ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതമായ 7 നഗരങ്ങൾ

Published : Oct 04, 2025, 04:58 PM IST

ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായ നഗരങ്ങൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ? നാഷണൽ ആനുവൽ റിപ്പോര്‍ട്ട് ആൻഡ് ഇൻഡക്സ് ഓൺ വുമൺസ് സേഫ്റ്റി 2025 അനുസരിച്ച് സ്ത്രീകൾക്ക് സുരക്ഷിതമായ 7 നഗരങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്

PREV
17
കൊഹിമ (നാഗാലാൻഡ്)

നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സ്ത്രീകളെ ബഹുമാനിക്കുന്ന, കുറ്റകൃത്യങ്ങൾ കുറവുള്ള നഗരമാണിത്. ലിംഗ സമത്വത്തിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളും സവിശേഷതയാണ്.

27
വിശാഖപട്ടണം (ആന്ധ്രാപ്രദേശ്)

ആന്ധ്രയുടെ തലസ്ഥാനമായ വിശാഖപട്ടണമാണ് രണ്ടാമത്. സുരക്ഷിതമായ ഗതാഗത സൗകര്യങ്ങളും പ്രകാശപൂരിതമായ സ്ട്രീറ്റുകളുമാണ് വിശാഖപട്ടണത്തിന്റെ പ്രത്യേകത. മാത്രമല്ല, സുരക്ഷയുടെ ഭാഗമായി നിരവധി സ്ത്രീ കേന്ദ്രീകൃത നടപടികളും പ്രാദേശിക ഭരണകൂടം അവതരിപ്പിച്ചിട്ടുണ്ട്.

37
ഭുവനേശ്വര്‍ (ഒഡീഷ)

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. നഗരത്തിലെ മികച്ച നിരീക്ഷണ സംവിധാനങ്ങൾ, സുരക്ഷിതമായ ഗതാഗത സൗകര്യങ്ങൾ എന്നിവ എടുത്തുപറയണം.

47
ഐസ്വാൾ (മിസോറാം)

മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളാണ് നാലാമത്. സ്ത്രീകൾക്ക് എതിരായ കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ് റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണിത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിയന്ത്രിക്കുന്ന ശക്തമായ ഒരു സോഷ്യൽ കമ്മ്യൂണിറ്റി ഐസ്വാളിലുണ്ട്.

57
ഗാങ്ടോക്ക് (സിക്കിം)

സിക്കിമിന്റെ തലസ്ഥാനമായ ഗാങ്ടോക്കാണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. പരിസ്ഥിതി സൗഹൃദ, നഗരാസൂത്രണത്തിന് പേരുകേട്ട ഒരു ചെറിയ നഗരമാണ് ഗാങ്ടോക്ക്. ശുചിത്വത്തിലും സ്ത്രീകൾക്ക് അനുകൂലമായ സാഹചര്യങ്ങൾ നിലനിര്‍ത്തുന്നതിലും സര്‍ക്കാര്‍ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്.

67
ഇറ്റാനഗര്‍ (അരുണാചൽ പ്രദേശ്)

അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗര്‍ സ്ത്രീ സുരക്ഷയ്ക്ക് പേരുകേട്ട മറ്റൊരു നഗരമാണ്. വലിപ്പവും ജനസംഖ്യയും കുറവായതിനാൽ തന്നെ ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങൾ വളരെ എളുപ്പത്തിൽ മെച്ചപ്പെടുത്താൻ സാധിക്കുന്നു.

77
മുംബൈ (മഹാരാഷ്ട്ര)

പട്ടികയിൽ ഏഴാം സ്ഥാനത്ത് മുംബൈയാണ്. സ്ത്രീകൾക്ക് സുരക്ഷിതമായ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒന്നാം സ്ഥാനത്തും മുംബൈ തന്നെയാണ്. മുംബൈിലെ ഹെൽപ്പ് ലൈനുകൾ, റിസര്‍വ് ചെയ്യാവുന്ന ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവ സ്ത്രീ സുരക്ഷയ്ക്ക് ഗുണകരമായ നടപടികളാണ്.

Read more Photos on
click me!

Recommended Stories