തിരക്ക് പിടിച്ച ജീവിതത്തിൽ നിന്ന് അൽപ്പനേരം മാറി നിന്ന് പ്രകൃതി ഭംഗി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർ ഏറെയാണ്. അത്തരത്തിലുള്ളവർക്ക്, പ്രത്യേകിച്ച് തിരുവനന്തപുരത്തുകാർക്ക് വേഗം എത്തിച്ചേരാൻ കഴിയുന്നയിടമാണ് വെഞ്ഞാറമ്മൂടിന് സമീപത്തെ വെള്ളാണിക്കൽ പാറമുകൾ.
തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് മാണിക്കൽ മുദാക്കൽ പഞ്ചായത്തുകളുടെ അതിർത്തിയിലാണ് വെള്ളാണിക്കൽ പാറമുകൾ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തുകാരുടെ മിനി ഊട്ടി എന്നും ഇവിടം അറിയപ്പെടുന്നു.
26
വിനോദ സഞ്ചാര കേന്ദ്രം
2015ലാണ് വെള്ളാണിക്കൽ പാറമുകൾ ഒരു വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചത്.
36
500 അടി ഉയരത്തിൽ
സമുദ്രനിരപ്പിൽ നിന്നും ഏകദേശം 500 അടി ഉയരത്തിലാണ് വെള്ളാണിക്കൽപ്പാറ സ്ഥിതി ചെയ്യുന്നത്.
വെള്ളാണിക്കൽ പാറമുകൾ ശ്രീ ആയിരവല്ലി ക്ഷേത്രവും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.
56
ചരിത്രം
ചരിത്രപരമായും ഏറെ സവിശേഷതകളുള്ള സ്ഥലമാണിത്. പറങ്കിമാവുകൾ തിങ്ങി നിറഞ്ഞ ഇവിടുത്തെ കാടുകളിൽ നിരവധി സ്വാതന്ത്ര്യ സമര സേനാനികൾ ഒളിവിൽ കഴിഞ്ഞിരുന്നതായാണ് പറയപ്പെടുന്നത്.
66
മിനി ട്രക്കിംഗ്
ഒരു മിനി ട്രക്കിംഗ് പൂർത്തിയാക്കി മലമുകളിലെത്തിയാൽ തിരുവനന്തപുരം, കൊല്ലം, അറബിക്കടൽ തീരം, സഹ്യപർവ്വത മലനിരകൾ തുടങ്ങിയവ കാണാൻ സാധിക്കും.