പുതുവർഷം വന്നെത്താൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്. പുതിയ വർഷത്തിലേയ്ക്ക് കടക്കുമ്പോൾ ജനുവരി മാസത്തിൽ ചില യാത്രകൾ നടത്താം. 2026ലെ യാത്രകൾക്ക് തുടക്കം കുറിക്കാൻ പറ്റിയ ചില സ്ഥലങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
കേരളത്തിലെ അതിമനോഹരമായ ആലപ്പുഴയിലേയ്ക്ക് ജനുവരിയിൽ ഒരു ട്രിപ്പ് പ്ലാൻ ചെയ്യാം. ‘കിഴക്കിന്റെ വെനീസ്’ എന്നറിയപ്പെടുന്ന ഇവിടം ശാന്തമായ കായൽ ക്രൂയിസുകളാണ് സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്നത്. പരമ്പരാഗത ഹൗസ് ബോട്ടുകളിൽ യാത്രക്കാർക്ക് താമസിക്കാം. മാത്രമല്ല, പാതിരാമണൽ ദ്വീപ്, ആലപ്പുഴ ലൈറ്റ് ഹൌസ്, മാരാരി ബീച്ച് തുടങ്ങിയ ജനപ്രിയ ഡെസ്റ്റിനേഷനുകളും ആയുർവേദ സ്പായുമെല്ലാം അനുഭവിച്ചറിയാം. കായൽ ടൂറുകൾക്ക് ജനുവരിയിലെ കാലാവസ്ഥ സുഖകരമായിരിക്കും.
26
ചിക്കമഗളൂർ
ജനുവരിയിൽ ഏറെ വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിക്കമഗളൂർ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. പച്ചപ്പു നിറഞ്ഞ കുന്നുകൾ, മറഞ്ഞിരിക്കുന്ന വെള്ളച്ചാട്ടങ്ങൾ, തണുത്ത കാറ്റ് എന്നിവ ചിക്കമഗളൂരുവിനെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു. ഒരു വാഹനം വാടകയ്‌ക്കെടുത്തോ അല്ലെങ്കിൽ ഒരു പ്ലാന്റേഷൻ ടൂറിൽ പങ്കാളിയായോ ചിക്കമഗളൂരുവിൽ ചുറ്റിക്കറങ്ങാം. കൂടാതെ നിരവധി ഹോംസ്റ്റേകളും ഇവിടെ ലഭ്യമാണ്. തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും വെള്ളച്ചാട്ടങ്ങളുമെല്ലാം ചിക്കമഗളൂരിലുണ്ട്.
36
കൂർഗ്
‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ എന്നറിയപ്പെടുന്ന കൂർഗ് ജനുവരിയിൽ സന്ദർശിക്കാൻ അനുയോജ്യമായ ഡെസ്റ്റിനേഷനാണ്. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളും കാപ്പിത്തോട്ടങ്ങളും മനോഹരമായ കാഴ്ചകൾ സമ്മാനിക്കും. സന്ദർശകർക്ക് ആബി വെള്ളച്ചാട്ടം, ദുബാരെ എലിഫന്റ് ക്യാമ്പ്, രാജാസ് സീറ്റ് എന്നിവ സന്ദർശിച്ച് പ്രകൃതിഭംഗി ആസ്വദിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ട്രെക്കിംഗും റിവർ റാഫ്റ്റിംഗും പരീക്ഷിക്കാം. കോഫി ടേസ്റ്റിംഗ് ടൂറുകളും ഹോംസ്റ്റേകളും മികച്ച അനുഭവം നൽകുന്നു.
ജനുവരിയിൽ മഞ്ഞുമൂടിയ മലനിരകൾ നിറഞ്ഞ ധരംശാല ശാന്തമായ ഒരു യാത്രയ്ക്ക് അനുയോജ്യമാണ്. ദലൈലാമ ക്ഷേത്ര സമുച്ചയം, ഭഗ്‌സു വെള്ളച്ചാട്ടം, കാംഗ്ര കോട്ട തുടങ്ങിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാം. ധൗലാധർ പർവതനിരകളുടെ അതിശയിപ്പിക്കുന്ന കാഴ്ചകൾ പ്രദാനം ചെയ്യുന്ന ട്രോയിഡ് ട്രെക്കിംഗും ആസ്വദിക്കാം. പാരാഗ്ലൈഡിംഗ്, ക്യാമ്പിംഗ്, മൗണ്ടൻ സൈക്ലിംഗ് എന്നിവയാണ് മറ്റ് ആക്ടിവിറ്റികൾ. ടിബറ്റൻ ആശ്രമങ്ങൾ, കഫേകൾ , കരകൗശല വിപണികൾ എന്നിവ യാത്രാനുഭവത്തെ സമ്പന്നമാക്കുന്നു.
56
ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ
ആൻഡമാൻ ദ്വീപുകൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം സൗമ്യമായ കാലാവസ്ഥയുള്ള ജനുവരി മാസമാണ്. വൈറ്റ് സാൻഡ് ബീച്ചുകൾ, ഹാവ്‌ലോക്ക് ദ്വീപ്, നീൽ ദ്വീപ്, പോർട്ട് ബ്ലെയർ എന്നിവയാണ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ. ഇവിടങ്ങളിലെ പ്രകൃതിദത്തവും ചരിത്രപരവുമായ ആകർഷണങ്ങൾ നിങ്ങളുടെ യാത്രയെ അവിസ്മരണീയമാക്കും. വിനോദസഞ്ചാരികൾക്ക് സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ്, ഗ്ലാസ്-ബോട്ടം ബോട്ട് സവാരി എന്നിവയിലൂടെ പവിഴപ്പുറ്റുകൾ പര്യവേക്ഷണം ചെയ്യാം. വാട്ടർ സ്‌പോർട്‌സ് ആസ്വദിക്കാനും വിശ്രമിക്കാനും ഏറ്റവും നല്ല സീസണാണിത്.
66
മൂന്നാർ
ജനുവരി മാസം മൂന്നാറിന് ഒരു പ്രത്യേക ഭംഗിയാണ്. സുഗന്ധവ്യഞ്ജന തോട്ടങ്ങളിലൂടെ നടന്ന് ഒരു ട്രീ ഹട്ടിൽ താമസിച്ച് മൂന്നാറിൽ അടിച്ചുപൊളിക്കാം. മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, വട്ടവട തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാം. ഇരവികുളം നാഷണൽ പാർക്കിൽ ഭാഗ്യമുണ്ടെങ്കിൽ വരയാടുകളെ കാണാൻ കഴിഞ്ഞേക്കും. പച്ചപ്പും കോടമഞ്ഞുമെല്ലാം ആസ്വദിച്ച് മികച്ച രീതിയിൽ സമയം ചെലവഴിക്കാൻ മൂന്നാറിലേയ്ക്ക് ധൈര്യമായി പോകാം.