'ലാഗ് ബി ഒമര്‍'; തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കും തിരക്കും; മരണത്തില്‍ ഞെട്ടല്‍ മാറാതെ ഇസ്രായേല്‍

Published : May 01, 2021, 11:09 AM ISTUpdated : May 02, 2021, 07:05 AM IST

ഇസ്രായേലിലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ പൊലിഞ്ഞുപോയത് 45 പേരുടെ ജീവനാണ്. നിരവധി പേരാണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലുള്ളത്. വടക്കന്‍ ഇസ്രായേലിലെ മെറോണിലെ പ്രധാന ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലാണ് തിക്കിലും തിരക്കിലും പെട്ട് നാൽപതിൽ അധികം ആളുകള്‍ മരിച്ചത്. 'ലാഗ് ബി ഒമര്‍' എന്ന ആഘോഷത്തിന്‍റെ ഭാഗമായിട്ടാണ് ഇവിടെ ആളുകള്‍ തടിച്ചു കൂടിയത്. പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥലം സന്ദര്‍ശിക്കുകയും ഞായറാഴ്ച രാജ്യവ്യാപകമായി ദുഖാചരണം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. എന്താണ് ലാ​ഗ് ബി ഒമർ ആഘോഷത്തിൽ ശരിക്കും സംഭവിച്ചത്? 

PREV
130
'ലാഗ് ബി ഒമര്‍'; തീര്‍ത്ഥാടന കേന്ദ്രത്തിലെ തിക്കും തിരക്കും; മരണത്തില്‍ ഞെട്ടല്‍ മാറാതെ ഇസ്രായേല്‍

മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇസ്രായേലില്‍ നടന്ന ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത ചടങ്ങായിരുന്നു ലാഗ് ബി ഒമര്‍ ആഘോഷം. പതിനായിരക്കണക്കിന് പേരാണ് രാത്രിയിലുടനീളം നടക്കുന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ വേണ്ടി തീർത്ഥാടനകേന്ദ്രത്തിൽ എത്തിച്ചേര്‍ന്നത്. 

230

രാജ്യത്ത് വാക്സിനേഷന്‍ വിജയകരമായി നടപ്പിലാക്കിയതിനാല്‍ തന്നെ കൊവിഡ് നിയന്ത്രണങ്ങള്‍ മിക്കതും ഇസ്രായേൽ ഒഴിവാക്കിയിരുന്നു. എങ്കിലും, അപ്പോഴും ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. പക്ഷേ, എന്നിട്ടും നിരവധിക്കണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേർന്നത്.

330

ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ട് കെട്ടിടം തകര്‍ന്നതിനെ തുടര്‍ന്ന് ആളുകള്‍ അപകടത്തില്‍ പെട്ടു എന്നായിരുന്നു. എന്നാല്‍, തിക്കും തിരക്കുമാണ് അപകടത്തിന് കാരണമെന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. ചടങ്ങില്‍ പങ്കെടുത്തവരില്‍ ചിലര്‍ തിരക്കില്‍ പടികളിലേക്ക് വീഴുകയായിരുന്നു ആദ്യം ഉണ്ടായത്. അതോടെ പിന്നാലെ എത്തിയവരും അവർക്ക് മുകളിലേക്ക് വീണു. അതാണ് മരണങ്ങൾക്ക് കാരണമായത് എന്നുമാണ് പൊലീസ് പറയുന്നത്. 

430

'നിമിഷങ്ങള്‍ കൊണ്ടാണ് അത് സംഭവിച്ചത്. ഓരോരുത്തരായി ആളുകള്‍ മുകളില്‍ മുകളില്‍ വീണുകൊണ്ടിരുന്നു. അത് വലിയൊരു ദുരന്തമായി മാറുകയായിരുന്നു' എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ വളരെ ചെറിയ ഒരു വഴിയിലൂടെ ആയിരക്കണക്കിന് മനുഷ്യര്‍ കടന്നു പോകാന്‍ ബുദ്ധിമുട്ടുന്നത് കാണാനാവും. കുറച്ച് പേർക്ക് മാത്രം ഒരുമിച്ച് കടക്കാവുന്ന വഴിയായിരുന്നു അത്. 

530

"ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കുമെന്ന് ആരും കരുതിയിരുന്നില്ല. സന്തോഷം വിലാപമായി മാറി, ഒരു വലിയ വെളിച്ചം അഗാധമായ ഇരുട്ടായി മാറി" ഒരു തീർത്ഥാടകൻ ചാനൽ 12 ടിവിയോട് പറഞ്ഞു. 

