ശരീരഭാരം കുറയ്ക്കണമെന്നുണ്ടോ...? 'വെജിറ്റേറിയൻ ഡയറ്റ്' ശീലമാക്കൂ

Web Desk   | Asianet News
Published : Oct 01, 2020, 01:23 PM ISTUpdated : Oct 01, 2020, 01:35 PM IST
ശരീരഭാരം കുറയ്ക്കണമെന്നുണ്ടോ...? 'വെജിറ്റേറിയൻ ഡയറ്റ്'  ശീലമാക്കൂ

Synopsis

 കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് വെജിറ്റേറിയൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ഫ്രൂട്ട്സ്, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ കലോറി കുറഞ്ഞതാണ്.

അമിതവണ്ണം ഇന്ന് പലേരയും അലട്ടുന്ന പ്രശ്നമാണ്. തടിയും വയറും കുറയ്ക്കണം എന്നുള്ളവർക്കും ശ്രദ്ധിക്കാവുന്ന ഒന്നാണ് വെജിറ്റേറിയൻ ഡയറ്റ്. ഈ ഡയറ്റ് പിന്തുടരുന്നത്  അമിതവണ്ണവും ചാടിയ വയറും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. വെജിറ്റേറിയൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം..

 കലോറി കുറഞ്ഞ ഭക്ഷണങ്ങളാണ് വെജിറ്റേറിയൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. ഫ്രൂട്ട്സ്, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം ഇത്തരത്തിൽ കലോറി കുറഞ്ഞതാണ്. വെജിറ്റേറിയൻ ഡയറ്റ് ശീലമാക്കുന്നത് കൊളസ്ട്രോൾ, ശരീരത്തിലെ അമിത കൊഴുപ്പ് എന്നീ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 

 

ഡയറ്റിൽ പരിപ്പ്, സോയബീൻ, കൂൺ എന്നിവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം യോഗർട്ട്, ബട്ടർ, തൈര് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇത് കൂടാതെ പച്ചക്കറികളിൽ ബ്രോക്കോളി, കോളിഫ്ളവർ, കയ്പ്പക്ക, കാബേജ്, തക്കാളി എന്നിവയും ഡയറ്റിൽ ഉൾപ്പെടുത്തണം. കൂടാതെ പഴങ്ങളായ ആപ്പിൾ, ഓറഞ്ച്, മുന്തിരി, പപ്പായ, മധുരനാരങ്ങ എന്നിവയും കഴിക്കേണ്ടതാണ്.

മഗ്നീഷ്യം, പ്രോട്ടീൻ, റൈബോഫ്ലേവിൻ, സിങ്ക് തുടങ്ങിയ പോഷകങ്ങളുടെ ഉറവിടമാണ്ബദാം. ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, ഇത് ശ്വാസകോശ സംബന്ധിയായ രോഗപ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്ന ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വൈറസ്, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന അണുബാധകളിൽ നിന്ന് വിറ്റാമിൻ ഇ സംരക്ഷണം നൽകുന്നു.

 

 

ഇലക്കറികൾ പോഷകങ്ങളാൽ സമ്പന്നവും കലോറി കുറവുള്ളതുമാണ്. ഇലക്കറികൾ കഴിക്കുന്നത് അമിതവണ്ണം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ തടയുന്നതിന് സഹായിക്കുന്നു. ഭക്ഷണത്തിൽ ഇലക്കറി വിഭവങ്ങൾ ഉൾപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.  പ്രോട്ടീന്റെയും നാരുകളുടെയും നല്ലൊരു ഉറവിടമാണ് പയർവർ​ഗങ്ങൾ. ഇവയിൽ ഇരുമ്പ്, വിറ്റാമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്.

പുരുഷന്മാർ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശീലമാക്കൂ; പഠനം പറയുന്നത്

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