'നിങ്ങൾ ഈ ലോകത്ത് എന്ത് മാറ്റം വന്നുകാണാനാഗ്രഹിക്കുന്നുവോ, അതാകണം'; വായിക്കാം, ഗാന്ധിജിയുടെ വചനങ്ങള്‍

First Published Oct 2, 2020, 7:49 AM IST

ഇന്ന് ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തി. പ്രിയപ്പെട്ട ഗാന്ധിജിയുടെ ജന്മദിനം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് പറഞ്ഞ മഹാത്മാവിന്‍റെ ജന്മദിനം. വായിക്കാം അദ്ദേഹത്തിന്‍റെ വചനങ്ങള്‍.
 

നിങ്ങൾ ഈ ലോകത്ത് എന്ത് മാറ്റം വന്നുകാണാനാഗ്രഹിക്കുന്നുവോ, അതാകണം.
undefined
നിങ്ങൾ ചിന്തിക്കുന്നതും, പറയുന്നതും, പ്രവർത്തിക്കുന്നതും ഒരുപോലെ ആകുമ്പോഴാണ് നിങ്ങൾ യഥാർത്ഥത്തിൽ സന്തുഷ്ടനാണ് എന്ന് പറയുന്നത്.
undefined
എന്റെ രാമൻ, നമ്മുടെ പ്രാർത്ഥനകളിലെ രാമൻ, ചരിത്രത്തിൽ നിങ്ങൾ കാണുന്ന ദശരഥപുത്രനായ, അയോധ്യാപതിയായ രാമനല്ല.
undefined
മനുഷ്യൻ അവന്റെ ചിന്തകളുടെ ഉത്പന്നമാണ്. അവൻ ചിന്തിക്കുന്നതെന്തോ അതാണ് അവൻ ആയിത്തീരുന്നത്.
undefined
സ്വാതന്ത്ര്യം എന്നത്, തെറ്റുകൾ ചെയ്യാനുളള സ്വാതന്ത്ര്യം കൂടി ഉൾപ്പെടുന്നതല്ലെങ്കിൽ, അത് പാഴാണ്.
undefined
വളരെ സൗമ്യമായിത്തന്നെ, നിങ്ങൾക്ക് ഈ ലോകത്തെ പിടിച്ചുകുലുക്കാനാകും.
undefined
എന്റെ ജീവിതമാണ് എന്റെ സന്ദേശം
undefined
നാളെ മരിച്ചുപോകും എന്നപോലെ ജീവിക്കുക. എന്നെന്നേക്കും ജീവിക്കണം എന്നപോലെ പഠിക്കുക.
undefined
എന്തെങ്കിലും ചെയ്യും മുമ്പ്, ആ ചെയ്യുന്നതിന് മുമ്പ് നിങ്ങൾ കണ്ടിട്ടുള്ള പാവപ്പെട്ടവരുടെ മുഖങ്ങൾ ഓർമയിലേക്ക് കൊണ്ടുവരിക. നിങ്ങൾ ചെയ്യാൻ പോകുന്ന പ്രവൃത്തികൊണ്ട് അവർക്കെന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ എന്ന് സ്വയം ചോദിക്കുക.
undefined
എന്‍റെ സമ്മതം കൂടാതെ ആർക്കും എന്നെ വേദനിപ്പിക്കാനാവില്ല.
undefined
കണ്ണിനുപകരം കണ്ണ് എന്നുകരുതി പ്രവർത്തിച്ചാൽ ഒടുവിൽ ഈ ലോകം മുഴുവനും അന്ധമാകും.
undefined
click me!