630

അപകടത്തിന് പിന്നാലെ ഡസൻ കണക്കിന് ആംബുലൻസുകൾ സംഭവസ്ഥലത്ത് എത്തി. ഹെലികോപ്റ്ററുകൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. തിരച്ചിലിനായി രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചു. ആദ്യ റിപ്പോര്‍ട്ടില്‍ തന്നെ ഏകദേശം 150 പേര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട് എന്ന് പറയുന്നു. അതില്‍ മുപ്പതിന് മുകളില്‍ പേരുടെയെങ്കിലും അവസ്ഥ ഗുരുതരമായിരുന്നു. 

730

അപകടത്തില്‍ പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നുവെന്ന് പറയുന്നു. വലിയ ജനക്കൂട്ടം ഉണ്ടായതിനാല്‍ തന്നെ കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിരക്കിന് മുമ്പ് തന്നെ വരി തടസപ്പെടുത്തിയതിന് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായിട്ടുണ്ട്. 

830

ഇസ്രായേലിന്‍റെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമാണ് കഴിഞ്ഞ ദിവസം തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്നത്. അതിന്‍റെ ഞെട്ടലിലാണ് ലോകം. എങ്ങനെയാണ് ഇങ്ങനെയൊരു വാര്‍ഷികാഘോഷം ദുരന്തത്തിലേക്ക് വഴിമാറിയതെന്ന ചോദ്യത്തിലാണ് ഇവിടെയുള്ളവര്‍. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. പൊലീസ്, അവരുടേതായ അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. 

930

സ്ഥലത്തുണ്ടായിരുന്നവരെ ഒഴിപ്പിക്കാന്‍ നിരവധി ബസുകളെത്തി. ഫോണിന്‍റെ അമിത ഉപയോഗം കാരണം പലരും തങ്ങളുടെ പ്രിയപ്പെട്ടവരെ വിളിച്ച് കിട്ടാത്തതിനാല്‍ പരിഭ്രാന്തരായി. പല മൃതദേഹങ്ങളും വൈകിയും തിരിച്ചറിയപ്പെട്ടിരുന്നില്ല. 

1030

അനങ്ങാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല: ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ ഇപ്പോഴും ഒരു മഹാദുരന്തത്തിന്‍റെ പകപ്പിലും വേദനയിലുമാണ്. 'അവിടെ അത്രയും തിരക്കായിരുന്നു. ഒന്ന് അനങ്ങാന്‍ പോലുമുള്ള സ്ഥലമുണ്ടായിരുന്നില്ല. ആളുകള്‍ നിലത്തേക്ക് വീഴാന്‍ തുടങ്ങി' എന്ന് ഒരു ദൃക്സാക്ഷി ബിബിസിയോട് പറയുകയുണ്ടായി. 

1130

'എല്ലാം വളരെ പെട്ടെന്നായിരുന്നു പാരാമെഡിക് സംഘം ഓടുന്നതാണ് ഞങ്ങള്‍ കാണുന്നത്. ഓരോരുത്തരായി ഓടിയോടി വരികയായിരുന്നു. അപ്പോഴാണ് എന്തോ അപകടം സംഭവിച്ചുവെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നത്' എന്ന് അപകടസ്ഥലത്തുണ്ടായിരുന്ന മറ്റൊരാള്‍ പറയുന്നു. 

1230

ഓര്‍ത്തഡോക്സ് ജൂത വെബ്സൈറ്റായ ബെഹാദ്രേയ് ഹരേദിം റിപ്പോര്‍ട്ടര്‍ യാങ്കി ഫാര്‍ബര്‍ പറയുന്നത്, 'വളരെ വളരെ ചെറിയ ഒരു സ്ഥലത്തുകൂടെ ആയിരത്തിന് മുകളില്‍ ആളുകളാണ് കടന്നുപോയിക്കൊണ്ടിരുന്നത്. ഓരോരുത്തരും മുകളില്‍ മുകളില്‍ ചെന്നു വീണുകൊണ്ടിരുന്നു' എന്നാണ്. 

1330

'തിരക്കില്‍ പെട്ട് പലരുടേയും ബോധം പോയി. എമര്‍ജന്‍സി മെഡിസിന്‍സ് മേഖലയില്‍ ജോലി തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇത്രയും വലിയൊരു ദുരന്തം നേരില്‍ കാണുന്നത്' എന്ന് ഒരു എമര്‍ജന്‍സി പ്രവര്‍ത്തകന്‍ പറയുന്നു. 'ആഘോഷിക്കാനായി എത്തിയ ജനങ്ങളാണ്, എത്ര പെട്ടെന്നാണ് ആഘോഷം ദുരന്തത്തിനും മരണത്തിനും വഴി മാറിയത്...' എന്ന് മറ്റ് ചിലര്‍ പറയുന്നു. 

