ഇപ്പോഴും പുതുപുത്തന്‍; ലോകത്തിലെ ആദ്യ ഹോട്ടല്‍; 1316 വര്‍ഷമായി ഒരേ ഉടമസ്ഥര്‍!

Web Desk   | others
Published : Aug 31, 2021, 02:45 PM ISTUpdated : Aug 31, 2021, 02:50 PM IST

ലോകത്തില്‍ ഹോട്ടലുകള്‍ നിലവില്‍ വന്നിട്ട് എത്ര വര്‍ഷമായിട്ടുണ്ടാകും?  നൂറ്, ഇരുന്നൂറ്, അഞ്ഞൂറ്...എന്നാലറിയുക, ആയിരക്കണക്കിന് വര്‍ഷം മുന്‍പ് തന്നെ ഹോട്ടലുകള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. കൃത്യമായി പറഞ്ഞാല്‍ എ ഡി 705 -ലാണ് ആദ്യത്തെ ഹോട്ടല്‍ നിലവില്‍ വരുന്നത്.     ആ ഹോട്ടല്‍ ഇപ്പോഴും തുറന്ന് പ്രവര്‍ത്തിക്കുന്നു എന്നതാണ് കൗതുകകരമായ കാര്യം. 1311 വര്‍ഷം പഴക്കമുള്ള ഈ ഹോട്ടലിനെ 2011 -ല്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഹോട്ടലായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പ്രഖ്യാപിച്ചിരുന്നു.  നമുക്കാ ഹോട്ടലിലൂടൊന്ന് സഞ്ചരിക്കാം. മനോഹരമായ ആ ഹോട്ടലിന്റെ ചിത്രങ്ങള്‍ കാണാം.? 

PREV
17
ഇപ്പോഴും പുതുപുത്തന്‍; ലോകത്തിലെ ആദ്യ ഹോട്ടല്‍; 1316 വര്‍ഷമായി ഒരേ ഉടമസ്ഥര്‍!


നിഷിയാമ ഓണ്‍സെന്‍ കിയുന്‍കന്‍ സ്പാ ഹോട്ടല്‍ എന്നാണ് ഈ ഹോട്ടലിന്റെ പേര്. ജപ്പാനിലെ അകൈഷി പര്‍വതനിരകളുടെ താഴ്‌വാരത്തിലാണ് ഇത സ്ഥിതിചെയ്യുന്നത്. ജപ്പാനിലെ ആല്‍പ്‌സ് എന്നാണ് ഈ പര്‍വതം അറിയപ്പെടുന്നത്. 

27

ഹോട്ടല്‍ ആരംഭിച്ചതുമുതല്‍ 52 തലമുറകളായി ഒരേ കുടുംബമാണ് അത് നോക്കി നടത്തുന്നത്. തലമുറകള്‍ കടന്നുപോയപ്പോള്‍, ഹോട്ടല്‍ പതുക്കെ ആധുനികവല്‍ക്കരിക്കപ്പെട്ടു. 

37

റിസോര്‍ട്ടില്‍ മൊത്തം 37 മുറികളുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടി പുതുക്കിപ്പണിത ഇത് പാരമ്പര്യ വസ്തുവിദ്യയില്‍ അധിഷ്ഠിതമാണ്. 

47

ജപ്പാനിലെ 38 -ാമത് ചക്രവര്‍ത്തിയായ ടെന്‍ജിയുടെ സഹായിയുടെ മകന്‍ ഫുജിവാര മഹിതോയാണ് ഇത് ആരംഭിച്ചത്.  പിന്നീട് വര്‍ഷങ്ങളായി നിരവധി തവണ അത് പൊളിച്ചു പണിതുവെങ്കിലും, 1997 ലാണ് വലിയ രീതിയിലുള്ള പുതുക്കി പണിയല്‍ നടന്നത്.

57

എല്ലാ മുറികളിലും ടാറ്റാമി പായകളും ക്ലാസിക് ജാപ്പനീസ് ഫര്‍ണിച്ചറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2019 -ല്‍ റിസോര്‍ട്ടില്‍ വൈഫൈ സ്ഥാപിച്ചു. 

67

പല പ്രമുഖരും അവിടത്തെ നിത്യ സന്ദര്‍ശകരാണ്. റിസോര്‍ട്ടിനടുത്തുള്ള ചൂടുനീരരുവി വളരെ പ്രസിദ്ധമാണ്. ഹാക്കുക്കോ എന്നാണ് ആ നീരരുവി അറിയപ്പെടുന്നത്. അതില്‍ നിന്നാണ് ഹോട്ടലിലേക്ക് ആവശ്യമായ വെള്ളം എത്തിക്കുന്നത്. 

77

മനോഹരമായ ഭൂപ്രകൃതിക്ക് ഇടയില്‍ സ്ഥിതിചെയ്യുന്ന അവിടെ ഒരു രാത്രി ചിലവഴിക്കാന്‍ നല്ല തിരക്കാണ്. ഇന്ത്യന്‍ കറന്‍സി പ്രകാരം ഇതിന് 32,000 രൂപയാണ് ഒരു രാത്രിക്കുള്ള ചിലവ്. 

click me!

Recommended Stories