MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Yatra
  • Destinations (Yatra)
  • യൂറോപ്പിനോട് കിടപിടിക്കും; ഇന്ത്യയിലെ ഈ 7 സ്ഥലങ്ങൾ വേറെ ലെവലാണ്!

യൂറോപ്പിനോട് കിടപിടിക്കും; ഇന്ത്യയിലെ ഈ 7 സ്ഥലങ്ങൾ വേറെ ലെവലാണ്!

ഒരു യൂറോപ്പ് യാത്ര എന്നത് പലരുടെയും മനസിലുള്ള ഒരു ആ​ഗ്രഹമാണ്. എന്നാൽ, യൂറോപ്പിലെ കാഴ്ചകളോട് കിടപിടിക്കുന്ന ചില സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം. 

2 Min read
Author : Sivanand C V
Published : Oct 20 2025, 04:01 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
സ്വിറ്റ്സർലൻഡ് vs കശ്മീർ / ഹിമാചൽ പ്രദേശ്
Image Credit : stockPhoto

സ്വിറ്റ്സർലൻഡ് vs കശ്മീർ / ഹിമാചൽ പ്രദേശ്

മഞ്ഞും മലകളും പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും ഇഷ്ടപ്പെടുന്നവരാണെങ്കിൽ സ്വിറ്റ്‌സർലൻഡിലേക്ക് തന്നെ പോകണമെന്നില്ല. കശ്മീരിലെ ഗുൽമാർഗും ഹിമാചലിലെ ഖജ്ജിയാറുമെല്ലാം സ്വിറ്റ്സര്‍ലൻഡിനോട് കിടപിടിക്കുന്ന തരത്തിലുള്ള മനോഹാരമായ കാഴ്ചകളാണ് സമ്മാനിക്കുക. മഞ്ഞുവീഴ്ച കാണാൻ ഡിസംബർ മുതൽ മാർച്ച് വരെയാണ് അനുയോജ്യമായ സമയം. സുഖകരമായ കാലാവസ്ഥയ്ക്കും പച്ചപ്പിനും ഏപ്രിൽ മുതൽ ജൂൺ വരെ നല്ല സമയമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
27
വെനീസ് vs ആലപ്പുഴ
Image Credit : stockPhoto

വെനീസ് vs ആലപ്പുഴ

കനാലുകൾക്ക് പേരുകേട്ടയിടമാണ് വെനീസ്. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നത്. കായലുകൾക്ക് ആലപ്പുഴയിൽ ഒരു പഞ്ഞവുമില്ല. ഒരു ഹൗസ് ബോട്ട് യാത്ര നടത്തി തെങ്ങുകളുടെയും ചെറിയ ഗ്രാമങ്ങളുടെയും കാഴ്ചകൾ ആസ്വദിക്കാം. സെപ്റ്റംബർ മുതൽ ഫെബ്രുവരി വരെ ഇവിടെ സുഖകരമായ കാലാവസ്ഥയായിരിക്കും.

Related Articles

Related image1
കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അത്ഭുതം! പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടം
Related image2
വന്ദേ ഭാരത് ട്രെയിനിൽ വാച്ച് മറന്നുവെച്ചു; വെറും 40 മിനിറ്റിനുള്ളിൽ കണ്ടെത്തി റെയിൽവേ അധികൃതര്‍
37
ഗ്രീസ് vs പോണ്ടിച്ചേരി
Image Credit : stockPhoto

ഗ്രീസ് vs പോണ്ടിച്ചേരി

ഗ്രീസിലെ വെള്ളയും നീലയും നിറമുള്ള വീടുകൾ എപ്പോഴും ശ്രദ്ധയാകർഷിക്കുന്നവയാണ്. പോണ്ടിച്ചേരിയിലും സമാനമായ കാഴ്ചകൾ കാണാൻ സാധിക്കും. പോണ്ടിച്ചേരിയിൽ എത്തിയാൽ ഫ്രഞ്ച് ശൈലിയിലുള്ള തെരുവുകളിലൂടെ നടക്കാം, കടൽത്തീരത്ത് വിശ്രമിക്കാം, മനോഹരമായ ബീച്ച് കഫേകളിലെ രുചികൾ ആസ്വദിക്കാം. ഒരു യൂറോപ്യൻ ബീച്ച് ന​ഗരത്തിന്റെ തികഞ്ഞ ഇന്ത്യൻ പതിപ്പാണ് പോണ്ടിച്ചേരി. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് പോണ്ടിച്ചേരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

47
പാരീസ് vs ഉദയ്പൂർ
Image Credit : stockPhoto

പാരീസ് vs ഉദയ്പൂർ

പ്രണയ ന​ഗരമായ പാരീസിനോട് കിടപിടിക്കുന്ന കാഴ്ചകളുള്ള ഇന്ത്യൻ ന​ഗരമാണ് ഉദയ്പൂർ. തടാകങ്ങൾ, കൊട്ടാരങ്ങൾ, മനോഹരമായ സൂര്യാസ്തമയങ്ങൾ എന്നിവയാണ് ഉദയ്പൂരിന്റെ സവിശേഷതകൾ. പിച്ചോള തടാകത്തിലെ കാൻഡിൽ ലൈറ്റ് ഡിന്നർ എന്നാൽ രാത്രിയിൽ ഈഫൽ ടവർ തിളങ്ങുന്നത് കാണുന്നതു പോലെ തന്നെ സ്വപ്നതുല്യമായിരിക്കും. നിങ്ങളുടെ പങ്കാളിയോടൊപ്പം തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമാണിത്. സെപ്റ്റംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

