ചില രസകരമായ ഇൻസ്റ്റ റീല്‍സിലും റൊമാന തന്‍റെ ശാരീരികമായ സവിശേഷത ഉപയോപ്പെടുത്തുന്നുണ്ട്. വിരല്‍ വച്ച് മൂക്ക് അമര്‍ത്തിപ്പിടിക്കുമ്പോള്‍ മൂക്ക് പൂര്‍ണമായും പരന്നുപോകുന്നത് കാണാൻ കൗതുകം തന്നെയാണ്.

ശാരീരികമായ സവിശേഷതകളുടെ പേരില്‍ ശ്രദ്ധേയരായിട്ടുള്ളവര്‍ നിരവധിയാണ്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ളവര്‍ ഇക്കൂട്ടത്തില്‍ പെടും. പലപ്പോഴും ശാരീരികമായ സവിശേഷതകള്‍ വ്യക്തികളെ പരിഹസിക്കുന്നതിനോ മാറ്റിനിര്‍ത്തുന്നതിനോ എല്ലാം കാരണമായി വരാറുണ്ട്. എന്നാല്‍ ചിലര്‍ ഇത്തരത്തിലുള്ള വ്യത്യസ്തതകള്‍ ഫലപ്രദമായി ഉപയോഗിക്കാറുമുണ്ട്.

ഇങ്ങനെ തനിക്കുള്ള വ്യത്യസ്തത ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നൊരു യുവതിയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. റൊമാന ബ്രിഞ്ചസ് എന്ന നെതര്‍ലൻഡുകാരിയുടെ പ്രത്യേകതയെന്തെന്നാല്‍ ഇവരുടെ മൂക്കിന് എല്ലില്ല. മൂക്കിന് എല്ല് അല്ല കാര്‍ട്ടില്ലേജ് എന്നൊരു ഭാഗമാണ് യഥാര്‍ത്ഥത്തില്‍ ബലമേകുന്നത്. 

എല്ലിനോളം ദൃഢമല്ലാത്തതോ എന്നാല്‍ തീരെ മൃദുവല്ലാത്തതോ ആയ ഭാഗമാണ് കാര്‍ട്ടില്ലേജ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ എളുപ്പത്തില്‍ പരുക്ക് പറ്റുന്നൊരു ഭാഗം കൂടിയാണ്. മൂക്കിന് ഘടന നല്‍കുന്നത് കാര്‍ട്ടില്ലേജ് ആണ്. എന്നാല്‍ റൊമാനയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് കാര്‍ട്ടില്ലേജ് ഇല്ലെന്നത് കാഴ്ചയില്‍ മനസിലാകുന്നില്ല എന്നതാണ് കൗതുകകരമായ സംഗതി.

ജന്മനാ തന്നെ ഇവരുടെ മൂക്കിന് കാര്‍ട്ടില്ലേജ് ഇല്ലെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഇത് വ്യക്തമാക്കുന്ന തരത്തിലുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാൻ തുടങ്ങിയതോടെയാണ് ഇവര്‍ക്ക് ശ്രദ്ധ കിട്ടിത്തുടങ്ങുന്നത്. 

ബാത്ത്റൂമിലെ ഗ്ലാസ് ഡോറില്‍ മൂക്ക് അമര്‍ത്തുമ്പോള്‍ മൂക്ക് മുഴുവനായി പരന്നിരിക്കുന്നതും മറ്റും വീഡിയോകളില്‍ കാണാം. ഇങ്ങനെ ആയതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഗ്ലാസ് ഡോറുകള്‍ പോലുള്ളയിടങ്ങളില്‍ അബദ്ധത്തില്‍ മുഖം ഇടിച്ചാലും ഒന്നും സംഭവിക്കില്ലല്ലോ എന്നാണ് റൊമാനയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ചോദിക്കുന്നത്. 

ചില രസകരമായ ഇൻസ്റ്റ റീല്‍സിലും റൊമാന തന്‍റെ ശാരീരികമായ സവിശേഷത ഉപയോപ്പെടുത്തുന്നുണ്ട്. വിരല്‍ വച്ച് മൂക്ക് അമര്‍ത്തിപ്പിടിക്കുമ്പോള്‍ മൂക്ക് പൂര്‍ണമായും പരന്നുപോകുന്നത് കാണാൻ കൗതുകം തന്നെയാണ്. ഇങ്ങനെ നാല് ദിവസങ്ങള്‍ക്ക് മുമ്പ് റൊമാന പങ്കുവച്ചൊരു വീഡിയോ ഇപ്പോള്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയിരിക്കുകയാണ്. 

ഇൻസ്റ്റഗ്രാമില്‍ ഇവര്‍ക്ക് ഒമ്പതിനായിരത്തില്‍ താഴെ ഫോളോവേഴ്സ് മാത്രമാണുള്ളത്. എന്നാല്‍ ടിക് ടോക്കില്‍ ഇവര്‍ക്ക് ഏറെ ആരാധകരുണ്ടത്രേ.

റൊമാനയുടെ വീഡിയോ കാണാം..

View post on Instagram

Also Read:- വിചിത്രമായ ചലഞ്ചുമായി യുവാക്കള്‍; ആരും അനുകരിക്കല്ലേ...