ശസ്ത്രക്രിയകളിലൂടെ പുരുഷനായി; എന്നിട്ടും പ്രസവിച്ചു

Published : Mar 08, 2019, 05:28 PM ISTUpdated : Mar 08, 2019, 05:30 PM IST
ശസ്ത്രക്രിയകളിലൂടെ പുരുഷനായി; എന്നിട്ടും പ്രസവിച്ചു

Synopsis

ശാസ്ത്രലോകത്ത് ചരിത്രമെഴുതി ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍ പ്രസവിച്ചു. 

ശസ്ത്രക്രിയകളിലൂടെ സ്ത്രീത്വമുപേക്ഷിച്ച് പൂര്‍ണ്ണ പുരുഷനായിട്ടും ശാസ്ത്രലോകത്തെ ഞെട്ടിച്ച് ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്‍ പ്രസവിച്ചു. അമേരിക്കയില്‍ ടെക്‌സാസിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളായ വൈലെ സിംപ്‌സനും സ്റ്റീഫന്‍ ഗായെത്തിനുമാണ് ഒരു ആണ്‍ കുഞ്ഞ് പിറന്നതാണ്.

28 വയസ്സുളള സിംപ്സനാണ് പ്രസവിച്ചത്. 21–ാം വയസിലാണ് സിംപ്സൺ സ്ത്രീയിൽ നിന്നും പരുഷനായി മാറാനുള്ള ചികിൽസകൾ ആരംഭിച്ചിത്.  എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ 2018ല്‍ സിംപ്‌സണ്‍ ഗര്‍ഭംധരിക്കുകയായിരുന്നു. 

ആർത്തവമുൾപ്പടെയുള്ള സ്ത്രീസഹജമായ പ്രക്രിയകൾ നിലച്ചിരുന്നു. മാറിടം മുറിച്ചുകളയുന്ന ശസ്ത്രക്രിയയും ചെയ്തിരുന്നു.  യോനിയും ഗർഭപാത്രവും അണ്ഡവാഹിനിക്കുഴലും എടുത്തുകളഞ്ഞിരുന്നില്ല. എങ്കിലും ആർത്തവമില്ലാത്തതിനാൽ കുഞ്ഞിനായുള്ള സാധ്യതയില്ലെന്ന് തന്നെയാണ് ഡോക്ടറുമാരും പറഞ്ഞത്. 

ഗർഭകാലത്ത് കടുത്ത അവഗണനയും പരിഹാസവും സാംപ്സൺ നേരിടേണ്ടിവന്നുവെന്ന് ഗായെത്ത് പറയുന്നു. തുറിച്ചുനോട്ടങ്ങളും പരിഹാസവും ഒരുപാട് സഹിച്ചു. കുഞ്ഞിന്റെ വരവ് തങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കിയെന്നും ഗായെത്ത് പറഞ്ഞു. കുഞ്ഞ് ജനിച്ചത് ജീവിതത്തിലെ സന്തോഷകരമായ അനുഭവമാണെങ്കിലും പരിഹാസം ഭയന്ന് ഇനിയൊരു പ്രസവത്തിനില്ലെന്നും സാംപ്സൺ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി
ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ഭക്ഷണങ്ങൾ