- Home
- Magazine
- Web Specials (Magazine)
- ഒരു ലക്ഷത്തിന്റെ ആഡംബര മുറിയില്‍ ഒരു രൂപ നല്‍കി താമസം; 20-കാരന്‍ പിടിയില്‍
ഒരു ലക്ഷത്തിന്റെ ആഡംബര മുറിയില്‍ ഒരു രൂപ നല്‍കി താമസം; 20-കാരന്‍ പിടിയില്‍
ആയിരം യൂറോ ( ഒരു ലക്ഷം രൂപ) വാടകയുള്ള ആഡംബര ഹോട്ടല്‍മുറിയില്‍ വെറും ഒരു യൂറോ സെന്റ് അഥവാ ഒരു രൂപ നല്‍കി താമസിച്ച വിരുതന്‍ അറസ്റ്റില്‍. ബുക്കിംഗ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ചില്ലിക്കാശിന് താമസിച്ചുവരുന്ന 20-കാരനാണ് പിടിയിലായത്.

ആയിരം യൂറോ ( ഒരു ലക്ഷം രൂപ) വാടകയുള്ള ആഡംബര ഹോട്ടല്‍മുറിയില്‍ വെറും ഒരു യൂറോ സെന്റ് അഥവാ ഒരു രൂപ നല്‍കി താമസിച്ച വിരുതന്‍ അറസ്റ്റില്‍. സ്‌പെയിനിലെ വന്‍കിട ഹോട്ടലുകളുടെ ബുക്കിംഗ് സൈറ്റുകള്‍ ഹാക്ക് ചെയ്ത് ചില്ലിക്കാശിന് താമസിച്ചുവരുന്ന 20-കാരനാണ് പിടിയിലായത്.
സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡിലെ ആഡംബര ഹോട്ടലില്‍നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആയിരം യൂറോ അഥവാ ഒരു ലക്ഷം ഇന്ത്യന്‍ രൂപ വാടകയുള്ള മുറിയില്‍ ഒരു രൂപ നല്‍കി താമസിച്ചു വരികയായിരുന്നു ഇയാളെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവിധ ഹോട്ടലുകളിലായി താമസിച്ച ഇയാള്‍ ഇതുവരെ 20,000 യൂറോയിലധികം (ഏകദേശം 21 ലക്ഷം രൂപ) തട്ടിപ്പ് നടത്തിയതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
പെയ്മെന്റ് വാലിഡേഷന്‍ സിസ്റ്റത്തില്‍ മാറ്റം വരുത്തിയായിരുന്നു തട്ടിപ്പ്. ബുക്കിംഗ് സൈറ്റ് ഹാക്ക് ചെയ്ത് പെയ്മെന്റ് സംവിധാനത്തില്‍ മാറ്റം വരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു. ചില്ലിക്കാശ് നല്‍കിയാലും ട്രാന്‍സാക്ഷന്‍ വിജയകരമാണെന്ന് കാണിക്കുന്ന രീതിയിലാണ് തട്ടിപ്പ് നടത്തിയത്.
ഒരു ട്രാവല്‍ ബുക്കിംഗ് സൈറ്റ് സംശയാസ്പദമായ നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അന്വേഷണം ആരംഭിച്ചത്. സ്വന്തം പേരും വിവരങ്ങളും ഉപയോഗിച്ചാണ് ഈ ചെറുപ്പക്കാരന്‍ ഹോട്ടല്‍ ബുക്കിംഗ് നടത്തിയിരുന്നത്. ഒരു പെയ്മെന്റ് പ്ലാറ്റ്ഫോം ഇയാള്‍ നല്‍കിയ യഥാര്‍ത്ഥ തുകയായ ഒരു യൂറോ സെന്റ് ഹോട്ടല്‍ കമ്പനിക്ക് കൈമാറിയപ്പോഴാണ് ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടത്.
ഇയാള്‍ അവസാനമായി താമസിച്ച ഹോട്ടലിലെ നാല് ദിവസത്തെ വാടക മാത്രം ഏകദേശം 4,000 യൂറോ ആയിരുന്നു. ഇയാള്‍ സമാനമായ രീതിയില്‍ മറ്റ് പല ഹോട്ടലുകളിലും ബുക്കിംഗുകള്‍ നടത്തിയിട്ടുണ്ട്, എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പ്രതി നേരത്തെ കാനറി ഐലന്‍ഡിലെ ഒരു ലക്ഷ്വറി ഹോട്ടലില്‍ ഇതേപോലെ താമസിച്ച് തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായിട്ടുണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വെറുതെ മുറിയെടുക്കല്‍ തട്ടിപ്പ് മാത്രമായിരുന്നില്ല ഇയാള്‍ നടത്തിയത്. ഹോട്ടലുകളിലെ മിനി-ബാര്‍ സേവനങ്ങളിലും ഇയാള്‍ വെട്ടിപ്പ് നടത്തി. മറ്റ് ഹോട്ടല്‍ ബില്ലുകളിലും ഈ വിധത്തില്‍ ചില്ലിക്കാശ് നല്‍കി തട്ടിപ്പ് നടത്തി.

