45 വയസ്സ് കഴിഞ്ഞവര്‍ സൂക്ഷിക്കുക; ഈ രോഗങ്ങള്‍ വരാമെന്ന് പഠനം

By Web TeamFirst Published Apr 25, 2019, 8:32 PM IST
Highlights

പ്രായം ആയാല്‍ പല രോഗങ്ങളും വരും, അത് സ്വാഭാവികമാണ്. എന്നാല്‍ 45 വയസ് കഴിഞ്ഞവര്‍ക്ക് ചില രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

പ്രായം ആയാല്‍ പല രോഗങ്ങളും വരും, അത് സ്വാഭാവികമാണ്. എന്നാല്‍ 45 വയസ് കഴിഞ്ഞ ആര്‍ക്കും പാര്‍ക്കിസണ്‍സ്, ഡിമന്‍ഷ്യ, സ്ട്രോക്ക് എന്നിവ വരാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 45 കഴിഞ്ഞ പകുതിയോളം സ്ത്രീകള്‍ക്കും മൂന്നിലൊന്ന് പുരുഷന്മാര്‍ക്കും ഈ രോഗങ്ങള്‍ വരാമെന്നാണ് പഠനം പറയുന്നത്.  നെതര്‍ലാന്‍ഡ് ഇറാസ്മസ് മെഡിക്കല്‍ സെന്ററിലെ ന്യൂറോളജി ആന്‍ഡ് എപ്പിഡമോളജി അസോസിയേറ്റ് പ്രൊഫസറും ഗവേഷകരാണ് ഈ പഠനം നടത്തിയത്. 

ഈ മൂന്ന് രോഗങ്ങള്‍ മൂലം മരണനിരക്ക് വര്‍ധിക്കാന്‍ കാരണമായെന്നും പഠനം പറയുന്നു. 26 വര്‍ഷത്തിനിടയില്‍ 12102 ആളുകളിലാണ്  ഇങ്ങനെയൊരു പഠനം നടത്തിയത്. പഠനത്തില്‍ പങ്കെടുത്ത 1489 ആളുകള്‍ക്ക് ഡിമന്‍ഷ്യ ബാധിച്ചിരുന്നു. 1285 പേര്‍ക്ക്  സ്ട്രോക്കും 268 പേര്‍ക്ക് പാര്‍ക്കിസണ്‍സും ബാധിച്ചിരുന്നു. ബാക്കി 438 പേര്‍ക്ക് ഒന്നിലധികം രോഗങ്ങള്‍ ബാധിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ 48.2 ശതമാനം പേര്‍ സ്ത്രീകളും 36.2 ശതമാനം പേര്‍ പുരുഷന്മാരും ആയിരുന്നു എന്നും പഠനം പറയുന്നു. 

സ്ത്രീകള്‍ക്ക് ഡിമന്‍ഷ്യയും സ്ട്രോക്കും വരാനുള്ള സാധ്യത വളരെ കൂടുതാലാണെന്നു പഠനം സൂചിപ്പിക്കുന്നു. സ്ട്രോക്കിനുള്ള സാധ്യത സ്ത്രീകളില്‍ 21.6 ശതമാനമാണ്. പുരുഷന്മാരില്‍ ഇത് 19.3 ശതമാനമാണ്. പാര്‍ക്കിസണ്‍സ് വരാനുള്ള സാധ്യത സ്ത്രീയ്ക്കും പുരുഷനും തുല്യമാണ്. 

click me!