കേരളത്തിന്റെ മണ്ണല്ല, പക്ഷേ കേരളീയതയുടെ ഹൃദയം; പദ്മനാഭപുരം കൊട്ടാരത്തിലൂടെ ഒരു യാത്ര

Published : Dec 24, 2025, 10:24 PM IST

തമിഴ്‌നാടിന്റെ മണ്ണിലാണെങ്കിലും കേരളത്തിന്റെ സാംസ്കാരിക പൈതൃകമായി നിലകൊള്ളുന്ന ഒന്നാണ് പദ്മനാഭപുരം കൊട്ടാരം. കേരളീയ വാസ്തുകലയുടെ മനോഹര നിര്‍മ്മിതിയായ ഈ കൊട്ടാരം ഇന്ന് തമിഴ്‌നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്.

PREV
16
പദ്മനാഭപുരം കൊട്ടാരം

തിരുവിതാംകൂർ രാജവംശത്തിന്റെ പ്രതാപവും വാസ്തുവിദ്യാ വിസ്മയവും വിളിച്ചോതുന്ന ഒന്നാണ് തക്കലയിലുള്ള പദ്മനാഭപുരം കൊട്ടാരം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തടിയിൽ തീർത്ത കൊട്ടാരങ്ങളിൽ ഒന്നായ ഇത്, കേരളീയ വാസ്തുവിദ്യാ ശൈലിയുടെ ഉത്തമ ഉദാഹരണമാണ്.

26
കേരളീയ വാസ്തുകലയുടെ നിർമ്മിതി

തമിഴ്‌നാടിന്റെ മണ്ണിലാണെങ്കിലും കേരളത്തിന്റെ സാംസ്കാരിക പൈതൃകമായി നിലകൊള്ളുന്ന ഒന്നാണ് പദ്മനാഭപുരം കൊട്ടാരം. എഡി 1601-ൽ ഇരവിവർമ്മ കുലശേഖര പെരുമാളാണ് ഈ കൊട്ടാരത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ചത്.

36
ഓരോന്നിനും തനതായ പ്രത്യേകതകൾ

പിന്നീട് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവാണ് ഇന്ന് കാണുന്ന രീതിയിൽ കൊട്ടാരത്തെ മോടിപിടിപ്പിച്ചത്. പദ്മനാഭപുരം കൊട്ടാര സമുച്ചയത്തിൽ നിരവധി കെട്ടിടങ്ങളുണ്ട്. അവയോരോന്നും തനതായ പ്രത്യേകതകൾ ഉള്ളവയാണ്.

46
അതിശയിപ്പിക്കുന്ന വാസ്തുകലാ സൃഷ്ടികൾ

കൊട്ടാരത്തിന്റെ പ്രവേശനകവാടം കടന്നതു മുതൽ കണ്ണിന് മുന്നിൽ തുറന്നു കാട്ടുന്നത് അതിശയിപ്പിക്കുന്ന വാസ്തുകലാ സൃഷ്ടികളാണ്. മുഖമണ്ഡപം വീട്ടിയിൽ മനോഹരമായി തീർത്തിരിക്കുന്നു. മച്ചുകളും തൂണുകളും സൂക്ഷ്മമായ കൊത്തുപണികളാൽ സമൃദ്ധമായി അലങ്കരിക്കപ്പെട്ടതാണ്.

56
ക്ലോക്ക് ഇന്നും പ്രവർത്തിക്കുന്നുണ്ട്..

വെളിച്ചവും വായുസഞ്ചാരവും ലഭിക്കാനായി പ്രത്യേക രീതിയിലുള്ള ജാലകങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. തറയിലെ മിനുസം ഇന്നും അത്ഭുതമാണ്. 300-ലേറെ വർഷം പഴക്കമുള്ള മണി മാളിക ക്ലോക്ക് ഇന്നും പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ യന്ത്രഭാഗങ്ങൾ തടികൊണ്ടും ലോഹം കൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്.

66
നൂറ്റാണ്ടുകൾക്ക് ശേഷവും കേടുപാടുകളില്ല

കൊട്ടാരത്തിന്റെ തറ നിർമ്മാണം പ്രത്യേക ശ്രദ്ധയർഹിക്കുന്നു. മുട്ടവെള്ള, ചുണ്ണാമ്പ്, ശർക്കര, കരിക്ക് തുടങ്ങിയവ ചേർത്ത മിശ്രിതം ഉപയോഗിച്ചാണ് തറകൾ മിനുക്കിയെടുത്തിരിക്കുന്നത്. കണ്ണാടി പോലെ തിളങ്ങുന്ന ഈ തറകൾക്ക് നൂറ്റാണ്ടുകൾക്ക് ശേഷവും കേടുപാടുകൾ സംഭവിച്ചിട്ടില്ല.

Read more Photos on
click me!

Recommended Stories