കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങി ദക്ഷിണേന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അതിസുന്ദരമാണ്. പ്രകൃതിഭംഗി, പുരാതന വാസ്തുവിദ്യ, തീർത്ഥാടന കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിങ്ങനെ ഓരോ സഞ്ചാരിക്കും ഇഷ്ടപ്പെടുന്ന രീതിയിലുള്ള പ്രധാന സ്പോട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.
27
കേരളം
മൂന്നാർ: തേയിലത്തോട്ടങ്ങളും തണുപ്പുള്ള കാലാവസ്ഥയും ആസ്വദിക്കാം. മട്ടുപ്പെട്ടി ഡാമിലെ ബോട്ടിംഗ്, ഇരവികുളം നാഷണൽ പാർക്ക്, ടോപ് സ്റ്റേഷൻ എന്നിവ പ്രധാനമാണ്.
ആലപ്പുഴ: കായൽ സൗന്ദര്യവും ഹൗസ് ബോട്ട് യാത്രയും ആസ്വദിക്കണമെങ്കിൽ ആലപ്പുഴയാണ് മികച്ച ഓപ്ഷൻ.
വയനാട്: കാടും മലനിരകളും വെള്ളച്ചാട്ടങ്ങളുമെല്ലാമായി പ്രകൃതിയെ അതിന്റെ പൂർണതയിൽ അറിയാൻ വയനാട് ചുരം കയറാം. എടക്കൽ ഗുഹ, ബാണാസുര സാഗർ ഡാം, കുറുവാ ദ്വീപ് എന്നിവ പ്രസിദ്ധമാണ്.
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ചരിത്രസ്മാരകങ്ങളും മെട്രോ നഗരത്തിന്റെ സൗകര്യങ്ങളുമെല്ലാമായി നഗരക്കാഴ്ചകൾ ആസ്വദിക്കാൻ കൊച്ചി അനുയോജ്യമാണ്.
37
തമിഴ്‌നാട്
ഊട്ടി: ദക്ഷിണേന്ത്യയിലെ 'മലനിരകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന ഊട്ടിയിലെ ടോയ് ട്രെയിൻ യാത്രയും ബൊട്ടാണിക്കൽ ഗാർഡനും പ്രശസ്തമാണ്.
കൊടൈക്കനാൽ: മഞ്ഞുനിറഞ്ഞ മലനിരകളും തടാകങ്ങളുമെല്ലാമായി ഒരു സുഖവാസ കേന്ദ്രം തന്നെയാണ് കൊടൈക്കനാൽ.
മധുര മീനാക്ഷി ക്ഷേത്രം: ദക്ഷിണേന്ത്യൻ വാസ്തുവിദ്യയുടെ അമ്പരപ്പിക്കുന്ന കാഴ്ചകൾ കാണാൻ മധുര മീനാക്ഷി ക്ഷേത്രം സന്ദർശിക്കാം.
കന്യാകുമാരി: മൂന്ന് കടലുകൾ സംഗമിക്കുന്ന ത്രിവേണി സംഗമം. വിവേകാനന്ദപ്പാറയിലെ സൂര്യാസ്തമയവും കന്യാകുമാരിയിലെ പ്രധാന കാഴ്ചകളാണ്.
മഹാബലിപുരം: യുനെസ്കോ പൈതൃക പട്ടികയിലുള്ള കടൽതീരത്തെ ശിലാക്ഷേത്രങ്ങളാണ് മഹാബലിപുരത്തിന്റെ സവിശേഷതകൾ.
ഹംപി: വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ നിലകൊള്ളുന്ന ചരിത്രഭൂമിയാണ് ഹംപി. ലോകപ്രശസ്തമായ പൈതൃക കേന്ദ്രമാണിത്.
കൂർഗ്: 'ഇന്ത്യയുടെ സ്കോട്ട്ലൻഡ്' എന്നാണ് കൂർഗ് അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങളും കൂർഗിലെ തണുപ്പും സഞ്ചാരികളെ ആകർഷിക്കുന്നു.
മൈസൂർ: മൈസൂർ കൊട്ടാരവും ചാമുണ്ഡി ഹിൽസും മൈസൂരിലെ പ്രധാന കാഴ്ചകളാണ്. ദസ്സറ ആഘോഷങ്ങൾക്ക് പേര് കേട്ടയിടമാണിത്.
ബെംഗളൂരു: ഗാർഡൻ സിറ്റി എന്നറിയപ്പെടുന്ന ഇവിടം ആധുനികതയും പാർക്കുകളുമെല്ലാമായി 24 മണിക്കൂറും ഊർജ്ജസ്വലമാണ്.
ചിക്കമഗളൂരു: ട്രെക്കിംഗിനും കാപ്പിത്തോട്ടങ്ങൾക്കും പേരുകേട്ട മലയോര പ്രദേശമാണ് ചിക്കമഗളൂരു.
57
തെലങ്കാന & ആന്ധ്രാപ്രദേശ്
ഹൈദരാബാദ്: ചാർമിനാർ, ഗോൽക്കൊണ്ട കോട്ട, രാമോജി ഫിലിം സിറ്റി എന്നിവയാണ് ഹൈദരാബാദിലെ പ്രധാന ആകർഷണങ്ങൾ.
തിരുപ്പതി: ലോകത്തിലെ തന്നെ ഏറ്റവും തിരക്കുള്ള തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി.
വിശാഖപട്ടണം: മനോഹരമായ ബീച്ചുകളും കപ്പൽ മ്യൂസിയങ്ങളുമെല്ലാമായി വിശാഖപട്ടണം ആകെ മൊത്തം കളറാണ്.
അരക്കു വാലി: ആന്ധ്രയിലെ മനോഹരമായ ഹിൽ സ്റ്റേഷനാണിത്.
67
പുതുച്ചേരി
പോണ്ടിച്ചേരി: ഫ്രഞ്ച് ശൈലിയിലുള്ള തെരുവുകളും വൈറ്റ് ടൗണുമാണ് പോണ്ടിച്ചേരിയുടെ മുഖമുദ്ര. ഓറോവിൽ, പ്രൊമെനേഡ് ബീച്ച് എന്നിവ പ്രശസ്തമാണ്.
77
യാത്രാ ടിപ്‌സ്
ബീച്ചുകൾ ഇഷ്ടപ്പെടുന്നവർക്ക് വർക്കല, കോവളം (കേരളം), ഗോ കർണ്ണ (കർണാടക), കന്യാകുമാരി (തമിഴ്‌നാട്) എന്നിവിടങ്ങൾ സന്ദർശിക്കാം. ചരിത്രം ഇഷ്ടപ്പെടുന്നവർക്കാണെങ്കിൽ ഹംപി, മഹാബലിപുരം, മൈസൂർ, ഹൈദരാബാദ് എന്നിവിടങ്ങളാണ് അനുയോജ്യം. ഹിൽ സ്റ്റേഷനുകൾ ഇഷ്ടപ്പെടുന്നവർക്ക് മൂന്നാർ, ഊട്ടി, കൊടൈക്കനാൽ, വാഗമൺ, കൂർഗ് തുടങ്ങിയ ഓപ്ഷനുകളുമുണ്ട്.