ചൂടുവെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായകമാകുമോ?

Published : Mar 08, 2019, 04:06 PM IST
ചൂടുവെള്ളം കുടിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായകമാകുമോ?

Synopsis

ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പ് എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ ഇത് സഹായകമാകുന്നു. അതുപോലെ തന്നെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്ന പ്രാഥമികമായ ലക്ഷ്യത്തിനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ കോട്ടം തട്ടുന്നില്ല

വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളം കുടിക്കുന്നത് ഉപകാരപ്പെടുമോ? വണ്ണം കുറയ്ക്കാന്‍ ശ്രമം നടത്തുന്നവര്‍ക്ക് ഒരുപക്ഷേ ഈ വാദം വളരെയധികം പരിചിതമായിരിക്കും, കാരണം ഒരിക്കലെങ്കിലും അവരോട് ആരെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരിക്കും. യഥാര്‍ത്ഥത്തില്‍ ഇതില്‍ വല്ല കഴമ്പുമുണ്ടോ?

ചൂടുവെള്ളം കുടിക്കുമ്പോള്‍...

ശരീരത്തിന്റെ നിത്യേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും അടിസ്ഥാനപരമായി ആവശ്യം വരുന്ന ഒന്നാണ് വെള്ളം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്. 

ഇതില്‍ തന്നെ ചൂടുവെള്ളം കുടിക്കുമ്പോള്‍ ശരീരത്തിലടിഞ്ഞിരിക്കുന്ന കൊഴുപ്പ് എളുപ്പത്തില്‍ വിഘടിപ്പിക്കാന്‍ ഇത് സഹായകമാകുന്നു. അതുപോലെ തന്നെ ദഹനവ്യവസ്ഥയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ സാധ്യമാകും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്ന പ്രാഥമികമായ ലക്ഷ്യത്തിനും ചൂടുവെള്ളം കുടിക്കുന്നതിലൂടെ കോട്ടം തട്ടുന്നില്ല. ചൂടുണ്ടെന്നോര്‍ത്ത് ശരീരത്തെ നനവോടെ നിര്‍ത്താനുള്ള കഴിവ് അതിന് ഇല്ലാതാകുന്നില്ല. 

ശരീരത്തിലെ വിഷാംശങ്ങള്‍ പുറത്തെത്തിക്കുക, ശരീരം ശുദ്ധീകരിക്കുക- എന്നിങ്ങനെയുള്ള അടിസ്ഥാന ധര്‍മ്മങ്ങളും ചൂടുവെള്ളം കുറവില്ലാതെ നിറവേറ്റും. എന്നാല്‍ പ്രത്യക്ഷമായി, ചൂടുവെള്ളം വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന വാദത്തെ പിന്താങ്ങുന്ന തരത്തിലുള്ള ഒന്നും ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം.

കൊഴുപ്പിനെ എളുപ്പത്തില്‍ വിഘടിപ്പിക്കുന്നു, ദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കുന്നു, മലബന്ധം തടയുന്നു, ശരീരം ശുദ്ധിയാക്കുന്നു- എന്നിങ്ങനെയുള്ള ചൂടുവെള്ളത്തിന്റെ ധര്‍മ്മങ്ങളെല്ലാം പരോക്ഷമായി വണ്ണം കുറയ്ക്കാന്‍ സഹായിച്ചേക്കാവുന്ന ഘടകങ്ങളാണ്. എന്നാല്‍ അത് വച്ചുമാത്രം ചൂടുവെള്ളം വണ്ണം കുറയ്ക്കാന്‍ ഉപകരിക്കുമെന്ന് പറയാനാകില്ല. 

ഭക്ഷണത്തിലുള്ള നിയന്ത്രണവും, വ്യായാമവും, ജീവിതരീതികളിലെ ചിട്ടയും ഒക്കെത്തന്നെയാണ് വണ്ണം കുറയ്ക്കാന്‍ സഹായകമാകുന്ന കാര്യങ്ങള്‍. ഇതിന് പുറമെ, നേരത്തേ സൂചിപ്പിച്ചതുപോലെ ദഹനപ്രശ്‌നങ്ങള്‍ രേിടുന്നവരാണെങ്കില്‍ ഭക്ഷണ ശേഷം ചെറുചൂടുവെള്ളം കുടിക്കുന്നത് നല്ലത് തന്നെയാണ്. വിവിധ തരത്തിലുള്ള അണുബാധകളൊഴിവാക്കാന്‍ പൈപ്പ് വഴി വരുന്ന വെള്ളമാണെങ്കില്‍ അതും തിളപ്പിച്ചാറ്റിയ ശേഷം മാത്രം ഉപയോഗിക്കാം. 

ആരോഗ്യത്തിന് എപ്പോഴും ഗുണകരമാകുന്നത്, തിളപ്പിച്ചാറ്റിയ വെള്ളമോ, ചൂടുവെള്ളമോ തന്നെയാണ്. എന്നാല്‍ വൃത്തിയായ കിണര്‍വെള്ളം കിട്ടുമെങ്കില്‍ പ്രകൃതിദത്തമായ ധാതുക്കള്‍ ലഭിക്കാന്‍ അത് മികച്ച ഒരു വഴിയുമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഖത്തെ കറുത്ത പാടുകൾ മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിച്ചാൽ മതി
ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്ന ഏഴ് ദൈനംദിന ഭക്ഷണങ്ങൾ