വ്യായാമത്തിന് മുമ്പ് നല്ല കടുപ്പത്തിലൊരു കപ്പ് കാപ്പി കുടിക്കൂ; ഒരു ​ഗുണമുണ്ട്

By Web TeamFirst Published Mar 24, 2021, 6:21 PM IST
Highlights

വ്യായാമത്തിന് മുമ്പ് കടുപ്പത്തിലൊരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

കാപ്പി ഇഷ്ടപ്പെടുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. വ്യായാമത്തിന് മുമ്പ് കടുപ്പത്തിലൊരു കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് വളരെ പെട്ടെന്ന് കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

അതിരാവിലെ എയറോബിക് വ്യായാമത്തിന് അര മണിക്കൂർ മുമ്പ് കാപ്പി കുടിച്ചവരിൽ കൊഴുപ്പ് ഗണ്യമായി കുറയുന്നത് കാണാനായെന്നാണ് ജേണൽ ഓഫ് ഇന്റർനാഷണൽ സൊസൈറ്റി ഓഫ് സ്പോർട്സ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

' കാപ്പിയിൽ  ഭാരം നിയന്ത്രിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങൾ ഉണ്ടാകാമെന്നും അമിതവണ്ണം കുറയ്ക്കാൻ ഇത് സഹായിക്കുമെന്നും പഠനത്തിൽ തെളിഞ്ഞു...' - യുകെയിലെ ആംഗ്ലിയ റസ്‌കിൻ സർവകലാശാലയിലെ ​ഗവേഷകൻ ഡോ ലീ സ്മിത്ത് പറഞ്ഞു. 

 

 

നിയാസിൻ, പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കാപ്പിയിൽ അടങ്ങിയിരിക്കുന്നു. ഇത് ദഹന ആരോഗ്യം മെച്ചപ്പെടുത്താനും പേശികളുടെ പ്രവർത്തനത്തെ സഹായിക്കാനും ഹൃദയാരോഗ്യത്തെ മികച്ചതാക്കാനും സഹായിക്കും. മാത്രമല്ല ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും ഊർജ്ജം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു. 

ശരീരഭാരം കുറയ്ക്കാൻ ബ്ലാക്ക് കോഫി ഏറെ ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. ഒരു കപ്പ് ബ്ലാക്ക് കോഫിയിൽ അഞ്ച് കലോറിയ്ക്ക് താഴേ മാത്രമേയുള്ളൂവെന്നാണ് പഠനത്തിൽ തെളിഞ്ഞതെന്നും ഡോ ലീ സ്മിത്ത് പറയുന്നു.

click me!