ആത്മഹത്യ ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ബലാല്‍സംഗവും കൊലയും; കുറ്റം സമ്മതിച്ച് ട്വിറ്റര്‍ കില്ലര്‍

Web Desk   | Asianet News
Published : Oct 01, 2020, 06:17 PM ISTUpdated : Oct 02, 2020, 06:20 PM IST

ട്വിറ്ററില്‍ പരിചയപ്പെട്ട സ്ത്രീകളെ ബലാല്‍സംഗം ചെയ്ത് വെട്ടിക്കൊന്ന് പെട്ടികളില്‍ സൂക്ഷിച്ച സീരിയല്‍ കില്ലര്‍.     

PREV
116
ആത്മഹത്യ ചെയ്യാന്‍ സഹായിക്കാമെന്ന് പറഞ്ഞ് ബലാല്‍സംഗവും കൊലയും; കുറ്റം സമ്മതിച്ച് ട്വിറ്റര്‍ കില്ലര്‍

മൂന്ന് വര്‍ഷം മുമ്പ് കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതക പരമ്പര കേസിന്റെ വിചാരണയാണ് ജപ്പാനിലെ പുതിയ ചര്‍ച്ചാ വിഷയം. 

216

ട്വിറ്റര്‍ കില്ലര്‍ എന്നറിയപ്പെട്ട തകാഹിരോ ശിരൈഷി എന്ന 27-കാരനാണ് നീതിപീഠത്തിനു മുന്നില്‍ എത്തിയത്. 

316

എട്ടു സ്ത്രീകളെയും ഒരു പുരുഷനെയും കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി പെട്ടികളിലാക്കി സ്വന്തം ഫ്‌ളാറ്റില്‍ സൂക്ഷിച്ചു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്. 

416

ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ചാണ് ഇയാള്‍ ഇരകളെ കണ്ടെത്തിയിരുന്നത്.

516

ട്വിറ്ററില്‍ ആത്മഹത്യാ താല്‍പ്പര്യം പ്രകടിപ്പിച്ചവരെ അങ്ങോട്ട് ബന്ധപ്പെട്ട് പ്രശ്‌നപരിഹാരത്തിന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. 

616

തുടര്‍ന്ന് ഇവരെ ഫളാറ്റില്‍ വിളിച്ചു വരുത്തിയശേഷം കൊല ചെയ്യുകയായിരുന്നു. 

716

ഇയാളുടെ ഇരകളില്‍ ഒരു പുരുഷന്‍ ഒഴികെ മറ്റെല്ലാവരും സ്ത്രീകളായിരുന്നു. ഇവരെല്ലാം ബലാല്‍സംഗം ചെയ്യപ്പെട്ടതായി പരിശോധനകളില്‍ തെളിഞ്ഞിരുന്നു. 

816

ടോക്കിയോ ജില്ലാ കോടതിയിലെ തചികാവാ ബ്രാഞ്ചിലാണ് വിചാരണ നടക്കുന്നത്.  തനിക്കെതിരായ ആരോപണങ്ങള്‍ ശരിയാണെന്ന് ഇയാള്‍ കോടതിക്കു മുന്നില്‍ സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

916

എന്നാല്‍, പ്രതിഭാഗം അഭിഭാഷകര്‍ ഇതിനു നേരെ വിരുദ്ധമായ നിലപാടാണ് എടുത്തത്. ആരോപണങ്ങള്‍ തെറ്റാണ് എന്നാണ് പ്രതിഭാഗം വാദിച്ചത്. ഇയാള്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ മയപ്പെടുത്തണം എന്നും അവര്‍ ആവശ്യപ്പെടുന്നു 

1016

ഇരകളുടെ സമ്മതത്തോടെയാണ് ഇയാള്‍ കൊലപാതകങ്ങള്‍ ചെയ്തത് എന്നാണ് അവരുടെ വാദം. ജീവനൊടുക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് എത്തിയവരെ മരിക്കാന്‍ സഹായിക്കുകയായിരുന്നു തകാഹിരോ എന്നും ഇരകളുടെ അനുമതി അതിനുണ്ടായിരുന്നു എന്നുമാണ് വാദം. 

1116

എന്നാല്‍, ആത്മഹത്യാ പ്രവണതയുള്ള വിഷാദ രോഗികളായ മനുഷ്യരെ പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഫ്‌ളാറ്റില്‍ എത്തിച്ചശേഷം, ലൈംഗികമായി പീഡിപ്പിക്കുകയും കൊലപാതകം നടത്തുകയുമായിരുന്നു എന്നാണ് പ്രോസിക്യൂഷന്റെ വാദം. 

1216

ട്വിറ്റര്‍ വഴി ആത്മഹത്യ പ്രവണത പ്രകടിപ്പിച്ച 23-കാരിയെ കാണാതായ സംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് തകഹിരോ ഷിറെയ്ഷിയിലേക്ക് എത്തിയത്.

1316

പെണ്‍കുട്ടിയുടെ ട്വിറ്റര്‍ ഇന്‍ബോക്‌സില്‍ നിന്നാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ ഫ്‌ളാറ്റ് പരിശോധിച്ചു. 

1416

അവിടെയുള്ള കൂളറുകളിലും ടൂള്‍ബോക്സുകളിലുമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ അംഗഭംഗം വരുത്തിയിരുന്നു. 

1516

15 മുതല്‍ 26 വരെ വയസ്സുള്ളവരാണു കൊല്ലപ്പെട്ടത്. വിഷാദ രോഗികളാണ് കൊല്ലപ്പെട്ടവരെല്ലാം. ആത്മഹത്യ പ്രവണത പ്രകടിപ്പിക്കുന്നവരെ തിരഞ്ഞുപിടിച്ച് അവര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുകയാണ് പതിവ്.

1616

വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് തകഹിരോ ഷിറെയ്ഷിക്ക് എതിരെ ചുമത്തിയത്. 

click me!

Recommended Stories