
നമ്മുടെ ശരീരം എപ്പോഴും കാണുന്നവരില്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സൃഷ്ടിക്കുക. അവരില്‍ പലരും നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോ വ്യക്തിത്വമോ ഒന്നും പരിഗണിക്കാതെ അവരുടെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്‌തേക്കാം. ആരോഗ്യകരമായ വിമര്‍ശനങ്ങളിലധികം നമ്മളെ വേദനിപ്പിക്കുന്ന തരം പരാമര്‍ശങ്ങളാണ് മറ്റുള്ളവരില്‍ നിന്ന് വരുന്നതെങ്കില്‍ അതിനെ കേവലം അഭിപ്രായ പ്രകടനം എന്നതില്‍ക്കവിഞ്ഞ് 'ബോഡിഷെയിമിംഗ്' എന്ന ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.
നിരവധി പേര്‍ ഇത്തരത്തില്‍ തങ്ങള്‍ ബോഡിഷെയിമിംഗ് നേരിട്ടിരുന്നതിനെ കുറിച്ച് തുറന്നുപറയാറുണ്ട്. പ്രമുഖരായ വ്യക്തിത്വങ്ങള്‍ വരെ സമാനമായ അനുഭവം നേരിട്ടതായി പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിലിതാ ശ്രദ്ധേയമാവുകയാണ് നടി ഇലീന ഡിക്രൂസിന്റെ വെളിപ്പെടുത്തലുകളും.
താന്‍ ശരീരത്തെ ചൊല്ലി ധാരാളം കോംപ്ലക്‌സുകള്‍ അനുഭവിച്ചിരുന്നുവെന്നും അതിന് വലിയൊരു പരിധി വരെ കാരണമായത് മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളായിരുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്.
'എന്റെ ശരീരത്തെ ചൊല്ലി എനിക്ക് ഒരുപാട് വിഷമങ്ങളുണ്ടായിരുന്നു. എന്റെ അരക്കെട്ട് അമിതമായി വിരിഞ്ഞുനില്‍ക്കുന്നുവെന്നും, തുടകള്‍ ഉറപ്പില്ലാതെ തൂങ്ങിക്കിടക്കുന്നുവെന്നും, വയറ് ഫ്‌ളാറ്റ് അല്ലെന്നും, സ്തനങ്ങള്‍ ചെറുതാണെന്നും, മൂക്കും കണ്ണുമൊന്നും ശരിയല്ലെന്നുമെല്ലാം ഞാന്‍ വിശ്വസിച്ചിരുന്നു. അങ്ങനെ ആകെയും ഞാന്‍ എന്നെ തന്നെ പെര്‍ഫെക്ട് അല്ലാത്ത ഒരാളായി കണ്ടു...' ഇലീന തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെ പറയുന്നു.
എന്നാല്‍ പിന്നീട് താന്‍ എങ്ങനെയാണോ ഉള്ളത് അതിനെ സ്‌നേഹിക്കാന്‍ പഠിച്ചുവെന്നും അതോടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്ന മാതൃകകളെ തിരസ്‌കരിക്കാന്‍ ശീലിച്ചുവെന്നും ഇലീന പറയുന്നു.
ബിക്കിനി ധരിച്ചുനില്‍ക്കുന്ന ഒരു 'ബ്ലാക്ക് ആന്റ് വൈറ്റ്' ചിത്രവും കുറിപ്പിനൊപ്പം ഇലീന പോസ്റ്റ് ചെയ്തിട്ടുണ്ട്. ശരീരത്തിന്റെ പേരില്‍ അപകര്‍ഷത നേരിടുന്നവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നതിന്റെ ഭാഗമായി പല നടിമാരും ഇത്തരത്തില്‍ സ്വന്തമായി ഉള്‍ക്കൊള്ളുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ സമീറ റെഡ്ഢിയാണ് ഇക്കാര്യത്തില്‍ വീട്ടമ്മമാരുടെ റോള്‍ മോഡല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam