
ദൈനംദിന ജീവിതത്തിൽ ശാരീരിക ആരോഗ്യത്തിന് നൽകുന്ന പ്രാധാന്യം പലപ്പോഴും നമ്മൾ വൈകാരിക ആരോഗ്യത്തിന് നൽകാറില്ല. പല്ലുതേക്കുന്നതും വ്യായാമം ചെയ്യുന്നതുമൊക്കെ ദിവസേനയുള്ള ശീലങ്ങളാണെങ്കിലും, മാനസികമായി തളരുമ്പോൾ മാത്രമാണ് പലരും വികാരങ്ങളെക്കുറിച്ച് ചിന്തിക്കുന്നത്. മാനസികസമ്മർദ്ദവും ഉത്കണ്ഠയും പെട്ടെന്നുണ്ടാകുന്ന ഒന്നല്ല, വൈകാരിക ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ചെറിയ ശീലങ്ങൾ ഒഴിവാക്കുമ്പോഴാണ് അവ മെല്ലെ വളരുന്നത്. എന്നാൽ ശരിയായ മുൻകരുതലുകളിലൂടെയും ദൈനംദിന ശീലങ്ങളിലൂടെയും ഇത് നിയന്ത്രിക്കാൻ സാധിക്കും. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
ആരോഗ്യം എന്നത് കേവലം ശരീരഭാരത്തിലോ ഭക്ഷണത്തിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ല. മാതാപിതാക്കൾ, പങ്കാളി, കുട്ടികൾ, സുഹൃത്തുക്കൾ എന്നിവരുമൊത്തുള്ള നല്ല നിമിഷങ്ങൾ മനസ്സിന് സ്ഥിരതയും സന്തോഷവും നൽകുന്നു. ദിവസവും കുറച്ചുസമയമെങ്കിലും കുടുംബാംഗങ്ങളുമായി സംസാരിക്കാനും ഒന്നിച്ച് ഭക്ഷണം കഴിക്കാനും മാറ്റിവെക്കുക. ഇത്തരം ശീലങ്ങൾ ശരീരത്തിന്റെയും മനസ്സിന്റെയും സമ്മർദ്ദം കുറയ്ക്കുകയും ഉത്കണ്ഠ പ്രതിരോധിക്കുകയും ചെയ്യും.
മറ്റുള്ളവരെയോ സാഹചര്യങ്ങളെയോ കുറ്റപ്പെടുത്തുന്ന സ്വഭാവം മനസ്സിൽ നിഷേധാത്മക ചിന്തകൾ ഉടലെടുക്കാൻ കാരണമാകും. വീഴ്ചകളെ തടസ്സങ്ങളായി കാണാതെ, അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള അവസരങ്ങളായി കാണുക. ഈ ചിന്താരീതി ജീവിതത്തിൽ കൂടുതൽ ലാഘവത്വവും നിയന്ത്രണവും കൊണ്ടുവരും.
3. ക്ഷമിക്കാൻ ശീലിക്കുക
മനസ്സിൽ ദേഷ്യവും വിദ്വേഷവും വെച്ചുകൊണ്ടിരിക്കുന്നത് വൈകാരികമായി വലിയ ഭാരമാണ് സൃഷ്ടിക്കുന്നത്. അഹങ്കാരവും ഈഗോയും കാരണമാണ് പലപ്പോഴും ക്ഷമിക്കണം എന്ന് പറയാനോ മറ്റുള്ളവരോട് ക്ഷമിക്കാനോ സാധിക്കാത്തത്. മുൻകാല അനുഭവങ്ങളുടെ കയ്പ് മനസ്സിൽ സൂക്ഷിക്കുന്നത് ഉത്കണ്ഠ നിലനിർത്താൻ മാത്രമേ സഹായിക്കൂ എന്ന് തിരിച്ചറിയുക.
4. ഫോൺ ഉപയോഗം നിയന്ത്രിക്കാം
മണിക്കൂറുകളോളം സോഷ്യൽ മീഡിയയിൽ സ്ക്രോൾ ചെയ്യുന്നതും ടിവി, വെബ് സീരീസുകൾ തുടർച്ചയായി കാണുന്നതും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും മനസ്സിന് ഉന്മേഷം നൽകുന്നില്ല. മാത്രമല്ല ഇത് ഏകാഗ്രത കുറയ്ക്കാനും മറ്റ് ആളുകളുടെ ജീവിതവുമായി സ്വയം താരതമ്യപ്പെടുത്തി ആത്മാഭിമാനം കുറയ്ക്കാനും കാരണമാകുന്നു. അതിനാൽ ഡിജിറ്റൽ സ്ക്രീൻ സമയം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം.
5. സൂര്യപ്രകാശം കൊള്ളാം
ചർമ്മത്തിന്റെ നിറം മങ്ങുമെന്ന ഭയത്താൽ പലരും വെയിൽ കൊള്ളുന്നത് ഒഴിവാക്കാറുണ്ട്. എന്നാൽ ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കാത്തത് വിഷാദരോഗത്തിലേക്ക് നയിച്ചേക്കാം. ദിവസവും അല്പസമയം പുറത്തിറങ്ങി വെയിൽ കൊള്ളുന്നത് മൂഡ് മെച്ചപ്പെടുത്താനും നല്ല ഉറക്കം ലഭിക്കാനും ഊർജ്ജസ്വലത നിലനിർത്താനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam