പെറ്റമ്മ ഉപേക്ഷിച്ചു, മൂന്നാം വയസ് മുതൽ പ്രദർശനങ്ങൾ, ദാരിദ്ര്യം, ചൂഷണം; ഹിൽട്ടൺ സഹോദരിമാരുടെ ജീവിതം

First Published Mar 23, 2021, 11:49 AM IST

നിരവധി ഷോകളിലെ പ്രധാന സാന്നിധ്യമായിരുന്നു സയാമീസ് ഇരട്ടകളായിരുന്ന ഹിൽട്ടൺ സഹോദരിമാരുടേത്. എന്നാല്‍, ഇരുവരുടെയും ജീവിതം അടിമത്തത്തിലും ദാരിദ്ര്യത്തിലും കവിഞ്ഞൊന്നുമായിരുന്നില്ല. 1908 -ല്‍ ഇംഗ്ലണ്ടിലെ ബ്രൈറ്റണിലാണ് ഡെയ്സിയും വയലറ്റും ജനിച്ചത്. ഇരുവരുടെയും പുറകുവശം ഒട്ടിച്ചേര്‍ന്നായിരുന്നു ജനിക്കുമ്പോഴേ ഇരുന്നത്. ഇരുവരും രക്ത ചംക്രമണവും പങ്കുവച്ച് പോന്നു. ഒരിക്കലും അവരെ ഇരുവരെയും വേര്‍പിരിച്ചിരുന്നില്ല. ശസ്ത്രക്രിയ നടത്തിയാല്‍ അതവരുടെ മരണത്തിലെത്തിച്ചേരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. ഹിൽട്ടൺ സഹോദരിമാരുടെ ജീവിതം.
 

അവരുടെ അമ്മ കേറ്റ് സ്കിന്നര്‍ ഇരുപത്തിയൊന്നുകാരിയും അവിവാഹിതയുമായ ഒരു ബാര്‍മെയ്ഡായിരുന്നു. തന്‍റെ പാപങ്ങളുടെ ഫലമാണ് തനിക്ക് ജനിച്ച പെണ്‍മക്കളെന്ന് വിശ്വസിച്ച സ്കിന്നര്‍ അവരെ ഉപേക്ഷിച്ചു കളഞ്ഞു. പക്ഷേ, ഉടനെ തന്നെ മിഡ് വൈഫായിരുന്ന മേരി ഹില്‍ട്ടണ്‍ അവരെ ഇരുവരെയും ദത്തെടുത്തു. എന്നാല്‍, അതിനു പിന്നിലെ കാരണം അത്ര നിഷ്കളങ്കമായിരുന്നില്ലെന്ന് മാത്രം.
undefined
ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ ചെകുത്താന്മാരെ പോലെ കണ്ടിരുന്ന കാലമായിരുന്നു അത്. ഈ കുഞ്ഞുങ്ങളിലൂടെ പണമുണ്ടാക്കുക എന്നതായിരുന്നു മേരിയുടെ ലക്ഷ്യം. മേരിയുടെ ഉടമസ്ഥതയിലുള്ള പബ്ബില്‍ ആ കുഞ്ഞുങ്ങള്‍ പ്രദര്‍ശന വസ്തുക്കളായി. അവരുടെ ചിത്രം വച്ച് അവര്‍ പോസ്റ്റുകാര്‍ഡുകളിറക്കി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആ കുഞ്ഞുങ്ങളെ കാണാനോ തൊടാനോ പറ്റും എന്നതായിരുന്നു അവസ്ഥ.
undefined
തങ്ങളുടെ അന്നത്തെ ഓര്‍മ്മയില്‍ നിറയെ അത്തരം മോശപ്പെട്ട സംഭവങ്ങളാണ് എന്ന് ഹില്‍ട്ടണ്‍ സഹോദരിമാര്‍ പിന്നീട് പറയുകയുണ്ടായി. സന്ദര്‍ശകര്‍ അവരുടെ കുട്ടിയുടുപ്പുകള്‍ പൊക്കിനോക്കുകയും എവിടെയാണ് അവര്‍ പരസ്പരം ഒട്ടിച്ചേര്‍ന്നിരിക്കുന്നത് എന്ന് നിരീക്ഷിക്കുകയും ചെയ്യുന്നത് പതിവായിരുന്നു.
