോതില്‍ അത് ആകര്‍ഷിച്ചേക്കും. മിക്കവാറും 2021 -ല്‍ തന്നെ തടാകം വറ്റിക്കുകയും ഗ്രാമം കാണാന്‍ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
undefined
തടാകം വറ്റിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതുവരെ ഔദ്യോഗികമായി അതിനുള്ള തീയതികളൊന്നും തന്നെ തീരുമാനിച്ചിട്ടില്ല. എങ്കിലും 2021 -ല്‍ തടാകം വറ്റിക്കുകയും ആ മധ്യകാലഘട്ടത്തിലെ ഗ്രാമം കാണാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ചരിത്രകുതുകികള്‍.
undefined
കല്ലുകള്‍ കൊണ്ടുള്ള വീടുകള്‍, ഒരു പള്ളി, സെമിത്തേരി, ഒരു പാലം തുടങ്ങിയവയെല്ലാം ഈ ഗ്രാമത്തിലുണ്ട്. അത് മുഴുവന്‍ കാണണമെങ്കില്‍ 34 മില്ല്യണ്‍ ക്യൂബിക് ജലമെങ്കിലും മാറ്റേണ്ടി വരും. ആ കാഴ്‍ചകള്‍ കാണാനായി താല്‍പര്യത്തോടെ കാത്തിരിക്കുന്നവര്‍ ഏറെയുണ്ട്.
undefined
click me!