കോട പൊതിയുന്ന പൊന്മുടി; ഒന്ന് ടിക്കറ്റ് എടുത്തു നോക്ക്!

Published : Dec 07, 2025, 10:51 AM IST

കേരളത്തിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ഹിൽസ്റ്റേഷനായ പൊന്മുടി. തലസ്ഥാനത്ത് എത്തുന്നവർക്ക് പൊന്മുടിയിലേയ്ക്ക് ഒരു വൺഡേ ട്രിപ്പ് പ്ലാൻ ചെയ്യാം.

PREV
18
എളുപ്പത്തിൽ എത്താം

തിരുവനന്തപുരം ന​ഗരത്തിൽ നിന്ന് ഏകദേശം 60 കിലോ മീറ്റർ അകലെയാണ് മനോഹരമായ പൊന്മുടി സ്ഥിതി ചെയ്യുന്നത്. ന​ഗരത്തിൽ നിന്ന് വളരെ വേഗത്തിലും എളുപ്പത്തിലും എത്തിച്ചേരാൻ പറ്റിയ സ്ഥലമാണിത്.

28
22 ഹെയര്‍ പിൻ ബെൻഡുകൾ

പൊന്മുടിയിലേയ്ക്കുള്ള യാത്ര തന്നെയാണ് പ്രധാന ആകർഷണം. 22 ഹെയര്‍ പിൻ ബെൻഡുകൾ താണ്ടി വേണം പൊന്മുടിയുടെ നെറുകയിലെത്താൻ. സ്വന്തം വാഹനത്തിലോ കെഎസ്ആർടിസിയിലോ ഇവിടേയ്ക്ക് വരാം.

38
പശ്ചിമഘട്ടത്തിന്റെ ഭാ​ഗം

പശ്ചിമഘട്ടത്തിന്റെ ഭാ​ഗമാണ് പൊന്മുടി. അതിനാൽ തന്നെ എപ്പോഴും ഇവിടെ സുഖകരമായ കാലാവസ്ഥയാണുണ്ടാകുക. മൂടൽമഞ്ഞുള്ള പൊന്മുടിയുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്. നിരവധിയാളുകളാണ് മഞ്ഞ് കാണാനായി ഇവിടേയ്ക്ക് എത്താറുള്ളത്. 

48
വാഹനങ്ങൾ ഹിൽടോപ്പ് വരെ

ഹിൽ ടോപ്പ് വരെ വാഹനങ്ങൾ എത്തുമെന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കുമെല്ലാം ഇവിടേയ്ക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാനാകും. ഇവിടെ കഫേയും ശുചിമുറിയും 3ഡി തിയേറ്ററുമെല്ലാം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.

58
വാച്ച് ടവറിലെ കാഴ്ചകൾ

പൊന്മുടിയിലെ വാച്ച് ടവറിന് സമീപത്ത് നിന്നാൽ ചുറ്റിനും മലകളാൽ നിറഞ്ഞ പ്രകൃതിയും വിശാലമായ  താഴ്വരകളും കാണാം. ഏറെ നാളായി വാച്ച് ടവറിന് മുകളിലേയ്ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. 

68
കാലാവസ്ഥയാണ് മെയിൻ

ന​ഗരത്തിൽ വേനൽ കടുക്കുമ്പോൾ പോലും പൊന്മുടിയിലെ തണുത്ത കാലാവസ്ഥയ്ക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിക്കാറില്ല എന്നതാണ് പ്രത്യേകത. ഇവിടേയ്ക്ക് വരുന്നവര്‍ ഉച്ചയ്ക്ക് ശേഷം എത്തുന്നത് പോലെ യാത്ര ക്രമീകരിക്കുന്നതാണ് കൂടുതൽ ഉചിതം. 

78
കാഴ്ചകളുടെ പറുദീസ

പ്രകൃതി സ്നേഹികളും ട്രെക്കിം​ഗ് ഇഷ്ടപ്പെടുന്നവരും ഇവിടം ഉറപ്പായും സന്ദർശിച്ചിരിക്കണം. പച്ചപ്പും കോടയും നിറഞ്ഞ പൊന്മുടിയിലെ കുന്നുകള്‍ കയറിയാൽ കാണുന്ന കാഴ്ചകൾ കാണേണ്ടത് തന്നെയാണ്.

88
പ്രവേശന സമയം

പൊന്മുടിയില്‍ താമസത്തിനും സൗകര്യങ്ങളുണ്ട്. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Read more Photos on
click me!

Recommended Stories