'ആര്‍ക്കാണ് ഈ അമ്മൂമ്മയെ ഇഷ്ടപ്പെടാതിരിക്കാനാവുക'; 85കാരിയുടെ വീഡിയോകള്‍ വൈറല്‍

Published : Nov 30, 2023, 05:02 PM IST
'ആര്‍ക്കാണ് ഈ അമ്മൂമ്മയെ ഇഷ്ടപ്പെടാതിരിക്കാനാവുക';  85കാരിയുടെ വീഡിയോകള്‍ വൈറല്‍

Synopsis

കാണാൻ കൗതുകം തോന്നിക്കുന്ന എന്തെങ്കിലുമൊരു ഘടകമാണ് നമ്മളെ ഓരോ വീഡിയോയിലേക്കും ആകര്‍ഷിക്കുന്നത്. അവതരണമോ, ഉള്ളടക്കമോ, മറ്റ് ആശയങ്ങളോ എല്ലാം ഇങ്ങനെ നമ്മെ ആകര്‍ഷിക്കാം

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്തുന്നത്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നവ ആയിരിക്കും. അതില്‍ തന്നെ നല്ലൊരു വിഭാഗവും ഫുഡ് വീഡിയോകളും ആയിരിക്കും. എന്നാല്‍ എല്ലാ വീഡിയോകള്‍ക്കും ഒരുപോലെ കാഴ്ചക്കാരെ കിട്ടണമെന്നില്ല.

കാണാൻ കൗതുകം തോന്നിക്കുന്ന എന്തെങ്കിലുമൊരു ഘടകമാണ് നമ്മളെ ഓരോ വീഡിയോയിലേക്കും ആകര്‍ഷിക്കുന്നത്. അവതരണമോ, ഉള്ളടക്കമോ, മറ്റ് ആശയങ്ങളോ എല്ലാം ഇങ്ങനെ നമ്മെ ആകര്‍ഷിക്കാം. എന്തായാലും ഇന്ന് ഏറെ മത്സരമുള്ള മേഖലയാണ് കണ്ടന്‍റ് ക്രിയേഷൻ. പ്രത്യേകിച്ചും ഫുഡ് വീഡിയോകള്‍.

ഇപ്പോഴിതാ 85കാരിയായ ഒരു അമ്മൂമ്മയുടെ ഫുഡ് വീഡിയോകളാണ് ഇത്തരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ഇവരെ അമ്മൂമ്മ എന്ന് തന്നെ വിശേഷിപ്പിക്കാനൊരു കാരണമുണ്ട്. ഇവരുടെ സോഷ്യല്‍ മീഡിയ പേജിന് ഇവര്‍ തന്നെ നല്‍കിയിരിക്കുന്ന പേര് അമ്മൂമ്മയെന്നാണ്. 

വിജയ് നിശ്ചല്‍ എന്നാണിവരുടെ പേര്. കൊച്ചുമകനാണത്രേ ഇവര്‍ക്ക് യൂട്യൂബ് ചാനല്‍ എന്ന ആശയം നിര്‍ദേശിച്ചത്. ഇതനുസരിച്ച് ചാനല്‍ തുടങ്ങിയതോടെ സംഗതി 'സക്സസ്'. 

ചുരുങ്ങിയ സമയത്തിനകം ഓരോ വിഭവങ്ങളുടെയും റെസിപി ലളിതമായി വിവരിക്കുകയും അത് ചെയ്തുകാണിക്കുകയും ചെയ്യുമെന്നതാണ് ഇവരുടെ സവിശേഷത. 

പുതുതലമുറയില്‍ ഉള്ളവര്‍ക്കായിട്ടാണത്രേ 'അമ്മൂമ്മ' റെസിപികള്‍ പങ്കുവയ്ക്കാറ്. ഇപ്പോഴിതാ 'എഗ്‍ലെസ് കേക്ക്' തയ്യാറാക്കുന്ന ഒരു ലഘുവീഡിയോ ആണ് ഇവരുടേതായി സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കേക്ക് തയ്യാറാക്കുന്നത് ഏറെ രസകരമായി കാണിക്കുകയാണിവര്‍. 

നിരവധി പേരാണ് രസകരമായ വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നത്. ഇങ്ങനെയൊരു അമ്മൂമ്മയെ കിട്ടിയ കൊച്ചുമക്കളുടെ ഭാഗ്യമെന്നും, ഇതുപോലൊരു അമ്മൂമ്മ തങ്ങളുടെ വീട്ടിലുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു എന്നുമെല്ലാമാണ് ഏറെയും കമന്‍റുകള്‍. 

വീഡിയോ കണ്ടുനോക്കൂ...

 

Also Read:- ആരോഗ്യകരമായ ജീവിതത്തിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങളും- കഴിക്കേണ്ട ഭക്ഷണങ്ങളും...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