രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം അരിപൊടിയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ബ്ലാക്ക് ഹെഡ്സ് മാറാനും മുഖം സുന്ദരമാക്കാനും മികച്ചതാണ് ഈ പാക്ക്. 

മുഖത്തെ ചുളിവുകൾ അകറ്റാനും പാടുകൾ നീക്കം ചെയ്യാനുമെല്ലാം ഏറ്റവും മികച്ചതാണ് കറ്റാർവാഴ. വിറ്റാമിൻ എ, സി, ഇ തുടങ്ങി സൗന്ദര്യം നിലനിർത്താൻ ആവശ്യമായ പ്രധാന വിറ്റാമിനുകളെല്ലാം അടങ്ങിയതാണ് കറ്റാർവാഴ. മുഖത്തെ ചർമ സുഷിരങ്ങളെ ജലാംശത്തോടെ നിലനിർത്തി ചർമത്തെ കൂടുതൽ മൃദുലമായി തോന്നിക്കാനും ഇത് സഹായിക്കും. മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഉപയോ​ഗിക്കേണ്ട വിധം...

ഒന്ന്

മുഖക്കുരുവിനും ചർമത്തിലെ അലർജി പ്രശ്‌നങ്ങൾക്കും മികച്ചൊരു വഴിയാണ് മഞ്ഞൾ. ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും ഇത് ഫലപ്രദമായി പ്രവർത്തിക്കുന്നു. രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം മഞ്ഞളും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക.

രണ്ട്

രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം അരിപൊടിയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി നന്നായി തേച്ച് പിടിപ്പിക്കുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ബ്ലാക്ക് ഹെഡ്സ് മാറാനും മുഖം സുന്ദരമാക്കാനും മികച്ചതാണ് ഈ പാക്ക്.

മൂന്ന്

വാഴപ്പഴം ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. തേനിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ മൂലികകൾ ചർമത്തിലെ ബാക്ടീരിയകളെ അകറ്റുന്നു. വാഴപ്പഴം പേസ്റ്റാക്കി അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തിടുക. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.

നാല്

രണ്ട് സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം കടലമാവും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക.ശേഷം ഈ പാക്ക് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.