1430

എന്താണ് ലാഗ് ബി ഒമര്‍ ഫെസ്റ്റിവല്‍? രാത്രി മുഴുവന്‍ തീ കൂട്ടിയും പ്രാര്‍ത്ഥിച്ചും നൃത്തം ചെയ്യുന്ന ആഘോഷമാണ് ലാഗ് ബി ഒമര്‍. പതിനായിരക്കണക്കിന് ഓര്‍ത്തഡോക്സ് ജൂതരാണ് ഈ ആഘോഷത്തിനായി മെറോണിലുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് വര്‍ഷം തോറും എത്താറുള്ളത്. യഹൂദ മതാചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരമാണ് ഇവി‍ടെ ഉള്ളത്. 

1530

രണ്ടാം നൂറ്റാണ്ടിലെ ഒരു മുനിയാണ് റബ്ബി ഷിമൺ ബാർ യോച്ചായി. തന്‍റെ മരണദിനം തന്‍റെ ജീവിതങ്ങളുടെ ആഘോഷമായിട്ട് വേണം ആചരിക്കാനും അഘോഷിക്കാനും എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. അതിന്റെ ഭാ​ഗമായിട്ടാണ് ഓരോ വർഷവും സംഘടിപ്പിക്കപ്പെടുന്ന ചടങ്ങുകളിൽ പങ്കെടുക്കാനായി പതിനായിരക്കണക്കിന് വിശ്വാസികൾ ഇവിടെ എത്തിച്ചേരുന്നത്. 

1630

പുരുഷന്മാരുടെ വിഭാഗത്തിലാണ് കഴിഞ്ഞ ദിവസത്തെ അപകടം നടന്നത് എന്നാണ് പുറത്തുവന്ന വീഡിയോകളും ചിത്രങ്ങളും കാണിക്കുന്നത്. വ്യാഴാഴ്ച രാത്രി ഒരു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് കരുതിയിരുന്നത്. കഴിഞ്ഞ വര്‍ഷം കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വളരെ കുറച്ച് പേര്‍ മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തിരുന്നത്. എന്നാല്‍, അതിനും മുമ്പുള്ള വര്‍ഷങ്ങളിൽ ലക്ഷക്കണക്കിന് പേരാണ് ആഘോഷങ്ങളില്‍ പങ്കെടുത്തത്. അതിനെ അപേക്ഷിച്ച് ഈ വര്‍ഷം ആളുകള്‍ കുറവായിരുന്നു. 

1730

എങ്കിലും, ആഘോഷങ്ങളും പ്രാര്‍ത്ഥനയും വലിയൊരു ദുരന്തത്തിലേക്ക് വഴി മാറിയതിന്‍റെ നടുക്കത്തിലും വേദനയിലുമാണ് ജനങ്ങള്‍. അപകടസ്ഥലത്തുണ്ടായിരുന്ന പലരും ആ നടുക്കത്തിൽ നിന്നും മുക്തരായിട്ടില്ല. ശ്വാസം കിട്ടുന്നില്ല എന്ന നിലവിളികൾ പലയിടത്തുനിന്നും ഉണ്ടായിരുന്നതായി അവർ പറയുന്നു. പലരും പുറത്തേക്ക് പോകാൻ കൊതിച്ചിരുന്നു, ശ്രമിച്ചിരുന്നു. പക്ഷേ, ഒരിഞ്ചുപോലും നീങ്ങാൻ പറ്റാത്തത്രയും വലിയ തിരക്കാണ് ഉണ്ടായിരുന്നത്. 

1830

കൊവിഡിൽ നിന്നും ഏറെക്കുറെ രക്ഷ നേടിയിരുന്നതിന്റെ സന്തോഷത്തിനു പിന്നാലെ വന്ന വൻദുരന്തത്തിൽ ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുകയാണ് ഇസ്രായേൽ. 

1930

ഇസ്രായേലിലെ മെറോണിൽ ജൂത തീർത്ഥാടന കേന്ദ്രത്തിൽ വൻ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തെ തുടർന്നുള്ള ചിത്രങ്ങൾ. കടപ്പാട്: ​ഗെറ്റി ഇമേജസ്. 

2030

2130

2230

2330

2430

2530

2630

2730

2830

2930

3030

click me!

Recommended Stories