രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? പുരുഷന്മാർ ശ്രദ്ധിക്കേണ്ട പത്ത് ലക്ഷണങ്ങൾ...

By Web TeamFirst Published Mar 18, 2024, 3:44 PM IST
Highlights

ഹൈപ്പർ ഗ്ലൈസീമിയ എന്നും അറിയപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ശരീരത്തില്‍ വിവിധ ലക്ഷണങ്ങൾ ഉണ്ടാക്കാം. ഈ ലക്ഷണങ്ങളിൽ ചിലത് സാധാരണമാണെങ്കിലും, പുരുഷന്മാരിൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട് പല അസാധാരണമായ സൂചകളും ഉണ്ടാകാം. 

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. ഹൈപ്പർ ഗ്ലൈസീമിയ എന്നും അറിയപ്പെടുന്ന രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ശരീരത്തില്‍ വിവിധ ലക്ഷണങ്ങൾ ഉണ്ടാക്കാം. ഈ ലക്ഷണങ്ങളിൽ ചിലത് സാധാരണമാണെങ്കിലും, പുരുഷന്മാരിൽ ഉയർന്ന രക്തത്തിലെ പഞ്ചസാരയുമായി ബന്ധപ്പെട്ട് പല അസാധാരണമായ സൂചകളും ഉണ്ടാകാം. അത്തരത്തില്‍ പുരുഷന്മാർ ശ്രദ്ധിക്കേണ്ട ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്... 

അടിക്കടിയുള്ള അണുബാധയാണ് ഒരു പ്രധാന ലക്ഷണം. ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു.  ഇത് പുരുഷന്മാരില്‍ യീസ്റ്റ് അണുബാധ, മൂത്രനാളി അണുബാധ (UTIs), ചർമ്മ അണുബാധകൾ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. 

രണ്ട്... 

മങ്ങിയ കാഴ്ചയാണ് മറ്റൊരു പ്രധാന ലക്ഷണം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് കാഴ്ചയിൽ മാറ്റങ്ങൾ വരുത്തുകയും കാഴ്ച മങ്ങുകയോ വികലമാകുകയോ ചെയ്യും. 

മൂന്ന്... 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് ചര്‍മ്മം വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ നിർജ്ജലീകരണത്തിന് കാരണമാരും. ഇതുമൂലവും ചര്‍മ്മം വരണ്ടതാകാം.

നാല്...

അടിക്കടി മൂത്രമൊഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിന്‍റെ സൂചനയാണ്. 

അഞ്ച്... 

അമിത ദാഹവും വിശപ്പും, ക്ഷീണവും ബലഹീനതയും പ്രമേഹത്തിന്‍റെ ലക്ഷണങ്ങളാണ്. 

ആറ്... 

അകാരണമായി ശരീരഭാരം കുറയുന്നതും രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുന്നതിന്‍റെ ലക്ഷണമാണ്. 

ഏഴ്... 

മുറിവുകൾ സാവധാനത്തിൽ ഉണങ്ങുന്നതും ഒരു സൂചനയാണ്. 

എട്ട്... 

കൈകാലുകളിൽ മരവിപ്പ്, പാദങ്ങളിലെ വേദന, കാലുകളിൽ സ്ഥിരമായുള്ള അസ്വസ്ഥത തുടങ്ങിയവയൊക്കെ പ്രമേഹത്തിന്‍റെ ലക്ഷണമാകാം. 

ഒമ്പത്... 

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ ചിലരില്‍ ദഹന പ്രശ്നങ്ങളും ഉണ്ടാകും. നെഞ്ചെരിച്ചില്‍, ദഹനക്കേട് തുടങ്ങിയവ ഉണ്ടാകും. 

പത്ത്... 

മൂഡ് മാറുക, മാനസിക പ്രശ്നങ്ങള്‍ തുടങ്ങിയവയൊക്കെ ചിലരില്‍ ഇതുമൂലമുണ്ടാകാം. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ഈ പത്ത് ഭക്ഷണങ്ങള്‍ കഴിക്കൂ, ഫാറ്റി ലിവറിനെ തടയാം...

youtubevideo

click me!