നമുക്ക് സങ്കൽപ്പിക്കാൻ പോലും പറ്റാത്തത്ര കൊടുംതണുപ്പിൽ ജീവിക്കുന്ന മനുഷ്യർ; ഇതാണോ ഭൂമിയിലേറ്റവും തണുത്ത സ്ഥലം?

First Published Dec 24, 2020, 3:56 PM IST

-50° സെൽഷ്യസിൽ കുട്ടികളെ പ്രൈമറി സ്കൂളിലേക്ക് അയയ്ക്കുന്നത് നമുക്ക് ചിന്തിക്കാൻ സാധിക്കുമോ? ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമായ ഒമ്യാക്കോണിൽ പക്ഷേ ഇത് വളരെ സാധാരണമായ ഒരു കാഴ്ചയാണ്. സൈബീരിയയിലെ ഈ ചെറിയ റഷ്യൻ സമൂഹം കൊടും തണുപ്പിലാണ് കഴിയുന്നത്. ഇത് അവിടുത്തെ വിശേഷങ്ങളാണ്.

അവിടുത്തെ തണുപ്പിൽ ആളുകളുടെ കൺപീലികളിൽ മഞ്ഞ് വന്നുമൂടുന്നു. കാറുകൾ എല്ലാ ദിവസവും എല്ലാ നിമിഷവും ഓൺ ആക്കി വയ്ക്കണം ഇല്ലെങ്കിൽ ബാറ്ററി നശിക്കും, മരിച്ചവരെ സംസ്‌കരിക്കുന്നതിന് ദിവസങ്ങളോളം മുൻപ് മണ്ണ് ചൂടാക്കണം. ആർക്കാണ് അത്തരമൊരു കാലാവസ്ഥയിൽ ജീവിക്കാൻ ആഗ്രഹമുണ്ടാവുക എന്ന് ചിന്തിക്കുന്നുണ്ടാകും?
undefined
എന്നാൽ, അഞ്ഞൂറോളം പേരുടെ വാസസ്ഥലമാണ് ഒമ്യാക്കോൺ. 2013 -ൽ താപനില -98 ഡിഗ്രിവരെ എത്തിയിരുന്നു. ആർട്ടിക് സർക്കിളിൽ നിന്ന് നൂറുമൈൽ അകലെയുള്ള 63.4608 ° N, 142.7858 ° E അക്ഷാംശത്തിലാണ് ഒമ്യാക്കോൺ. ശൈത്യകാലത്ത് ഒരുദിവസം 21 മണിക്കൂർ വരെ അവിടെ ഇരുട്ടാണ്. ശരാശരി താപനില -58 ഡിഗ്രിയാണ്.
undefined
അവിടെ കുളിമുറികൾ കൂടുതലും പുറത്താണ്. നിലം തണുത്ത് മരവിച്ചിരിക്കുന്നത് കൊണ്ട് പ്ലംബിംഗ് ചെയ്യാൻ ബുദ്ധിമുട്ടാണ്. ഒരു ശവക്കുഴി എടുക്കുന്നതിന് പോലും തറ ആദ്യം ചൂടാക്കേണ്ടതുണ്ട്. എല്ലാ വീടുകളിലും ബിസിനസ് കേന്ദ്രങ്ങളിലും ഹീറ്ററുകൾ ഉണ്ട്. കാറുകൾ ചൂടായ ഗാരേജുകളിൽ സൂക്ഷിക്കുന്നു.
undefined
തണുത്ത താപനിലയിൽ വിളകൾ ഒന്നും വളരില്ല. അതിനാൽ ആളുകൾ അവിടെ വലിയ അളവിൽ മാംസഭോജികളാണ്. അവർ കൂടുതലും പച്ച മാംസമോ ശീതീകരിച്ച മാംസമോ ആണ് കഴിക്കുന്നത്. കൂടാതെ സ്ട്രോഗാനിന എന്ന നീളമുള്ള ഫ്രോസൺ മത്സ്യത്തെയും അവർ കഴിക്കുന്നു. റെയിൻഡിയറിന്റെ മാംസം, ശീതീകരിച്ച കുതിരയുടെ കരൾ, മാക്രോണിയും ഐസ് ക്യൂബുകളാക്കിയ കുതിരയുടെ രക്തവും അവരുടെ പ്രധാന ആഹാരമാണ്.
undefined
“ശീതീകരിച്ച അസംസ്കൃത ആർട്ടിക് മത്സ്യം, വെളുത്ത സാൽമൺ, വൈറ്റ്ഫിഷ്, ഫ്രോസൺ ചെയ്ത കുതിര കരൾ എന്നിവയാണ് ഞങ്ങളുടെ പ്രിയ ആഹാരങ്ങൾ” അവിടത്തെ നിവാസിയായ ബൊലോട്ട് ബോച്ച്കരേവ് ഒരു കാലാവസ്ഥാ ചാനലിനോട് പറഞ്ഞു. “ദൈനംദിന ജീവിതത്തിൽ, മാംസം ഉപയോഗിച്ച് സൂപ്പ് കഴിക്കുന്നത് ഞങ്ങൾ ഇഷ്ടപ്പെടുന്നു. മാംസം നിർബന്ധമാണ്. ഇത് ഞങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
undefined
കഠിനമായ ശൈത്യകാലത്തെ നേരിടാൻ ഇവിടുത്തെ കുട്ടികളെ പരിശീലിപ്പിക്കുന്നു. മൈനസ് 50 ഡിഗ്രി സെൽഷ്യസ് താപനിലയിലാണ് കുട്ടികൾ സ്‌കൂളിൽ പോകുന്നത്. താപനില പിന്നെയും കുറഞ്ഞാൽ മാത്രം ഇവിടെ സ്കൂളുകൾ അടച്ചിടുന്നു.
undefined
നഗരത്തിലെ പല സ്ഥലങ്ങളിലും താപനില അളക്കുന്നതിനായി തെർമോമീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒമ്യാക്കോൺ നഗരത്തിന് ഡിസംബറിൽ കടുത്ത തണുപ്പ് അനുഭവപ്പെടുന്നു. ഈ മാസം രാവിലെ പത്ത് മണിക്കാണ് സൂര്യൻ ഉദിക്കുന്നത്.
undefined
മരം വെട്ടലാണ് ഒമ്യാക്കോക്കോൺ പൗരന്മാരുടെ പ്രധാന ഉപജീവന മാർഗ്ഗം. പ്രാദേശിക ഭാഷയിൽ ഒമ്യാക്കോൺ എന്ന പേരിന് തണുക്കാത്ത വെള്ളം എന്നാണ് അർത്ഥം.
undefined
അതേസമയം ഒമ്യാക്കോക്കോണിൽ, ഒരു സാധനം പോലും ഐസിൽ മുങ്ങാതെ കാണാൻ സാധിക്കില്ല. ഒമ്യാക്കോണിൽ, ഉത്സവ സീസണിൽ ഐസ് ഉപയോഗിച്ച് മനോഹരമായ വസ്തുക്കൾ നിർമ്മിക്കുന്നു. തണുത്ത ധ്രുവം എന്നും ഈ നഗരം അറിയപ്പെടുന്നു.
undefined
click me!