'കൊവിഡ് 19 വായുവിലൂടെ പകരും'; തെളിവുമായി പുതിയ പഠനം...

Web Desk   | others
Published : Oct 01, 2020, 08:57 PM IST
'കൊവിഡ് 19 വായുവിലൂടെ പകരും'; തെളിവുമായി പുതിയ പഠനം...

Synopsis

'യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയ'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. ചൈനയില്‍ നിന്നുള്ള ചില കേസുകളാണ് ഇവര്‍ പ്രധാനമായും പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്

ഓരോ ദിവസവും കൊവിഡ് 19 രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനിടെ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം. മാസ്‌കും സാമൂഹികാകലവും നിര്‍ബന്ധമാക്കുന്നതും, ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിത്തന്നെയാണ്. 

എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കുമ്പോഴും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുവെങ്കിലോ! ഉറവിടമറിയാത്ത കേസുകളുടെ ക്രമാതീതമായ വര്‍ധനവും ഇതേ സംശയം തന്നെ പങ്കുവയ്ക്കുന്നു. 

രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയോ, അവരുടെ സ്രവ കണങ്ങള്‍ വീണ പ്രതലങ്ങളില്‍ സ്പര്‍ശിക്കുന്നതിലൂടെയോ മാത്രമാണ് രോഗം പകര്‍ന്നുകിട്ടുകയെങ്കില്‍ കേസുകളുടെ എണ്ണം ഇത്രമാത്രം വര്‍ധിക്കുമോയെന്നതാണ് സംശയം.

രോഗിയില്‍ നിന്ന് പുറത്തെത്തുന്ന സ്രവകണങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയോ, വായുവിലൂടെ സഞ്ചരിക്കുകയോ ചെയ്ത് മറ്റൊരാളില്‍ രോഗം എത്തിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഗവേഷകലോകം സൂചനകള്‍ നല്‍കിയിരുന്നു. ഈ സൂചനകളെ ഉറപ്പിക്കുന്ന തരത്തിലാണ് പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 

അതായത്, രോഗിയായ ഒരു വ്യക്തി ഇരിക്കുന്ന അന്തരീക്ഷത്തില്‍ രോഗകാരിയായ വൈറസ് ഉണ്ടാകാമെന്നും ആവശ്യത്തിന് വെന്റിലേഷനില്ലാത്ത, പ്രത്യേകിച്ച് എയര്‍കണ്ടീഷന്‍ഡ് ആയ സാഹചര്യമാണെങ്കില്‍ അത് എളുപ്പത്തില്‍ മറ്റുള്ളവരിലേക്ക് എത്താമെന്നുമാണ് പഠനം പറയുന്നത്. 

'യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജ്ജിയ'യില്‍ നിന്നുള്ള ഗവേഷകരാണ് പഠനം സംഘടിപ്പിച്ചത്. ചൈനയില്‍ നിന്നുള്ള ചില കേസുകളാണ് ഇവര്‍ പ്രധാനമായും പഠനത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഇക്കൂട്ടത്തില്‍ എയര്‍കണ്ടീഷന്‍ഡ് ബസിനകത്ത് യാത്ര ചെയ്ത രോഗിയില്‍ നിന്ന് കൂട്ടത്തില്‍ ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് കൊവിഡ് പകര്‍ന്നുകിട്ടിയെന്നും ഇത് വായുവിലൂടെയല്ലാതെ സാധ്യമല്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ അടച്ചിട്ട അന്തരീക്ഷത്തില്‍ വായുവിലൂടെ രോഗവ്യാപനം നടക്കുമെന്ന് തന്നെയാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെയെങ്കില്‍ നിലവില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും തുടര്‍ന്നും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Also Read:- കൊവിഡ് ബാധയുള്ളയാള്‍ പുകവലിക്കുമ്പോള്‍ ആ പുക ശ്വസിക്കുന്നതിലൂടെ മറ്റുള്ളവരിലേക്ക് രോഗമെത്തുമോ?...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട കാര്യങ്ങൾ
ഇടയ്ക്കിടെ മധുരം കഴിക്കാൻ തോന്നാറുണ്ടോ? എങ്കിൽ ഇവ കഴിച്ചോളൂ