നാടിനെ രക്ഷിച്ച സൂപ്പർ ഹീറോയാണ് ഡോ. ശംഭു: അജു വർഗീസ്

Published : Mar 12, 2020, 03:47 PM IST
നാടിനെ രക്ഷിച്ച സൂപ്പർ ഹീറോയാണ് ഡോ. ശംഭു: അജു വർഗീസ്

Synopsis

കൊറോണയുടെ വ്യാപനത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സഹായമായത് റാന്നി ഗവൺമെന്‍റ് ആശുപത്രിയിലെ ഡോക്ടർ ശംഭുവിന്‍റെ ഇടപെടലാണ്. 

കൊറോണയുടെ വ്യാപനത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ സഹായമായത് റാന്നി ഗവൺമെന്‍റ് ആശുപത്രിയിലെ ഡോക്ടർ ശംഭുവിന്‍റെ ഇടപെടലാണ്. വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോയാണ് ശംഭുവെന്ന് നടൻ അജു വർഗീസ് കുറിച്ചു.

അജുവിന്‍റെ കുറിപ്പ് വായിക്കാം...

ഈ പത്തനംതിട്ട - ഇറ്റലി കൊറോണ കേസിൽ കൃത്യ സമയത്ത്‌ ഇടപെട്ട കാരണം വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്‌. ആ സൂപ്പർ ഹീറോ ആണ്‌ റാന്നി ഗവൺമന്റ്‌ ആശുപത്രിയിലേ ഡോക്ടർ ശംഭൂ. ഈ മൂന്ന് ഇറ്റലിക്കാരുടെ വീടിന്റെ തൊട്ടടുത്ത്‌ താമസ്സികുന്ന പനി വന്ന 2 അയൽവാസികൾ അത്‌ കാണിക്കാൻ ചെന്നപ്പോൾ കൃത്യമായി കേസ്‌ പഠിച്ച്‌, അപഗ്രഥിച്ച്‌ മനസ്സിലക്കി ഉടൻ തന്നെ ആ ഇറ്റലിക്കാരെ (ആംബുലൻസിൽ കയറാൻ സമ്മതിച്ചില്ലത്രേ) അവരുടെ കാറിലാണേൽ അവരുടെ കാറിൽ  കൊണ്ട്‌ വന്ന് ഐസൊലേറ്റ്‌ ചെയ്ത കാരണം ഇത്രയും പേരിൽ ഇത്‌ നിന്നൂ.

ഇല്ലെങ്കിൽ ഇവർ ഇനിയും നാട്‌ മുഴുവൻ കറങ്ങി വൈറസ്സ്‌ അങ്ങ്‌ പറന്ന് അതി ഭീകര അവസ്ഥയിലേക്ക്‌ നാട്‌ പോയേനേം..!!!
 

PREV
click me!

Recommended Stories

മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി
കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