കോഴിക്കോട് ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബേപ്പൂർ ബീച്ച്. ഇവിടെയുള്ള പുലിമുട്ട് ആണ് പ്രധാന ആകർഷണം. മനോഹരമായ ബേപ്പൂര്‍ പുലിമുട്ടിലെ കാഴ്ചകൾ കാണാം.
കടലിലേയ്ക്ക് വ്യാപിച്ചു കിടക്കുന്ന ഒരു കിലോ മീറ്റർ നീളമുള്ള നടപ്പാതയാണിത്. പോകുന്ന വഴിയിൽ ഇരിപ്പിടങ്ങളും അലങ്കാര ലൈറ്റുകളുമെല്ലാം മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്.
28
കാഴ്ചകളിൽ ഡോൾഫിനുകളും
കടലിനെയും തിരമാലകളെയും വളരെ അടുത്തു നിന്ന് ആസ്വദിക്കാൻ കഴിയുന്നതിനാൽ ഈ നടപ്പാതയിലൂടെ നടക്കുന്നത് സഞ്ചാരികൾക്ക് മനോഹരമായ അനുഭവമാണ് സമ്മാനിക്കുക. ഭാഗ്യമുണ്ടെങ്കിൽ കടലിൽ ചാടിക്കളിക്കുന്ന ഡോൾഫിനുകളെയും കാണാൻ സാധിക്കും.
38
കടലിന്റെ ശൗര്യം കാണാം
പുലിമുട്ടിന്റെ അറ്റംവരെ പോയിക്കഴിഞ്ഞാൽ കടലിന്റെ ശൗര്യം നേരിട്ട് കാണാം. മാത്രമല്ല, ഇവിടെ നിന്ന് കാണുന്ന കാഴ്ചകളിൽ മേഘവും കടലും കൂടിച്ചേരുന്നത് പോലെ തോന്നും.
ആഞ്ഞുവീശുന്ന കടൽക്കാറ്റ്, മീനിന് വേണ്ടി ചൂണ്ടയിട്ട് കാത്തിരിക്കുന്നവർ, ചെറുതും വലുതുമായ ബോട്ടുകൾ…അങ്ങനെ പുലിമുട്ടിലൂടെയുള്ള നടത്തം ഒരു പ്രത്യേക അനുഭവം തന്നെയാണ്.
58
ബ്യൂട്ടിഫുൾ ബേപ്പൂര്‍
കഴിഞ്ഞ വർഷം ഈ പ്രദേശത്തിന്റെ ബ്യൂട്ടിഫിക്കേഷൻ പ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ തന്നെ സൗകര്യങ്ങളിലും മാറ്റം പ്രകടമാണ്.
68
കാഴ്ചകൾ കണ്ട് കോഴിക്കോടൻ സ്വാദ് നുകരാം
ബീച്ചിലെത്തുന്നവർക്ക് കടലിനെ പശ്ചാത്തലമാക്കി മനോഹരമായ ചിത്രങ്ങൾ പകർത്താനും ഉപ്പിലിട്ട വിഭവങ്ങളുടെ രുചി നുകരാനുമെല്ലാം സൗകര്യവുമുണ്ട്.
78
കയാക്കിംഗിന് മികച്ച സ്പോട്ട്
കയാക്കിംഗ് താത്പ്പര്യമുള്ളവർക്ക് അനുയോജ്യമായ സ്പോട്ട് കൂടിയാണിത്. സ്വദേശികളും വിദേശികളുമായ നിരവധിയാളുകളാണ് കയാക്കിംഗ് നടത്താനായി ഇവിടേയ്ക്ക് എത്താറുള്ളത്.
88
എങ്ങനെ എത്തിച്ചേരാം
ബേപ്പൂർ ബസ് സ്റ്റാൻഡിൽ നിന്ന് ഏകദേശം 1 കി.മീ സഞ്ചരിച്ചാൽ പുലിമുട്ടിലെത്താം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 10 കി.മീറ്ററും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 22 കി.മീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം.