വീക്കെൻഡ് ട്രിപ്പ് ഓൺ ആക്കിയാലോ? കൊച്ചിയിൽ നിന്ന് പോയി വരാൻ ഇതിലും കിടിലൻ സ്പോട്ടുകൾ വേറെയില്ല!

Published : Aug 09, 2025, 03:44 PM IST

മഴക്കാലമായതോടെ കേരളത്തിലെ പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ തിരക്കാണ്. കൊച്ചിയിലുള്ളവര്‍ക്ക് ഈ സമയം പോകാൻ അനുയോജ്യമായ ചില സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. 

PREV
16
മൂന്നാര്‍

കൊച്ചിയിലുള്ളവര്‍ക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന സ്ഥലമാണ് മൂന്നാര്‍. പച്ച പുതച്ച തേയിലത്തോട്ടങ്ങളും കോടമഞ്ഞും കുളിര്‍കാറ്റുമെല്ലാം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് നേരെ മൂന്നാര്‍ പിടിക്കാം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കും കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാനുള്ള അവസരങ്ങൾ മൂന്നാറിലുണ്ട്.

26
തേക്കടി

പെരിയാര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന തേക്കടിയിലേയ്ക്ക് കൊച്ചിയിൽ നിന്ന് ഏതാണ്ട് 4.5 മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരാം. പ്രകൃതി നടത്തത്തിനും ബോട്ട് സഫാരിക്കും പേരുകേട്ടയിടമാണ് തേക്കടി. തേക്കടിയിൽ വന്യമൃഗങ്ങളെ നേരിട്ടുകാണാനുള്ള സാധ്യത കൂടുതലാണ്. ഇവിടെയുള്ള സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ സന്ദര്‍ശിക്കാൻ മറക്കരുത്.

36
വാഗമൺ

കൊച്ചിയിൽ നിന്ന് ഏകദേശം 3 - 3.5 മണിക്കൂർ യാത്ര ചെയ്താൽ മനോഹരമായ വാഗമണ്ണിലെത്താം. പൈൻ ഫോറസ്റ്റുകൾ, പച്ചപ്പ് പടർത്തുന്ന പുൽമേടുകൾ, തണുപ്പ്, സാഹസികത എന്നിവയ്ക്ക് പേരുകേട്ടയിടമാണ് വാഗമൺ. തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് വാഗമൺ മികച്ച ഓപ്ഷനാണ്.

46
ആലപ്പുഴ

കാടും മലയും കയറാൻ താത്പ്പര്യമില്ലാത്തവര്‍ക്കും വാട്ടര്‍ ടൂറിസം ഇഷ്ടപ്പെടുന്നവര്‍ക്കും ആലപ്പുഴ കഴിഞ്ഞേ മറ്റ് ഓപ്ഷനുകളുള്ളൂ. കൊച്ചിയിൽ നിന്ന് വെറും 1.5 മണിക്കൂര്‍ സഞ്ചരിച്ചാൽ ആലപ്പുഴയിലെത്താം. കായൽ ക്രൂയിസുകൾ, ഹൗസ് ബോട്ടുകൾ എന്നിവയിലെ സഞ്ചാരം മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കും. കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളുടെ മനോഹാരിതയും ഇവിടെ എത്തിയാൽ ആസ്വദിക്കാം.

56
അതിരപ്പിള്ളി

കൊച്ചിയിൽ നിന്ന് ഏകദേശം 2-3 മണിക്കൂര്‍ യാത്ര ചെയ്താൽ മനോഹരമായ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലെത്താം. ദക്ഷിണേന്ത്യയുടെ നയാഗ്ര എന്നാണ് അതിരപ്പിള്ളി അറിയപ്പെടുന്നത്. സുരക്ഷിതമായ സ്ഥലത്ത് ഒരു കുളിയും പാസാക്കി നിറഞ്ഞൊഴുകുന്ന അതിരപ്പിള്ളിയും സമീപത്തുള്ള ആനച്ചാൽ വെള്ളച്ചാട്ടവും കണ്ട് തിരികെ വരാം.

66
വയനാട്

ഒരു ദീര്‍ഘദൂര റോഡ് ട്രിപ്പാണ് വേണ്ടതെങ്കിൽ വയനാട് തിരഞ്ഞെടുക്കാം. ഏകദേശം 7 മണിക്കൂറിലധികം സമയം സഞ്ചരിച്ച് വേണം വയനാട്ടിലെത്താൻ. വെള്ളച്ചാട്ടങ്ങൾ, തേയിലത്തോട്ടങ്ങൾ, വനയാത്രകൾ, കാപ്പിത്തോട്ടങ്ങള്‍ എന്നിവയെല്ലാം കണ്ട് എടക്കൽ ഗുഹയും പൂക്കോട് തടാകവുമെല്ലാം സന്ദര്‍ശിക്കാം. ലക്കിടി വ്യൂപോയിന്റിൽ നിന്നുള്ള കാഴ്ചകളും ആസ്വദിച്ച് ചുരമിറങ്ങാം.

Read more Photos on
click me!

Recommended Stories