വൈബടിക്കാൻ വയനാട്ടിലേക്കാണോ? അടുത്തുള്ള 6 കിടിലൻ ഹിൽ സ്റ്റേഷനുകൾ ഇതാ

Published : Aug 27, 2025, 12:45 PM IST

വയനാട്ടിലേയ്ക്കുള്ള യാത്ര എപ്പോഴും മറക്കാനാകാത്ത കാഴ്ചകളും അനുഭവങ്ങളുമാണ് സമ്മാനിക്കുക. വയനാട്ടിലേയ്ക്ക് കുറച്ച് അധിക ദിവസങ്ങളുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്ക് സന്ദർശിക്കാൻ സാധിക്കുന്ന നിരവധി മനോഹരമായ ഹിൽ സ്റ്റേഷനുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. 

PREV
16
ഊട്ടി

വയനാട്ടിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാണ് ഊട്ടി. തേയിലത്തോട്ടങ്ങൾ, യൂക്കാലിപ്റ്റസ് മരങ്ങൾ, വളഞ്ഞുപുളഞ്ഞ മലയോര റോഡുകൾ എന്നിവയാൽ ചുറ്റപ്പെട്ട ഊട്ടിയുടെ പ്രധാന ആകർഷണം നീലഗിരി മൗണ്ടൻ റെയിൽവേയാണ്. ഊട്ടി ലേക്ക്, ബൊട്ടാണിക്കൽ ഗാർഡൻ, ദോഡബെട്ട പീക്ക് എന്നിവയും ഊട്ടി യാത്രയിൽ സന്ദർശിക്കാം.

26
കൂർഗ്

വയനാട്ടിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൂർഗ് (കുടക്) ഇന്ത്യയിലെ സ്കോട്ട്ലൻഡ് എന്നാണ് അറിയപ്പെടുന്നത്. കാപ്പിത്തോട്ടങ്ങൾ, മൂടൽമഞ്ഞുള്ള പ്രഭാതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രെക്കിംഗ് സ്പോട്ടുകൾ എന്നിവ കൂർഗിനെ ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുന്നു.

36
കൂനൂർ

ഊട്ടിക്ക് പകരം സന്ദർശിക്കാവുന്ന ഒരു മനോഹരമായ സ്ഥലമാണ് കൂനൂർ. വയനാട്ടിൽ നിന്ന് ഏകദേശം 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു ജനപ്രിയ ഡെസ്റ്റിനേഷനാണിത്. തേയിലത്തോട്ടങ്ങൾ, ഫാക്ടറികൾ, കൊളോണിയൽ കാലഘട്ടത്തിലെ ബംഗ്ലാവുകൾ, ഡോൾഫിൻസ് നോസ് പോലെയുള്ള വ്യൂ പോയിന്റുകൾ, ടോയ് ട്രെയിൻ എന്നിവ കൂനൂരിലെ പ്രധാന കാഴ്ചകളാണ്.

46
കോട്ടഗിരി

വയനാട്ടിൽ നിന്ന് 145 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കോട്ടഗിരി മറ്റൊരു മികച്ച സ്പോട്ടാണ്. ഊട്ടിയോ കൂനൂരോ കാരണം പലപ്പോഴും ഇവിടം അവഗണിക്കപ്പെടുന്നു. തേയിലത്തോട്ടങ്ങൾ, ട്രെക്കിംഗ് കേന്ദ്രങ്ങൾ, കാതറിൻ പോലെയുള്ള വെള്ളച്ചാട്ടങ്ങൾ എന്നിവയാണ് കോട്ടഗിരിയെ മനോഹരമാക്കുന്നത്. ശാന്തമായ പ്രകൃതിദൃശ്യങ്ങളും തിരക്കില്ലാത്ത യാത്രയും ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്.

56
അഗുംബെ

വയനാട്ടിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അഗുംബെ ‘തെക്കിന്റെ ചിറാപുഞ്ചി’ എന്നാണ് അറിയപ്പെടുന്നത്. ഇടതൂർന്ന മഴക്കാടുകൾ, ബർക്കാന, ജോഗിഗുണ്ടി പോലെയുള്ള വെള്ളച്ചാട്ടങ്ങൾ, അഗുംബെ വ്യൂപോയിന്റിൽ നിന്നുള്ള അതിമനോഹരമായ സൂര്യാസ്തമയം എന്നിവയാണ് അഗുംബെയുടെ സവിശേഷതകൾ. പ്രകൃതി സ്നേഹികൾക്കും സാഹസികത ആഗ്രഹിക്കുന്നവർക്കും ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന ഒരു അടിപൊളി ഡെസ്റ്റിനേഷനാണിത്.

66
വാൽപ്പാറ

വയനാട്ടിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ ആനമല കുന്നുകളിൽ മറഞ്ഞിരിക്കുന്ന സൗന്ദര്യമാണ് വാൽപ്പാറ. ആനകൾ, പുള്ളിപ്പുലികൾ, വംശനാശഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ എന്നിവ വാൽപ്പാറയിലെ വനമേഖലകളിലുണ്ട്. സമീപത്തുള്ള ഷോളയാർ അണക്കെട്ടും ആലിയാർ അണക്കെട്ടും വാൽപ്പാറയുടെ പ്രകൃതിഭംഗി വർദ്ധിപ്പിക്കുന്നു. വാൽപ്പാറയിലേയ്ക്കുള്ള യാത്രയും കാഴ്ചകളുമാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.

Read more Photos on
click me!

Recommended Stories