Byzantine Empire: 1000 വര്‍ഷങ്ങള്‍ക്ക് ബൈസാന്‍റൈൻ ചക്രവര്‍ത്തി അംഗരക്ഷകന് നല്‍കിയ സമ്മാനം !

First Published Dec 11, 2021, 1:14 PM IST

ജിമിക്കിയല്ലെങ്കിലും ഇതും ഒരു സ്വര്‍ണ്ണ കമ്മല്‍. വെറും കമ്മലല്ല, മറിച്ച് 1000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കന്‍ യൂറോപ്പ് അടക്കി ഭരിച്ചിരുന്ന ബൈസന്‍റിയം ചക്രവർത്തി (Byzantine Empire) തന്‍റെ വിശ്വസ്തനായ അംഗരക്ഷകന് നല്‍കിയ സ്വർണ്ണ സമ്മാനമാണെന്ന് കരുതുന്നു. ഡെന്‍മാര്‍ക്കില്‍ നിന്നും കണ്ടെത്തിയ ഈ കമ്മല്‍ പതിനൊന്നാം നൂറ്റാണ്ട് മുതൽ, നോർഡിക് രാജ്യങ്ങളിൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത 'തികച്ചും അതുല്യമായ' സ്വർണ്ണാഭരണമാണ്. ഡെന്മാർക്കിലെ വെസ്റ്റ് ജുട്ട്‌ലൻഡിലെ (West Jutland, Denmark.) ബോവ്‌ലിംഗിനടുത്തുള്ള ഒരു വയലിൽ ഒരു മെറ്റൽ ഡിറ്റക്‌ടറിസ്റ്റാണ് (metal detectorist) ഇത് കണ്ടെത്തിയത്.  യഥാർത്ഥത്തിൽ ബൈസന്‍റിയത്തിലോ ഈജിപ്തിലോ ആണ് ഈ കമ്മല്‍ രൂപകല്പന ചെയ്തതാണെന്നും മെഡിറ്ററേനിയനിലുടനീളം അംഗരക്ഷകര്‍ക്ക്  സ്വാധീനമുണ്ടായിരുന്നതായും കരുതപ്പെടുന്നു. ബൈസാന്‍റൈൻ സാമ്രാജ്യം (395 മുതൽ 1204 വരെയും 1261 മുതൽ 1453 വരെയും), കിഴക്കൻ റോമൻ സാമ്രാജ്യം അല്ലെങ്കിൽ ബൈസന്‍റിയം (Byzantium) എന്നും അറിയപ്പെട്ടിരുന്നു. കോൺസ്റ്റാന്‍റിനോപ്പിൾ (Constantinople)(ഇന്നത്തെ ഇസ്താംബുൾ - Istanbul) ആസ്ഥാനമായുള്ള ഒരു ശക്തമായ നാഗരികതയായിരുന്നു ഇത്. 

ഡെന്മാർക്ക് നാഷണൽ മ്യൂസിയത്തിന്‍റെ വൈക്കിംഗ് എക്‌സിബിഷൻ 'ടോഗ്‌ടെറ്റിൽ' ഈ ആഭരണം ഇപ്പോള്‍ പ്രദർശിപ്പിച്ചിട്ടുണ്ട്. 'ദി ക്രൂയിസ്' (The Cruise) എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. ഈ കമ്മലിന്‍റെ മറുജോഡിയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ലോകമെമ്പാടുമുള്ള മറ്റ് 10 മുതൽ 12 വരെ മാതൃകകൾ മാത്രമേ ഇതുവരെയായി അറിയാവൂ. സ്കാൻഡിനേവിയയിൽ നിന്ന് ഇതുവരെ ഇതുപോലുള്ള ഒരെണ്ണം പോലും ഞങ്ങൾ കണ്ടെത്തിയിട്ടില്ല,' നാഷണൽ മ്യൂസിയം ഡെൻമാർക്കിലെ ഇൻസ്പെക്ടർ പീറ്റർ പെന്‍റ്സ് പറഞ്ഞു. 

'ഇതുപോലുള്ള മികച്ചതും വിലമതിക്കാനാവാത്തതുമായ ഒരു ആഭരണം ഒരു വലിയ സ്വർണ്ണ നിധിയോടോപ്പമോ രാജകീയ ശവകുടീരത്തിലോ കണ്ടെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഈ കമ്മലുകള്‍ ലഭിച്ചതാകട്ടെ ഒരു മൈതാനത്ത് നിന്നും.' ചെറിയ സ്വർണ്ണ ബോളുകളും സ്വർണ്ണ റിബണുകളും കൊണ്ട് അലങ്കരിച്ച, സ്വർണ്ണ നൂലുകൾ കൊണ്ട് നിർമ്മിച്ച ഫ്രെയിമിൽ തിരുകിയ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സ്വർണ്ണ തകിടാണ് കണ്ടെത്തിയത്. '

ചന്ദ്രക്കലയുടെ ആകൃതിയിലുള്ള പ്ലേറ്റ് ഒരു ഇനാമൽ കൊണ്ട് പൊതിഞ്ഞിരിക്കുന്നു. കണ്ടെത്തിയപ്പോള്‍ ഇത് ചെറുതായി പൊട്ടിയിരുന്നു. ലോഹത്തിൽ ഉരുകുന്നതിന് മുമ്പ് ഗ്ലാസ് പൊട്ടിച്ച് പൊടിച്ച് കൊണ്ട് ഒരു പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ടതിനാൽ അത് അതാര്യമാകും. ജീവന്‍റെ വൃക്ഷത്തെ പ്രതീകപ്പെടുത്തുന്ന ഒരു മരത്തിനോ ചെടിക്കോ ചുറ്റുമുള്ള രണ്ട് സ്റ്റൈലൈസ്ഡ് പക്ഷികളാണ് ഇനാമലിന്‍റെ രൂപരേഖ. 

