അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

Published : Sep 30, 2022, 10:20 PM ISTUpdated : Sep 30, 2022, 10:21 PM IST
അസിഡിറ്റി പ്രശ്നം അലട്ടുന്നുണ്ടോ? എങ്കിൽ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

Synopsis

അമിതമായി എണ്ണ ചേര്‍ത്ത ഭക്ഷണം, എരിവുള്ള ഭക്ഷണം തുടങ്ങി ഭക്ഷണത്തിന്റെ പ്രത്യേകത മൂലവും അസിഡിറ്റി നേരിടാം. ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. 

അസിഡിറ്റി ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ചിലർക്ക് പതിവായി അസിഡിറ്റി പ്രശ്നം ഉണ്ടാകുന്നു. അമിതമായി എണ്ണ ചേർത്ത ഭക്ഷണം, എരിവുള്ള ഭക്ഷണം തുടങ്ങി ഭക്ഷണത്തിന്റെ പ്രത്യേകത മൂലവും അസിഡിറ്റി നേരിടാം. 
ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന വയറെരിച്ചിലാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണം. ചിലരിൽ വയറ് വേദനയും നെഞ്ചെരിച്ചിലും ഉണ്ടാകാം. അസിഡിറ്റിയെ തടയാൻ  ഇതാ ചില പൊടിക്കെെകൾ...

ഒന്ന്...

തുളസിയിലയിലെ കാർമിനേറ്റീവ് ഗുണങ്ങൾ അസിഡിറ്റിയിൽ നിന്ന് തൽക്ഷണ ആശ്വാസം നൽകും. തുളസി വെള്ളം കുടിക്കുന്നത് ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും സഹായിക്കും.

രണ്ട്...

ഭക്ഷണശേഷം അൽപം പെരുഞ്ചീരകം കഴിച്ചാൽ അസിഡിറ്റിയെ അകറ്റാൻ സാധിക്കും. ഇതിലെ ഫൈറ്റോ ഇാസ്ട്രജനുകളാണ് ഈ ദഹനഗുണം നൽകുന്നത്. 

മൂന്ന്...

ഇളനീർ വെള്ളവും അസിഡിറ്റിയകറ്റാൻ നല്ലതാണ്. ആന്റിഓക്‌സിഡന്റുകൾ തേങ്ങാവെള്ളത്തിൽ സമ്പുഷ്ടമായി നിറഞ്ഞിരിക്കുന്നു. സാധാരണ പാനീയങ്ങളെ അപേക്ഷിച്ച് പ്രകൃതിയിൽനിന്നും ലഭിക്കുന്ന ഏറ്റവും പോഷകഗുണമുള്ളതും, മായം കലരാത്തതുമായ ദ്രാവകമാണ് കരിക്കിൻവെള്ളം. 

നാല്...

കറുവപ്പട്ട ആമാശയത്തിലെ അസിഡിറ്റിക്കുള്ള സ്വാഭാവിക ആന്റാസിഡായി പ്രവർത്തിക്കുന്നു. ദഹനവും ആഗിരണവും മെച്ചപ്പെടുത്തുന്നതിലൂടെ  വയറിനെ പരിഹരിക്കാൻ കഴിയും. ദഹനനാളത്തിലെ അണുബാധകൾ സുഖപ്പെടുത്താൻ കറുവപ്പട്ട ചായ കുടിക്കുക. 

അഞ്ച്...

ശർക്കര കുടലിന്റെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതായി ദില്ലിയിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോ. മനോജ് കെ. അഹൂജ പറയുന്നു. ഇത് ദഹനം എളുപ്പമാക്കാൻ സഹായിക്കും. അങ്ങനെ ആമാശയത്തിലെ അസിഡിറ്റി കുറയ്ക്കുന്നു.

​ഗ്രാമ്പു...

ദഹനസംബന്ധമായ പ്രശ്‌നങ്ങൾ അകറ്റാനും മലബന്ധം അകറ്റാനും ദിവസവും ഗ്രാമ്പു ചേർത്ത് തിളപ്പിച്ച വെള്ളം മൂന്നോ നാലോ തവണ കുടിക്കുന്നത് ഏറെ നല്ലതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഗണ്യമായി തടയാൻ ഗ്രാമ്പുവിന് കഴിയുമെന്ന് വിദ​ഗ്ധർ പറയുന്നു. 

ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഏഴ് സൂപ്പർ ഫുഡുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