കണ്ണൂർ ജില്ലയിലെ പൈതൽമലയിലേക്ക് കെഎസ്ആർടിസി ഓഗസ്റ്റ് 10, 24 തീയതികളിൽ ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. 

കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പൈതൽമലയിലേയ്ക്ക് കെഎസ്ആര്‍ടിസി ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 10ന് രാവിലെ രാവിലെ 5 മണിക്ക് കോഴിക്കോട് കെഎസ്ആർടിസിയിൽ നിന്നും യാത്ര തിരിക്കും. തിരികെ കോഴിക്കോട് കെഎസ്ആർടിസിയിൽ രാത്രി 11 മണിക്ക് എത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുന്നത്.

പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. ഒരാൾക്ക് 730 രൂപയാണ് ചാര്‍ജ് (ബസ് ചാർജ് മാത്രം). ഓഗസ്റ്റ് 24നും സമാനമായ രീതിയിൽ പൈതൽമല യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഓഗസ്റ്റ് 10ന് കോഴിക്കോട് ഡിപ്പോയിൽ നിന്ന് മൈസൂര്‍ യാത്രയുമുണ്ട്. പുലര്‍ച്ചെ 4.30ന് യാത്ര പുറപ്പെടും. ഏകദിന ഉല്ലാസ യാത്രയ്ക്ക് ഒരാൾക്ക് 1,080 രൂപയാണ് ചാര്‍ജ്. ബസ് ചാര്‍ജ് മാത്രമാണ് ഈടാക്കുന്നത്. ഓഗസ്റ്റ് 28നും മൈസൂര്‍ യാത്രയുണ്ട്.

ഓഗസ്റ്റ് മാസത്തിൽ ഇനി വരുന്ന ദിവസങ്ങളിൽ നിരവധി സ്ഥലങ്ങളിൽ കെഎസ്ആര്‍ടിസി കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ ഉല്ലാസ യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. തീയതി, സ്ഥലം, നിരക്ക് എന്ന ക്രമത്തിൽ.

  • ഓഗസ്റ്റ് 10 - നെല്ലിയാമ്പതി - 1,000 രൂപ
  • ഓഗസ്റ്റ് 13 - ഗവി - 3,100 രൂപ
  • ഓഗസ്റ്റ് 14 - വാഗമൺ - ഇലവീഴാപൂഞ്ചിറ - 1,500 രൂപ
  • ഓഗസ്റ്റ് 16 - തൃശൂര്‍ നാലമ്പലം - 1,050 രൂപ
  • ഓഗസ്റ്റ് 17 - മലക്കപ്പാറ - 1,070 രൂപ
  • ഓഗസ്റ്റ് 17 - നിലമ്പൂര്‍ - 540 രൂപ
  • ഓഗസ്റ്റ് 20 - പഞ്ചപാണ്ഡവ ക്ഷേത്രം - 2,180 രൂപ
  • ഓഗസ്റ്റ് 21 - ഓക്സി വാലി റിസോര്‍ട്ട് - മലമ്പുഴ ഡാം - പാലക്കാട് കോട്ട - 3,640 രൂപ
  • ഓഗസ്റ്റ് 24 - മൂന്നാര്‍ - അതിരപ്പിള്ളി - 1,830 രൂപ
  • ഓഗസ്റ്റ് 28 - സൈലന്റ് വാലി - 1,750 രൂപ
  • ഓഗസ്റ്റ് 28 - വയനാട് - 720 രൂപ
  • ഓഗസ്റ്റ് 30 - മൂകാംബിക - 1,850 രൂപ