ഇത്തരത്തിലുള്ള ആഭരണങ്ങൾ പ്രത്യേകിച്ച് മുസ്ലീം ഈജിപ്ത്, സിറിയ എന്നിവിടങ്ങളിൽ നിന്നും ബൈസാന്‍റിയം, റഷ്യ എന്നിവിടങ്ങളിൽ നിന്നും ഉള്ളതാണെന്ന് കരുതപ്പെടുന്നു.  ശൈലിയുടെയും കരകൗശലത്തിന്‍റെയും കാര്യത്തിൽ, ഇത് ഡാഗ്മാർക്ക് കുരിശിന് സമാനമാണ്. 11 അല്ലെങ്കിൽ 12 നൂറ്റാണ്ടിലെ ബൈസന്‍റൈൻ അവശിഷ്ടമാകാമിതെന്ന് കരുതുന്നു. കമ്മലും ഡാഗ്മാർക്ക് കുരിശും വൈക്കിംഗ് യുഗത്തിലോ ആദ്യകാല മധ്യകാലത്തിലോ നിര്‍മ്മിക്കപ്പെട്ടതാകാം.

അവ കച്ചവടം ചെയ്യപ്പെടാതെ രാജാക്കന്മാരും ചക്രവർത്തിമാരും ദാനം ചെയ്‌തതാകാം. സെന്‍റ് ബെൻഡ്‌സ് പള്ളിയിലെ ഒരു രാജ്ഞിയുടെ ശവക്കുഴിയിൽ ഡാഗ്‌മാർക്ക് കുരിശ് കണ്ടെത്തിയതിന്‍റെ കാരണം ഇതാമെന്നും പുരാവസ്തു ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്നാല്‍ സമീപത്തൊന്നും സമുദ്രയാത്രയ്ക്കുള്ള സാധ്യതയില്ലാത്ത ബോവ്‌ലിംഗിലെ ഒരു വയലിൽ നിന്നാണ് ഈ പുതിയ നിധി കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ഈ കമ്മല്‍ എങ്ങനെ എപ്പോള്‍ ഈ വയലില്‍ എത്തിയെന്നത് നിഗൂഢമാണ്. 

ഉടമയില്ലാതെ ഭൂമിയിൽ സ്വർണവും വെള്ളിയും തേടുന്ന  54 കാരനായ ഫ്രണ്ട്സ് ഫുഗ്ൾ വെസ്റ്റർഗാർഡാണ് അമൂല്യമായ ഈ കണ്ടെത്തൽ നടത്തിയത്. 'ഭൂതകാലത്തിൽ നിന്ന് ഒരു വാചകം ലഭിക്കുന്നത് പോലെയാണിത്.' എന്നായിരുന്നു തന്‍റെ കണ്ടെത്തലിനെ കുറിച്ച്  ഫുഗ്ൾ വെസ്റ്റർഗാർഡ് നാഷണൽ മ്യൂസിയത്തോട് പറഞ്ഞത്. സ്കാൻഡിനേവിയയിൽ നിന്നുള്ള യോദ്ധാക്കൾ അടങ്ങുന്ന അംഗരക്ഷകനുണ്ടായിരുന്ന ബൈസന്‍റൈൻ ചക്രവർത്തിക്ക് വേണ്ടി നിരവധി അംഗരക്ഷകര്‍ യുദ്ധസേവനത്തിന് പോയതാകാം ഈ കമ്മല്‍ ഇവിടെയെത്താനുള്ള ഒരു കാരണം. 

കിഴക്ക് നിന്ന് കൂലിപ്പടയാളികൾ പട്ടും ആയുധങ്ങളുമായി വീട്ടിലേക്ക് വന്നതായി ഐസ്‌ലാൻഡിക് പാട്ടുകളില്‍ പറയുന്നുണ്ട്. ചക്രവർത്തി തന്‍റെ അംഗരക്ഷകന് ഇടയ്ക്കിടെ മികച്ച സമ്മാനങ്ങൾ നൽകിയിരുന്നതായും പറയപ്പെടുന്നു. അതിനാൽ കമ്മൽ തന്‍റെ ഏറ്റവും വലിയ അംഗരക്ഷകന് ചക്രവർത്തി വ്യക്തിപരമായി നൽകിയതാകാം. പിന്നീട്, ഡെന്മാർക്കിൽ അജ്ഞാതമായ സാഹചര്യത്തിൽ അത് നഷ്ടപ്പെട്ടതാകാം. വെസ്റ്റ് ജട്ട്‌ലാന്‍റിന് ലോകമെമ്പാടും എല്ലായ്പ്പോഴും ശക്തമായ ബന്ധമുണ്ടെന്ന് ഈ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു,' എന്ന് കമ്മല്‍ ലഭിച്ച പ്രദേശത്തിന് അടുത്തുള്ള ഹോൾസ്റ്റെബ്രോ മ്യൂസിയത്തിലെ ഇൻസ്പെക്ടർ ആസ്ട്രിഡ് ടോഫ്റ്റ്ഡാൽ ജെൻസൻ പറയുന്നു. 

click me!