57
സ്കോട്ട്ലൻഡ് vs കൂർഗ്
Image Credit : stockPhoto

സ്കോട്ട്ലൻഡ് vs കൂർഗ്

പച്ചപ്പും മലനിരകളും കോടമഞ്ഞുമെല്ലാമായി സ്കോട്ട്ലൻഡിലെ കാഴ്ചകൾ എപ്പോഴും വേറെ ലെവലാണ്. എന്നാൽ, കർണാടകയിലെ കൂർഗിൽ പച്ചപ്പും കുന്നുകളും മൂടൽമഞ്ഞുള്ള പ്രഭാതങ്ങളും അനന്തമായി നീണ്ടുകിടക്കുന്ന കാപ്പിത്തോട്ടങ്ങളുമുണ്ട്. പ്രകൃതി നടത്തത്തിനും, കാപ്പിയുടെ രുചി ആസ്വദിക്കുന്നതിനും, പ്രകൃതിയാൽ ചുറ്റപ്പെട്ട് ശാന്തമായി താമസിക്കുന്നതിനും ഇവിടം അനുയോജ്യമാണ്. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് കൂര്‍ഗ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

67
പ്രാഗ് vs ജയ്പൂർ
Image Credit : stockPhoto

പ്രാഗ് vs ജയ്പൂർ

രണ്ട് നഗരങ്ങളും ചരിത്രത്താൽ സമ്പന്നവും അതിശയിപ്പിക്കുന്ന വാസ്തുവിദ്യയാൽ നിറഞ്ഞതുമാണ്. പ്രാഗിൽ കോട്ടകളും പഴയ തെരുവുകളും ഉള്ളപ്പോൾ, ജയ്പൂരിൽ കോട്ടകളും കൊട്ടാരങ്ങളും വർണ്ണാഭമായ വിപണികളുമുണ്ട്. പഴയ നഗരത്തിലൂടെ നടക്കുകയോ ആംബർ കോട്ട സന്ദർശിക്കുകയോ ചെയ്യുന്നത് രാജകീയമായ ഇന്ത്യൻ ടച്ചോടെ ഒരു പഴയകാല മനോഹാരിത നിങ്ങൾക്ക് സമ്മാനിക്കുന്നു. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

77
അമാൽഫി തീരം vs ഗോവ
Image Credit : stockPhoto

അമാൽഫി തീരം vs ഗോവ

മനോഹരമായ ബീച്ചുകൾക്കും കടൽ കാഴ്ചകൾക്കും പേരുകേട്ടയിടമാണ് ഗോവ. സൗത്ത് ഗോവയിലെ ശാന്തമായ ബീച്ചുകൾ മുതൽ നോർത്തിലുള്ള കഫേകളും മാർക്കറ്റുകളും വരെ ഇറ്റലിയിലെ അമാൽഫി തീരത്തിന്റെ അതേ ശാന്തമായ അന്തരീക്ഷമുള്ളവയാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് ഗോവ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

About the Author

SC
Sivanand C V
2024 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. മാസ്റ്റർ ഓഫ് കമ്മ്യൂണിക്കേഷൻ ആൻ‍ഡ് ജേണലിസത്തിൽ (എംസിജെ) ബിരുദാനന്തര ബിരുദം നേടി. കേരള, ദേശീയ, അന്താരാഷ്ട്ര, കായിക വാര്‍ത്തകള്‍ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 8 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: sivanand.cv@asianetnews.in
യാത്ര
 
1st ODI • NZ vs IND 2026
Result
NZNZ
185
INDIND
143/5
IND beat NZ by 5 wickets (D/L) method
Schedule ›
5th T20 • NZ vs IND 2026
Result
NZNZ
195/3
INDIND
191/8
NZ beat IND by 7 wickets
Schedule ›
4th T20 • NZ vs IND 2026
Result
NZNZ
259/7
INDIND
172/9
NZ beat IND by 87 runs
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
2nd ODI • NZ vs IND 2026
NZNZ
Sat, 7 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
1st TEST • SL vs PAK 2026
PAKPAK
Mon, 9 Nov, 2026
SLSL
10:30 am
Match yet to begin.
Schedule ›
3rd ODI • NZ vs IND 2026
NZNZ
Tue, 10 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
4th ODI • NZ vs IND 2026
NZNZ
Fri, 13 Nov, 2026
INDIND
07:30 am
Match yet to begin.
Schedule ›
Latest Videos
Recommended Stories
Recommended image1
അമേരിക്കൻ വിസയ്ക്ക് 17 ലക്ഷം രൂപ ബോണ്ട് വേണം; പുതിയ നിയമവുമായി ട്രംപ്
Recommended image2
ദക്ഷിണാഫ്രിക്കൻ യാത്ര: വിസ ഇനി വിരൽത്തുമ്പിൽ!
Recommended image3
"കേറിവാടാ മക്കളേ..." സൗജന്യ ടൂറിസ്റ്റ് വിസയുമായി ഒമാൻ; ആർക്കൊക്കെ ലഭിക്കും 14 ദിവസത്തെ ഫ്രീ എൻട്രി?
Related Stories
Recommended image1
കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അത്ഭുതം! പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന കല്ലാര്‍ മീൻമുട്ടി വെള്ളച്ചാട്ടം
Recommended image2
വന്ദേ ഭാരത് ട്രെയിനിൽ വാച്ച് മറന്നുവെച്ചു; വെറും 40 മിനിറ്റിനുള്ളിൽ കണ്ടെത്തി റെയിൽവേ അധികൃതര്‍
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved