വയറ് വേദനയുമായി ആശുപത്രിയിലെത്തി ; പതിമൂന്നുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത്...

By Web TeamFirst Published Nov 11, 2022, 6:42 PM IST
Highlights

കഠിനമായ വയറുവേദനയും ഛർദ്ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ പെൺകുട്ടിക്ക് ഉണ്ടായിരുന്നതായി വസായിലെ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു. 

പതിമൂന്നുകാരിയുടെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 1.2 കിലോ മുടികെട്ട്. വയറ്റിൽ കെട്ടി കിടന്ന ബോൾ ആകൃതിയിലുള്ള മുടിയിഴകൾ മുംബൈയിലെ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. കഠിനമായ വയറുവേദനയും ഛർദ്ദി, ദഹനക്കേട്, അസിഡിറ്റി എന്നിവ പെൺകുട്ടിക്ക് ഉണ്ടായിരുന്നതായി വസായിലെ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.

മാതാപിതാക്കൾ കുട്ടിയെ ഒരു സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. അവിടെ ചികിത്സയിൽ കഴിഞ്ഞിരുന്നവെങ്കിലും നില മെച്ചപ്പെട്ടില്ല.സോണോഗ്രാഫി പരിശോധനയിലൂടെയാണ് കുട്ടിയുടെ ദഹനനാളത്തിൽ മനുഷ്യ രോമങ്ങൾ അടിഞ്ഞുകൂടുന്നതായി കണ്ടെത്തി.

കുട്ടിയുടെ വയറ് പരിശോധിക്കുകയും സോണോഗ്രാഫി ചെയ്ത ശേഷം, പെൺകുട്ടിയുടെ മാതാപിതാക്കളോട്  സംസാരിച്ചു. കഴിഞ്ഞ ഏഴ്-എട്ട് വർഷമായി കുട്ടി മുടി വിഴുങ്ങുകയും നഖം ചവയ്ക്കുകയും ചെയ്ത ചെയ്തിരുന്നുവെന്നും അവർ പറഞ്ഞു. 'Rapunzel Syndrome' എന്നാണ് ഈ അവസ്ഥയെ പറയുന്നതെന്ന് ശസ്ത്രക്രിയ നടത്തിയ ഡോ.ജോസഫ് ഡിസൂസ പറഞ്ഞു. പെൺകുട്ടി ഇപ്പോൾ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണെന്ന് ഡോ. ഡിസൂസ പറഞ്ഞു.

അസാധാരണമാം വിധത്തിലുള്ള മൂക്ക്; യുവതിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു...

' മനുഷ്യരോമങ്ങൾ അടിഞ്ഞുകൂടുന്നത് വിശപ്പില്ലായ്മയ്ക്ക് കാരണമായ പേശികളെ മുറുക്കിയതിനാൽ കുട്ടി പലപ്പോഴും വയറുവേദനയെക്കുറിച്ച് പരാതിപ്പെടുമായിരുന്നു. ഭക്ഷണമോ പാനീയങ്ങളോ കഴിക്കാൻ കഴിയാത്തതിനാൽ ശരീരഭാരം കുറയുകയും ചെയ്തു...' - ഡോ. ഡിസൂസ പറഞ്ഞു.

എന്താണ് Rapunzel Syndrome?

രോമം വിഴുങ്ങുന്നതിന്റെ ഫലമായി മനുഷ്യരിൽ ഉണ്ടാകുന്ന വളരെ അപൂർവമായ ഒരു കുടൽ അവസ്ഥയാണ് റാപുൻസൽ സിൻഡ്രോം. 0.5-3 ശതമാനം ആളുളെ ഈ രോ​ഗം അലട്ടുന്നതായി യുകെയിലെ നാഷണൽ ഓർഗനൈസേഷൻ ഫോർ റെയർ ഡിസോർഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.  ഈ അവസ്ഥയുള്ളവരിൽ ഏകദേശം 1 ശതമാനം പേർക്ക് ദഹനനാളത്തിൽ രോമങ്ങൾ ഉണ്ടാകാമെന്ന് പാൻക്രിയാസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

പാമ്പുകളോട് ഏറെ ഇഷ്ടം; അനാക്കോണ്ടയുമായി കളിച്ച യുവാവിന് 'പണി'യായി...

മുടി കഴിക്കുന്നത് കുടലിലെ തടസ്സവും മരണവും ഉൾപ്പെടെയുള്ള ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുമെന്ന് മയോ ക്ലിനിക്ക് പറയുന്നു. 2017 ൽ, ഇംഗ്ലണ്ടിലെ 16 വയസ്സുള്ള ഒരു പെൺകുട്ടി വയറിലുണ്ടായ ഹെയർബോൾ മാരകമായ അണുബാധയ്ക്ക് കാരണമായതിനെ തുടർന്ന് മരിച്ചിരുന്നതായി റിപ്പോർട്ട് ചെയ്യുന്നു.

Rapunzel Syndrome ; ലക്ഷണങ്ങൾ...

വയറ് വേദന
വയർ വർക്കുക
ഭാരം കുറയുക.
ചർദ്ദി
മുടികൊഴിച്ചിൽ
വായ്നാറ്റം

സിൻഡ്രോം ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ, സ്കീസോഫ്രീനിയ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, attention deficit disorder, തുടങ്ങിയ മറ്റ് മാനസികാരോഗ്യ വൈകല്യങ്ങൾക്കും ഇടയാക്കും.

 

click me!