undefined
മൂന്നാമത്തെ വയസ് മുതല്‍ ഹില്‍ട്ടണ്‍ സഹോദരിമാര്‍ വിവിധ പ്രദര്‍ശനങ്ങളുടെയും മേളകളുടെയും ഭാഗമായി തീര്‍ന്നു. മേരി അവരെക്കൊണ്ട് പാട്ടുപാടിക്കുകയും വിവിധ സംഗീതോപകരണങ്ങള്‍ വായിപ്പിക്കുകയും ചെയ്തു. കുഞ്ഞുങ്ങള്‍ കരയുകയോ സമ്മതിക്കാതിരിക്കുകയോ ചെയ്താല്‍ അവള്‍ തന്‍റെ ബെല്‍റ്റുപയോഗിച്ച് അവരെ മര്‍ദ്ദിക്കുന്നതും പതിവായി തീര്‍ന്നു.
undefined
ഡെയ്സിയും വയലറ്റും ഇംഗ്ലണ്ട്, ജര്‍മ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം യാത്ര ചെയ്തുവെങ്കിലും അത്ര വലിയ വിജയമായിരുന്നില്ല. 1915 -ല്‍ ഒരു പരീക്ഷണമെന്നോണം മേരി അവരെയും കൊണ്ട് യുഎസ്എ -യിലേക്ക് പോയി. നാലുവര്‍ഷങ്ങള്‍ക്ക് ശേഷം മേരി മരിച്ചതോടെ അവളുടെ മരുമകനായ മേര്‍ മേര്‍സ് അവരുടെ പുതിയ മാനേജരായി. അയാളും ഭാര്യയും ഇരട്ട സഹോദരിമാരെ എല്ലായിടത്തുനിന്നും നിയന്ത്രിച്ചു കൊണ്ടിരുന്നു. ഉറക്കം പോലും അവരുടെ മുറിയിലാക്കി. 'നിങ്ങള്‍ ഒന്നിനും കൊള്ളാത്തവരാണ്, അധികം കളിച്ചാല്‍ വല്ല അഭയകേന്ദ്രത്തിലും കൊണ്ടുത്തള്ളു'മെന്ന് അവര്‍ സഹോദരിമാരെ ഭീഷണിപ്പെടുത്തി.
undefined
1920 -ല്‍ ഹില്‍ട്ടണ്‍ സഹോദരിമാര്‍ vaudeville പരിപാടികളുടെ ഭാഗമായി. അത് അവരുടെ ഹിറ്റ് സമയമായി മാറി. ബോബ് ഹോപ്സ് ടൂറിന്‍റെ പ്രധാന ആകര്‍ഷകമായി മാറി ഇരുവരും. അവര്‍ ക്ലാരിനെറ്റും സാക്സഫോണും വായിച്ചു, നൃത്തം ചെയ്തു. പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കെ ആഴ്ചയില്‍ മൂന്ന് ലക്ഷത്തോളം രൂപ ഇരുവരും ചേര്‍ന്ന് സമ്പാദിച്ചു. എങ്കിലും, അതിലൊറ്റ രൂപ പോലും ഇരുവര്‍ക്കും കിട്ടിയില്ല. അപ്പോഴും അവരുടെ ജീവിതം അടിമകളായി ജീവിച്ചു തീര്‍ക്കേണ്ടി വന്നു ഇരുവര്‍ക്കും.
undefined
1931 -ല്‍ സുഹൃത്തായ ഹാരി ഹൌഡിനിയുടെ ഉപദേശ പ്രകാരം ഇരുവരും ഒരു വക്കീലിനെ കണ്ടെത്തി. മേര്‍സിനെതിരെ കേസ് നല്‍കുകയും നഷ്ടപരിഹാരമായി വലിയൊരു തുക നേടുകയും ചെയ്തു. സ്വാതന്ത്ര്യം കിട്ടിയതോടെ ഇരുവരും പാര്‍ട്ടികളുടെയും റൊമാന്‍സിന്‍റെയും ലോകത്തെത്തിച്ചേര്‍ന്നു. തനിച്ചുള്ള നേരം വേണമെന്ന് തോന്നിയാല്‍ ഇരുവരും മാനസികമായ സ്വാതന്ത്ര്യം അനുഭവിച്ചു.
