ഫ്രാന്‍സില്‍ അതിഭീകരമായ കാട്ടുതീയാണ് പടരുന്നത്. ബോര്‍ഡോക്സില്‍ രണ്ട് കാട്ടുതീകള്‍ അനിയന്ത്രിതമായി പടരുകയാണ്. പ്രദേശത്ത് നിന്നും ഇതിനകം 11,500 പേരെ ഒഴിപ്പിച്ച് കഴിഞ്ഞു. ഇന്നലെ പുലര്‍ച്ചയോടെ ലാംഗോണിന് പടിഞ്ഞാറുള്ള ഗ്രാമത്തില്‍ നിന്ന് 3,500 പേരെ ഒഴിപ്പിച്ചു. ലാ ടെസ്റ്റെ ഡി ബുച്ചില്‍ നിന്നും 8,000 പേരെയും ഇന്നലെ ഒഴിപ്പിച്ചതായി അഗ്നിശമന സേനാവിഭാഗം അറിയിച്ചു.