എന്നുമുതലാണ് ലോകത്ത് പുരുഷനും പുരുഷനും പ്രണയിക്കാൻ തുടങ്ങിയിട്ടുണ്ടാവുക? ചിത്രങ്ങൾ

First Published Jan 5, 2021, 1:35 PM IST

ഹ്യൂ നൈനിയും നീല്‍ ട്രെഡ്വെല്ലും ടെക്സാസിലെ ദല്ലാസിലെ ഒരു ആന്‍റിക് സ്റ്റോറില്‍ നിന്നാണ് ആ ചിത്രം കണ്ടത്. അത് കണ്ടമാത്രയില്‍ തന്നെ അത് തങ്ങളെത്തന്നെ പ്രതിഫലിപ്പിക്കുന്നതായി അവര്‍ക്ക് തോന്നി. ആ ചിത്രത്തെ തുടര്‍ന്ന് അവര്‍ നടത്തിയ ചില അപൂര്‍വ ചിത്രശേഖരണങ്ങളുടെ യാത്രയെ കുറിച്ചാണിത്. 

ഏകദേശം 1920 -കളിലേതായിരുന്നു ആ ചിത്രം. അതില്‍ രണ്ട് പുരുഷന്മാര്‍ ഒരു വീട്ടിന്‍റെ മുന്നില്‍ പ്രണയത്തെ അനുസ്മരിപ്പിക്കുന്ന ഭാവങ്ങളോടെ നില്‍ക്കുന്നത് കാണാമായിരുന്നു. സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമായിരുന്ന കാലത്തായിരുന്നു ഈ ചിത്രം പകര്‍ത്തപ്പെട്ടതെന്നോര്‍ക്കണം. പിന്നീടൊരുപാട് ചിത്രങ്ങളിതുപോലെ അവര്‍ ശേഖരിക്കുകയായിരുന്നു.
undefined
അത് ഞങ്ങളെത്തന്നെ പ്രതിനിധീകരിക്കുന്ന ചിത്രമായിരുന്നു. അതിനാല്‍ ഞങ്ങളാ ഫോട്ടോ വാങ്ങി. അത് വീട്ടിലേക്ക് കൊണ്ടുവന്നു. ഞങ്ങളുടെ മേശമേല്‍ എട്ടൊമ്പതുമാസം ആ ചിത്രമിരുന്നു -നിനിയും ട്രെഡ്വെല്ലും പറയുന്നു.
undefined
എന്നാല്‍, അതുപോലെയുള്ള വേറെയും ചിത്രങ്ങള്‍ ചരിത്രത്തില്‍ നിന്നും കണ്ടെത്താനാവുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ സ്വവര്‍ഗാനുരാഗികളായ ആ ദമ്പതികള്‍ പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. എന്നാൽ, ചിത്രങ്ങൾ തേടിയുള്ള യാത്ര അവരെയെത്തിച്ചത് പുതിയൊരു ലോകത്തായിരുന്നു. ചരിത്രത്തിൽ ഒളിച്ചിരുന്ന ഒരുപാട് ജീവിതങ്ങളെ ആ ചിത്രങ്ങൾ വെളിപ്പെടുത്തി.
undefined
അതിനുശേഷമുള്ള രണ്ട് ദശകങ്ങളിൽ, നിനിയും ട്രെഡ്വെല്ലും കൂടുതൽ കാര്യങ്ങൾ കണ്ടെത്തി - ലേലം, ജങ്ക് സ്റ്റോറുകൾ, ഫ്ലീ മാർക്കറ്റുകൾ എന്നിവ പരിശോധിച്ച് അവർ പ്രണയത്തിലായിരുന്ന 3,000 -ത്തോളം പുരുഷന്മാരുടെ ചിത്രങ്ങളാണ് ശേഖരിച്ചത്.
undefined
പത്തൊൻപതാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തിലും രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെയുമായുള്ള കാലത്തിൽ അഞ്ച് ഭൂഖണ്ഡങ്ങളിലായി എടുത്തതുമാണ് ഈ ചിത്രങ്ങളുടെ ശേഖരം. അതില്‍, കിടക്കയിൽ കിടക്കുന്ന പുരുഷന്മാരുടെയും പരസ്പരം ചുംബിക്കുന്ന പുരുഷന്മാരുടെയുംചിത്രങ്ങള്‍ കാണാം. അതുപോലെവിനോദയാത്രക്കിടെ എടുത്തതും അവരുടെ കാറുകളുടെ അരികില്‍ നില്‍ക്കുന്നതുമായ ചിത്രങ്ങളുമെല്ലാം ഇതില്‍ ഉൾപ്പെടുന്നു.
