ഇന്ത്യയിലെ ആദ്യത്തെ ദ്വിഭാഷാ എഐ ട്രാവൽ ഇൻഫ്ലുവൻസറാണ് ഇന്ത്യക്കാരിയായ രാധിക സുബ്രഹ്മണ്യം. തമിഴ്, ഇംഗ്ലീഷ് ഭാഷകൾ രാധിക സംസാരിക്കും. 2025 ജൂണിൽ കളക്ടീവ് ആർട്ടിസ്റ്റ്സ് നെറ്റ്‌വർക്കാണ് രാധികയ്ക്ക് ജന്മം നൽകിയത്. ഇന്ത്യയെ പര്യവേക്ഷണം ചെയ്യുന്ന ഒരു 'ജെൻ സി' യുവതിയാണ് രാധികയെന്ന് പറയാം.
25
എമ്മ (ജർമ്മനി)
ജർമ്മൻ നാഷണൽ ടൂറിസ്റ്റ് ബോർഡ് (GNTB) 2023-ൽ സൃഷ്ടിച്ച എഐ കഥാപാത്രമാണ് എമ്മ. ജർമ്മനിയിലെ സ്ഥലങ്ങളിലെല്ലാം കറങ്ങി നടക്കുന്ന ഒരു വെർച്വൽ അംബാസഡറാണ് എമ്മ. 20-ലധികം ഭാഷകൾ സംസാരിക്കാൻ എമ്മയ്ക്ക് കഴിയും. എമ്മ ഇൻസ്റ്റാഗ്രാമിൽ ട്രാവൽ ടിപ്സ് പോസ്റ്റ് ചെയ്യുകയും ഉപയോക്താക്കളുമായി സംവദിക്കുകയും ചെയ്യാറുണ്ട്.
35
തലാസ്യ (ഇന്തോനേഷ്യ)
ഇന്തോനേഷ്യൻ ട്രാവൽ ഇൻഫ്ലുവൻസറാണ് തലാസ്യ എന്ന എഐ കഥാപാത്രം. 2018 മുതൽ തലാസ്യ ഈ മേഖലയിൽ സജീവമാണ്. ട്രാവൽ, ലൈഫ് സ്റ്റൈൽ കണ്ടന്റുകളാണ് തലാസ്യ പ്രധാനമായും പങ്കുവെയ്ക്കാറുള്ളത്. മനോഹരമായ ഇന്തോനേഷ്യൻ ടൂറുകൾ മുതൽ ഫാഷൻ കണ്ടന്റുകൾ വരെ തലസ്യ അവതരിപ്പിക്കാറുണ്ട്.
സെനിസാരോ ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെ എഐ സൃഷ്ടിയാണ് സെന ഇസഡ് (സെന സാരോ). ഇൻഫ്ലുവൻസർ മാർക്കറ്റിംഗിൽ സെന ഇസഡ് വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ബ്രാൻഡിംഗ് എങ്ങനെ വികസിപ്പിക്കാമെന്ന് തെളിയിക്കുകയാണ് സെന ഇസഡ്.
55
കൈറ (ഇന്ത്യ)
2022ൽ എഫ് യു ടി ആര്‍ സ്റ്റുഡിയോസ് അവതരിപ്പിച്ച എഐ കഥാപാത്രമാണ് കൈറ. ഇന്ത്യയിലെ ആദ്യത്തെ എഐ മെറ്റാ ഇൻഫ്ലുവൻസര്‍ കൈറയാണ്. ഫാഷൻ, ട്രാവൽ, ബീച്ച് യോഗ എന്നിങ്ങനെ വ്യത്യസ്തതരം മേഖലകളിൽ കൈറ നിറസാന്നിധ്യമാണ്. മുംബൈയിലാണ് കൈറയുടെ 'താമസം'.