undefined
ഇരുവരും മുടി കറുപ്പിക്കാനും തങ്ങളുടെ വ്യക്തിത്വം വെറേവേറെ ആണ് എന്ന് കാണിക്കുന്നതിനായി വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കുവാനും തുടങ്ങി. 'ദ ഹില്‍ട്ടണ്‍ സിസ്റ്റേഴ്സ് റിവ്യൂ' എന്ന പേരില്‍ അവര്‍ അവരുടേതായ ഷോ ആരംഭിച്ചു.
undefined
എന്നാല്‍, പെട്ടെന്ന് തന്നെ ശബ്ദ സിനിമകള്‍ വികസിച്ചതോടെ അത്തരം ഷോകളുടെ കാലം അവസാനിച്ചു തുടങ്ങി. 1932 -ല്‍ ഇരുവരും 'ഫ്രീക്സ്' എന്ന ചിത്രത്തിലഭിനയിച്ചു. എന്നാല്‍, ആ സിനിമ പിന്നീട് കള്‍ട്ട് ക്ലാസിക്കുകളുടെ ഗണത്തിലേക്ക് മാറി.
undefined
ഇരട്ടസഹോദരിമാര്‍ക്ക് വയസായിത്തുടങ്ങിയതോടെ ഇരുവരുടെയും പ്രശസ്തി മങ്ങിത്തുടങ്ങി. ശരീരം പരസ്പരം ചേര്‍ന്നതായതിനാല്‍ ഇരുവര്‍ക്കും വിവാഹിതരാവാനും ആദ്യമൊന്നും കഴിഞ്ഞില്ല. കാരണം, അത് ധാർമ്മികതയ്ക്കെതിരായിട്ടാണ് കണക്കാക്കിയിരുന്നത്. എങ്കിലും ഇരുവരും വ്യത്യസ്ത കാലങ്ങളിൽ വിവാഹിതരായി. പക്ഷേ, അത് എന്നേക്കും നീണ്ടുനിന്നില്ല. പിന്നീട്, 1951 -ല്‍ ഇരുവരുടെയും ജീവിതം ഏറെക്കുറെ പ്രമേയമായിരുന്ന 'ചെയിന്‍ഡ് ഫോര്‍ ലൈഫ്' എന്ന സിനിമയില്‍ ഇരുവരും അഭിനയിച്ചു. എങ്കിലും അത് പരാജയമായിരുന്നു.
undefined
10 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരിമാര്‍ അവരുടെ അവസാനത്തെ പബ്ലിക് ഷോയില്‍ പങ്കെടുത്തു. ഇരുവരുടെയും മാനേജര്‍ പിരിഞ്ഞു പോയതോടെ ഡെയ്സിയും വയലറ്റും തകര്‍ന്നു പോയി. ഇരുവര്‍ക്കും പോകാനൊരിടമില്ലാതെയായി. അങ്ങനെ രണ്ടുപേരും ഒരു ഗ്രോസറി സ്റ്റോറില്‍ കാഷ്യര്‍മാരായി ജോലി നോക്കി. പള്ളി നല്‍കിയ ഒരു വീട്ടില്‍ അവര്‍ താമസം തുടങ്ങി. ഒഴിവ് സമയങ്ങളില്‍ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി പരിപാടികള്‍ അവതരിപ്പിച്ചു. അക്കാലമാണ് അവരുടെ ജീവിതത്തിലെ സാധാരണവും സമാധാനം നിറഞ്ഞതുമായ ജീവിതമെന്ന് കരുതുന്നു. 1968 -ല്‍ ഹോംകോങ് ഫ്ലൂവിനെ തുടര്‍ന്ന് ഇരുവരും അന്തരിച്ചു, ആദ്യം ഡെയ്സിയും പിന്നാലെ വയലറ്റും. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരും അന്തരിച്ചത്.
undefined
click me!