ഫ്രാന്‍സില്‍ പത്ത് വാട്ടര്‍ ബോംബര്‍ വിമാനങ്ങളുടെ സഹായത്തോടെ 1,000 അഗ്നിശമന സേനാംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച തീ പിടിത്തത്തിനെതിരെ പോരാട്ടം തുടരുകയാണ്. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്നും ഒഴിപ്പിച്ച് കഴിഞ്ഞു. തീപിടുത്തത്തിൽ ഫ്രാന്‍സിന്‍റെ പടിഞ്ഞാറന്‍ മേഖലയായ ജിറോണ്ടെയിൽ 7,300 ഹെക്ടർ വനഭൂമി കത്തിനശിച്ചു. ഒറ്റരാത്രി കൊണ്ട് മാത്രം 2,000 ഹെക്ടർ കാട് കത്തി നശിച്ചതായി അധികൃതർ പറഞ്ഞു.