മലനിരകൾക്ക് നടുവിലൊരു തടാകം! ബോട്ടിംഗാണ് സാറേ ഇവിടുത്തെ മെയിൻ

Published : Sep 30, 2025, 02:52 PM IST

വയനാട് ജില്ലയിലെ വൈത്തിരിക്ക് അടുത്തുള്ള ഒരു ശുദ്ധജല തടാകമാണ് പൂക്കോട് തടാകം. പശ്ചിമഘട്ടത്താൽ ചുറ്റപ്പെട്ട, നിത്യഹരിത വനങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം കാണാൻ നിരവധിയാളുകളാണ് ദിവസവും എത്തുന്നത്.

PREV
19
770 മീറ്റര്‍ ഉയരത്തിൽ

സമുദ്രനിരപ്പിൽ നിന്ന് 770 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രകൃതിദത്ത തടാകമാണിത്.

29
ഫ്രണ്ട്സ് & ഫാമിലി

 സുഹൃത്തുക്കൾക്കൊപ്പമോ കുടുംബസമേതമോ സന്ദര്‍ശിക്കാൻ പറ്റിയ സ്ഥലമാണ് പൂക്കോട് തടാകം.

39
ബോട്ടിംഗാണ് മെയിൻ

ഇവിടുത്തെ ബോട്ടിംഗാണ് പ്രധാന ആകര്‍ഷണം. പെഡൽ ബോട്ടുകളിൽ പൂക്കോട് തടാകത്തിന്റെ കാഴ്ചകൾ ആസ്വദിക്കാം.

49
അത്ഭുതക്കാഴ്ചകൾ

ശാന്തമായ തടാകത്തിലൂടെ സഞ്ചരിക്കുമ്പോൾ ചുറ്റുമുള്ള മലനിരകളുടെ മനോഹരമായ കാഴ്ചകള്‍ കാണാം. 20 മിനിട്ട് സവാരിക്ക് 2 സീറ്റര്‍ പെഡൽ ബോട്ടുകളും 4 സീറ്റര്‍ പെഡൽ ബോട്ടുകളും ലഭ്യമാണ്. 

59
കയാക്കിംഗുമുണ്ട്

ബോട്ടിംഗിന് പുറമെ അൽപ്പം സാഹസികത കൂടി ആഗ്രഹിക്കുന്നവര്‍ക്ക് ഇവിടെ കയാക്കിം​ഗും നടത്താവുന്നതാണ്. 

69
തടാകത്തിന് ചുറ്റും ചുറ്റിക്കറങ്ങാം

ബോട്ടിംഗ് പോലെ തന്നെ പൂക്കോട് തടാകത്തിന് ചുറ്റിനുമുള്ള നടത്തവും മനോഹരമാണ്. 

79
ശുദ്ധവായു ശ്വസിച്ച് നടക്കാം

കുറ്റിക്കാടുകള്‍ക്കും ഇടതൂര്‍ന്ന് നിൽക്കുന്ന മരങ്ങള്‍ക്കും നടുവിലൂടെ ശുദ്ധവായു ശ്വസിച്ച് നടക്കാം. പോകുന്ന വഴിയിൽ വിശ്രമിക്കാനും ചിത്രങ്ങൾ പകര്‍ത്താനുമെല്ലാം സൗകര്യമുണ്ട്.

89
പ്രവേശന ഫീസും സമയവും

മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികൾക്ക് (5-12 വയസ്) 30 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവര്‍ത്തന സമയം. 

99
സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം

ഒക്ടോബര്‍ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് പൂക്കോട് തടാകം സന്ദര്‍ശിക്കാൻ അനുയോജ്യമായ സമയം.

Read more Photos on
click me!

Recommended Stories