തിളച്ചുമറിയുന്ന വെള്ളം മുതൽ അസ്ഥികൂടങ്ങൾ വരെ; ലോകത്തിലെ നിഗൂഢമായ 5 തടാകങ്ങൾ

Published : Sep 23, 2025, 03:56 PM IST

ലോകത്ത് ദശലക്ഷക്കണക്കിന് തടാകങ്ങളുണ്ട്. ഈ തടാകങ്ങൾ കാണാൻ ശാന്തവും സുന്ദരവും ഏറെ പ്രത്യേകതകൾ നിറഞ്ഞതുമാണ്. എന്നാൽ ചില നിഗൂഢത നിറഞ്ഞ തടാകങ്ങളും ഈ ലോകത്തുണ്ട്. ലോകത്തിലെ ഏറ്റവും നിഗൂഢമായ 5 തടാകങ്ങളെക്കുറിച്ച് അറിയാം. 

PREV
15
1. ബോയിലിംഗ് ലേക്ക്, ഡൊമിനിക്ക

ഡൊമിനിക്കയിലെ മോർൺ ട്രോയിസ് പിറ്റൺസ് ദേശീയോദ്യാനത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം വെട്ടിത്തിളക്കുന്ന കാണപ്പെടുന്നത്. താഴെ നിന്ന് പുറപ്പെടുന്ന അഗ്നിപർവ്വത വാതകങ്ങൾ മൂലമാണ് ഇതിലെ വെള്ളം നിരന്തരം 82 മുതൽ 91 ഡിഗ്രി സെൽഷ്യസിൽ തിളയ്ക്കുന്നത്. 200 അടി വീതിയും 35 അടി ആഴവുമുള്ള ഇത് നീന്തുന്നത് മാത്രമല്ല, അടുത്തേക്ക് പോകുന്നത് പോലും അപകടകരമാണ്. പ്രകൃതിയുടെ ഭയാനകവും എന്നാൽ അത്ഭുതകരവുമായ ഒരു സൃഷ്ടിയാണിത്.

25
2. നാട്രോൺ തടാകം, ടാൻസാനിയ

ഈ തടാകത്തിന്റെ വെള്ളത്തിന് ചുവപ്പ് നിറമാണ്. ഇവിടുത്തെ വെള്ളത്തിലെ പ്രത്യേക ആൽഗകളും ബാക്ടീരിയകളുമാണ് ഇതിന് ഈ നിറം നൽകുന്നത്. ഐതിഹ്യം അനുസരിച്ച് തടാകത്തിലെ വെള്ളം വളരെ ഉപ്പുരസമുള്ളതും ക്ഷാരഗുണമുള്ളതുമാണ്, അതിനാൽ അതിൽ വീഴുന്ന മൃഗങ്ങൾ ശിലാ പ്രതിമകളായി മാറുന്നു. എന്നാൽ അത്ഭുതമെന്ന് പറയട്ടെ, ദശലക്ഷക്കണക്കിന് ചെറിയ അരയന്നങ്ങൾ ഇവിടെ കൂട്ടംകൂടുകയും ഈ തടാകത്തെ അവരുടെ വാസസ്ഥലമാക്കുകയും ചെയ്യുന്നു.

35
3. ഹില്ലിയർ തടാകം, ഓസ്ട്രേലിയ

ഓസ്‌ട്രേലിയയിലെ മിഡിൽ ഐലൻഡിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം അതിന്റെ തിളക്കമുള്ള പിങ്ക് നിറത്തിന് പേരുകേട്ടതാണ്. ഉപ്പ് ഇഷ്ടപ്പെടുന്ന ആൽഗകളും ബാക്ടീരിയകളും മൂലമാണ് ഈ നിറം ലഭിച്ചതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ഈ പിങ്ക് തടാകം സമൃദ്ധമായ യൂക്കാലിപ്റ്റസ് വനങ്ങളാലും സമുദ്രത്താലും ചുറ്റപ്പെട്ടിരിക്കുന്നു.

45
4. രൂപ്കുണ്ഡ് തടാകം, ഇന്ത്യ

ഉത്തരാഖണ്ഡ് ഹിമാലയത്തിൽ 16,470 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം "അസ്ഥികൂടങ്ങളുടെ തടാകം" എന്നറിയപ്പെടുന്നു. മഞ്ഞ് ഉരുകുമ്പോഴെല്ലാം നൂറുകണക്കിന് മനുഷ്യ അസ്ഥികൂടങ്ങൾ ഇവിടെ കാണാനാകും. ഈ അസ്ഥികൂടങ്ങൾ 9-ാം നൂറ്റാണ്ടിലേതാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അസ്ഥികൂടങ്ങളുടെ നിഗൂഢത പരിഹരിക്കപ്പെടാതെ ഇന്നും തുടരുന്നു, ഇത് ഈ തടാകത്തെ കൂടുതൽ നിഗൂഢമാക്കുന്നു.

55
5. ബൈക്കൽ തടാകം, റഷ്യ

ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ആഴമേറിയതുമായ ശുദ്ധജല തടാകമാണിത്. ലോകത്തിലെ ശുദ്ധജലത്തിന്റെ 20 ശതമാനവും ഇവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

Read more Photos on
click me!

Recommended Stories