undefined
ചിത്രങ്ങൾ എടുത്ത സാഹചര്യങ്ങൾ നിനിക്കും ട്രെഡ്‌വെല്ലിനും അറിയില്ലായിരിക്കാം. പക്ഷേ, ചിത്രങ്ങളിലുള്ളവരുടെ ശരീരഭാഷയും പരസ്പര നോട്ടവും സ്വവര്‍ഗാനുരാഗികളുടേതാണ് എന്ന് അവർ വിശ്വസിക്കുന്നു. ഇപ്പോൾ, 300 -ലധികം ചിത്രങ്ങളുള്‍പ്പെടുന്ന 'ലവിംഗ്: എ ഫോട്ടോഗ്രാഫിക് ഹിസ്റ്ററി ഓഫ് മെൻ ഇൻ ലവ്, 1850-1950' എന്ന പുസ്തകം അവർ പ്രസിദ്ധീകരിച്ചു. അദൃശ്യമായിരുന്ന സ്വവര്‍ഗാനുരാഗത്തെ ചരിത്രത്തില്‍ നിന്നും വെളിച്ചത്ത് കൊണ്ടുവരുന്നവയാണ് ഈ ചിത്രങ്ങളെന്ന് പറയാം.
undefined
ജീവിച്ചിരിക്കുമ്പോള്‍ തങ്ങളെ വെളിപ്പെടുത്താന്‍ അവര്‍ക്കായില്ല. ഇപ്പോള്‍ ഈ ചിത്രങ്ങളിലൂടെ മരണശേഷം അവര്‍ക്കത് ലോകത്തിന് മുന്നില്‍ തുറന്ന് കാണിക്കാനാവുന്നുവെന്ന് ഹ്യൂ നൈനിയും നീല്‍ ട്രെഡ്വെല്ലും പറയുന്നു. ആ സമയത്ത് ഈ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ ആ പുരുഷന്മാരുടെ ജീവനുതന്നെ അന്ന് ഭീഷണിയായേനെ. അതിനാല്‍ അവയെല്ലാം അന്ന് രഹസ്യമായി പകര്‍ത്തപ്പെട്ടവയും സൂക്ഷിച്ചിരുന്നവയും ആയിരിക്കണം.
undefined
ഈ ദമ്പതികള്‍ വളരെ അപകടകരമായ കാര്യമാണ് ചെയ്തിട്ടുള്ളത്. അവര്‍ അവരുടെ പങ്കാളിയുടെ സുരക്ഷയെ കുറിച്ച് ബോധ്യവാന്മാരായിരുന്നിരിക്കണം. അവരുടെ വികാരങ്ങളെ അവര്‍ ചിത്രങ്ങളാക്കി സൂക്ഷിച്ചു. എന്നാല്‍, സുരക്ഷയെ മുന്‍കരുതി അവ രഹസ്യമായിട്ടാവാം സൂക്ഷിച്ചിട്ടുണ്ടാവുക -നിനി പറയുന്നു.
undefined
നിനിയും ട്രെഡ്വെല്ലും 1992 -ല്‍ ഔദ്യോഗികമല്ലാതെയും 14 വര്‍ഷങ്ങള്‍ക്കുശേഷം മസാച്യുസെറ്റ്സില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കിയപ്പോള്‍ ഔദ്യോഗികമായും വിവാഹം ചെയ്തവരാണ്. ഇരുവരും ചേര്‍ന്ന് ശേഖരിച്ച ചിത്രങ്ങളില്‍ പുരുഷന്മാര്‍ മോതിരം കൈമാറുന്നതും മറ്റും കാണാം. ഇത് അനൗദ്യോഗികമായ വിവാഹമായി കണക്കാക്കാവുന്നതാണ്. അതുപോലെ തന്നെ വിവാഹിതരല്ല, പക്ഷേ വിവാഹിതരാവാനാഗ്രഹിക്കുന്നു എന്ന ബോര്‍ഡ് പിടിച്ചുനില്‍ക്കുന്നവരെയും കാണാം.​
undefined
ആ മനുഷ്യരും ഫോട്ടോഗ്രാഫുകളും സഞ്ചരിച്ച വഴികളെ കുറിച്ച് ആശ്ചര്യത്തോടെ ഓര്‍ക്കുകയാണ് നിനിയും ട്രെഡ്വെല്ലും. ഈ ചിത്രങ്ങളടങ്ങിയ തങ്ങളുടെ പുസ്തകം ലൈംഗികതയെ കുറിച്ചുള്ളതല്ല. മറിച്ച് പ്രണയത്തിന് ലിംഗഭേദമില്ല എന്നതിനെ കുറിച്ചാണ്- പ്രണയം സര്‍വവ്യാപിയാണ് എന്ന് നിനി പറയുന്നു.
undefined
click me!