തുന്നിപ്പിടിപ്പിച്ചപ്പോള്‍ അവ പുരുഷന്‍റെ കൈകളായിരുന്നു, ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയാതെ ഡോക്ടര്‍മാര്‍!

By Web TeamFirst Published Mar 10, 2020, 7:18 PM IST
Highlights

പൂനെയില്‍നിന്നുള്ള ശ്രേയ സിദ്ദനഗൗഡര്‍ എന്ന ഇരുപത്തിയൊന്നുകാരിക്ക് ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു യുവാവിന്‍റെ കൈകളായിരുന്നു. 

പൂനെയില്‍നിന്നുള്ള ശ്രേയ സിദ്ദനഗൗഡര്‍ എന്ന ഇരുപത്തിയൊന്നുകാരിക്ക് ശസ്ത്രക്രിയയിലൂടെ തുന്നിപ്പിടിപ്പിച്ചത് കേരളത്തില്‍ നിന്നുള്ള ഒരു യുവാവിന്‍റെ കൈകളായിരുന്നു. 2017 ഓഗസ്റ്റില്‍ ആയിരുന്നു ശസ്ത്രക്രിയ നടന്നത്. തുന്നിപ്പിടിപ്പിച്ചപ്പോള്‍ ആ കൈകള്‍ പുരുഷന്റെ കൈകളായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് ശ്രേയയുടെ യഥാര്‍ഥ കൈകളെ പോലെതന്നെയായി മാറിയിരിക്കുന്നു. പുരുഷന്‍റെ കൈകള്‍ ആയിരുന്നെങ്കിലും ഇപ്പോള്‍ അവ സ്ത്രീകളുടെ കൈകള്‍പോലെതന്നെയായി മാറിയിരിക്കുന്നു.  കൈകളുടെ  നിറം വരെ മാറി. ശ്രേയയുടെ ശരീരത്തിന്‍റെ നിറം തന്നെയായി കൈകള്‍ക്ക്. 

ഇത് എങ്ങനെ സംഭവിച്ചുവെന്ന് വിശദീകരിക്കാനാകാതെ ഇരിക്കുകയാണ് ഡോക്ടര്‍മാരും. എന്തായാലും  ഇന്ത്യന്‍ മെഡിക്കല്‍ ചരിത്രത്തില്‍ ഇടംപിടിച്ച വ്യക്തി കൂടിയാണ് ഇപ്പോള്‍ ശ്രേയ. ഏഷ്യയില്‍ ആദ്യമായാണ് ഒരു പുരുഷന്റെ കൈ സ്ത്രീയുടെ നഷ്ടപ്പെട്ട കൈകള്‍ക്ക് പകരമായി തുന്നിപ്പിടിപ്പിക്കുന്നത്. കൊച്ചിയില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു ശ്രേയയുടെ ശസ്ത്രക്രിയ നടന്നത്. 

 

ചിലപ്പോള്‍ സ്ത്രീ ഹോര്‍മോണ്‍ മൂലമായിരിക്കും മാറ്റം സംഭവിച്ചതെന്നാണ് ചില ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. 2016 സെപ്റ്റംബറില്‍ പൂനെയില്‍ നിന്ന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ബസ് അപകടത്തെത്തുടര്‍ന്നാണ് ശ്രേയയുടെ രണ്ട് കൈകളും മുറിച്ചുമാറ്റേണ്ടിവന്നത്. ഒരു വര്‍ഷത്തിനുശേഷം അമൃത ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയയില്‍ കേരളത്തില്‍ അപകടത്തില്‍ മരിച്ച ഒരു യുവാവിന്‍റെ കൈകള്‍ ശ്രേയ്ക്ക് വച്ചുപിടിപ്പിക്കുകയായിരുന്നു. 

20ഡോക്ടര്‍മാരുടെ സംഘം 13 മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ഒന്നരവര്‍ഷത്തോളം കൊച്ചിയില്‍തന്നെ താമസിച്ച് ഫിസിയോതെറാപ്പി നടത്തിയിരുന്നു. ആദ്യമൊന്നും കൈകള്‍ ഉയര്‍ത്താന്‍ പോലും ശ്രേയയ്ക്ക് കഴിയുമായിരുന്നില്ല. നല്ല ഭാരമായിരുന്നു കൈകള്‍ക്ക് എന്ന് ശ്രേയ തന്നെ പറയുന്നു. എന്നാല്‍ ക്രമേണ കൈകളുടെ കനം കുറയുകയായിരുന്നു. അവ ശരീരവുമായി യോജിക്കാന്‍ തുടങ്ങി.

 

കഴിഞ്ഞ മൂന്ന്- നാല് മാസമായാണ് കൈകള്‍ക്ക് മാറ്റം വന്നുതുടങ്ങിയത്. മകളുടെ കൈകള്‍ ദിവസവും പരിശോധിക്കുന്ന ശ്രേയയുടെ അമ്മ തന്നെയാണ് മാറ്റം ആദ്യം ശ്രദ്ധിച്ചത്. നിരവധി ഡോക്ടര്‍മാര്‍ ശ്രേയയുടെ കൈകള്‍ക്ക് സംഭവിച്ച മാറ്റം ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട് ഇപ്പോള്‍. 

click me!